സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു റോഡരികിലിരുന്ന് ഫോണ്‍വിളിച്ചു കൊണ്ട് വിതുമ്പിക്കരയുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ ചിത്രം. ഏറെ ചര്‍ച്ചയായ ഈ ഫോട്ടോയുടെ പിന്നിലുള്ള കഥയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഈ ചിത്രം പകര്‍ത്തിയ പി.ടി.ഐ ഫോട്ടോ ഗ്രാഫര്‍ അതുല്‍ യാദവ്. ദല്‍ഹിയിലെ നിസാമുദ്ദീന്‍ പാലത്തിലിരുന്ന് ഫോണില്‍ സംസാരിച്ചു കൊണ്ട് വിതുമ്പുന്ന …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കോവിഡ്-19 പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയത്. തമിഴ്‌നാട്ടില്‍ 37 ജില്ലകളാണുള്ളത്. ഇതില്‍ 12 ജില്ലകള്‍ അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്നിയിടങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ …
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയുടെ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക് ഡോണും മൂലം പ്രവാസി മലയാളികളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി വിലയിരുത്തല്‍. കുടുംബവുമായി ഏറെ ആത്മബന്ധം പുലര്‍ത്തുന്ന മലയാളികള്‍ക്ക് ഈ പ്രതിസന്ധി കാലഘട്ടം മാനസികമായി ഏറെ പ്രായാസമുണ്ടാക്കുന്നുവെന്നാണ് കൗണ്‍സലിങ് മേഖലയില്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ അഭിപ്രായം. ജോലിയും വരുമാനവും ഇല്ലാതായി വിദേശത്ത് കഴിയേണ്ടി വരുമ്പോള്‍ ഭാവി ജീവിതത്തെപ്പറ്റിയുള്ള ആശങ്കകളും …
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23ന് മരവിപ്പിച്ച ലണ്ടൻ നഗരത്തിലെ കൺജഷൻ ചാർജ് തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കും. നിലവിലെ തുകയായ 11.50 പൗണ്ട് ജൂൺമാസം മുതൽ 15 പൗണ്ടായി വർധിപ്പിക്കാനും തീരുമാനമായി. നടത്തവും സൈക്കിളിങ്ങും പ്രോൽസാഹിപ്പിക്കാനാണിത്. പൊതുഗതാഗത സൗകര്യങ്ങൾ ഒഴിവാക്കണമെന്നു സർക്കാർ അഭ്യർഥിച്ചിട്ടുള്ള സാഹചര്യത്തിൽ നഗരത്തിലെ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനാണ് ചാർജ് പുനഃസ്ഥാപിക്കുന്നതും താൽക്കാലികമായി …
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 85,215 കടന്നു. ഇതോടെ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. കൊവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച ചൈനയേക്കാൾ കൂടുതൽ കേസുകൾ ഇന്ത്യയിൽ ഇപ്പോൾ ഉണ്ട്. അതേസമയം ചൈനയെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് കുറവാണ്. 3.2 ശതമാനമാണ് ഇന്ത്യയിൽ മരണനിരക്ക്. ചൈനയിൽ ഇത് 5.5ശതമാനമായിരുന്നു. 27,000 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും …
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമാണെന്നു കണ്ടതായി അധികൃതർ വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ച കുരങ്ങുകളുടെ പ്രതിരോധശേഷി വർധിച്ചെന്നും ദോഷകരമായ പ്രതിപ്രവർത്തനം ഉണ്ടായില്ലെന്നും ഗവേഷകർ അറിയിച്ചു. വൈറസ് പരീക്ഷിച്ച ആറ് റൂസസ് മക്കാക് കുരങ്ങുകളിലാണ് പ്രതീക്ഷയ്ക്കു വകയുള്ള ഫലം കണ്ടെത്തിയിരിക്കുന്നത്. റൂസസ് മക്കാക് കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വിജയകരമായതു മനുഷ്യനിലും ഈ …
സ്വന്തം ലേഖകൻ: രാജ്യത്തെ എയര്‍ സ്‌പേസിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും ഇതോടെ യാത്രാ സര്‍വീസുകള്‍ കൂടുതല്‍ മെച്ചപ്പെട്ടതാകുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിലൂടെ വ്യോമ മേഖലയ്ക്ക് പ്രതിവര്‍ഷം ആയിരം കോടിയുടെ ലാഭമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 60% എയര്‍സ്‌പേസ് മാത്രമാണ് യാത്രാ സര്‍വീസുകള്‍ക്ക് ലഭ്യമായിട്ടുള്ളത്. പല സ്ഥലങ്ങളിലേക്കും ദൈര്‍ഘ്യമേറിയ റൂട്ടുകളിലൂടെയാണ് എത്തിച്ചേരുന്നത്. എയര്‍ സ്‌പേസിന്റെ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ട വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കല്‍ക്കരി ഖനന മേഖലയെ സ്വകാര്യ വല്‍ക്കരിക്കും. ഖനന മേഖലയില്‍ സുതാര്യത, സ്വകാര്യ പങ്കാളിത്തം, മത്സരം എന്നിവ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. നിലവില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനന മേഖലയെയാണ് സ്വകാര്യ മേഖലയ്ക്കു കൂടി കൈമാറുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകൻ: വിശാഖപട്ടണത്തെ വാതക ചോര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആന്ധ്രാപ്രദേശിലെ എല്‍.ജി പോളിമേഴ്‌സ് പ്ലാന്റില്‍ നിന്നും ചോര്‍ന്ന വിഷവാതകം ഗ്രാമത്തില്‍ പരക്കുന്നതിന്റെയും കുട്ടികളടക്കം വാതകം ശ്വസിച്ചവര്‍ കുഴഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങളാണ് ഇന്ത്യ ടുഡേ ടിവി പുറത്തു വിട്ടത്. വെങ്കട്ടപുരം ഗ്രാമത്തിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. വാതക ചോര്‍ച്ചയുണ്ടായ ദിവസം പുലര്‍ച്ചെ 3.47 …