ഇന്ധനം അമിതമായി കത്തിയതിനാല്‍ യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന വിമാനമാണ് തിരിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്. 184 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മൂന്നു മണിക്കൂര്‍ പറന്നതിന് ശേഷമാണ് ഇന്ധനം അതിവേഗം കുറയുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു പറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാന …
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കം. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ഇന്ത്യ പാകിസഥാനെ തോല്‍പ്പിച്ചത്. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 300 റണ്‍സെടുത്തപ്പോള്‍ മറുപടിയായി പാകിസ്ഥാന് 224 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍. ടോസ് നേടിയ ധോനിയുടെ ആദ്യം ബാറ്റ് …
ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് എതിരെ പാകിസ്ഥാന്‍ രംഗത്തെത്തി. ഇന്ത്യയെ പിന്തുണക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പാകിസ്ഥാന്‍ വിയോജിപ്പ് വ്യക്തമാക്കിയത്. കശ്മീര്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രമേയം ഇന്ത്യ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നവാസ് ഷെരീഫ് വിയോജിപ്പ് …
തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള കോണ്‍വന്റ് സ്‌കൂളിനു നേരെ അജ്ഞാതരുടെ ആക്രമണം. ഹോളി ചൈല്‍ഡ് ഓക്‌സിലം എന്ന സ്‌കൂളാണ് വ്യാഴാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം നടന്ന വിവരം അറിഞ്ഞതെന്ന് സ്‌കൂള്‍ അധികാരികള്‍ പറഞ്ഞു. ആക്രമികള്‍ സിസിടിവി നശിപ്പിച്ച ശേഷം പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കയറി മോഷണം നടത്തുകയായിരുന്നു. മുറിയിലെ ജനാല ചില്ലുകള്‍ ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്. …
ബങ്കളുരു എറണാകുളം ഇന്റര്‍സിറ്റി പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണി ഇട്ടീര, തൃശൂര്‍ സ്വദേശി അമന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മറ്റുള്ളവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അപകടത്തില്‍ തകര്‍ന്ന രണ്ടു ബോഗികളിലായി 116 മലയാളികളാണ് സീറ്റുകള്‍ റിസര്‍വ് ചെയ്തിരുന്നത്. അതിനാല്‍ കൂടുതല്‍ …
ബങ്കുളുരുവില്‍ നിന്ന് ഏറണാകുളത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 6.15 ന് ബങ്കുളുരുവില്‍ നിന്ന് പുറപ്പെട്ട തീവണ്ടി തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂരിനു സമീപം ഏഴേ മുക്കാലോടെ പാളം തെറ്റുകയായിരുന്നു. എ.സി. ഉള്‍പ്പടെയുള്ള ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. രണ്ട് ബോഗികള്‍ പരസ്പരം …
അമേരിക്കയിലെ അലബാമയില്‍ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ഇന്ത്യക്കാരന്‍ ശരീരം തളര്‍ന്ന് കിടപ്പിലായി. ഗുജറാത്തില്‍ നിന്നുള്ള 57 കാരന്‍ സുരേഷ് ഭായി പട്ടേലിനാണ് പോലീസിന്റെ ചോദ്യം ചെയ്യലിന്റെ ദുരനുഭവം ഉണ്ടായത്. പതിനേഴു മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയെ നോക്കാനാണ് പട്ടേല്‍ അമേരിക്കയിലെത്തിയത്. ഫുട്പാത്തില്‍ നടക്കാനിറങ്ങിയ പട്ടേലിനെ കണ്ട് അയല്‍ക്കാരില്‍ ആരോ സംശയാസ്പദമായ സാഹചര്യത്തില്‍ …
ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിയാക്കിയ അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തക കെയ്‌ല മുള്ളർ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജോർദാൻ സൈന്യം ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലകളിൽ നടത്തിയ ബോംബാക്രമണത്തിലാണ് മുള്ളർ കൊല്ലപ്പെട്ടത്. 2013 ആഗസ്റ്റിലാണ് 26 കാരിയായ മുള്ളർ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലാകുന്നത്. ആറ് മില്യൺ അമേരിക്കൻ ഡോളറും ന്യൂറോസയന്റിൻസ്റ്റ് ആഫിയ സിദ്ദിഖിയുടെ മോചനവുമായിരുന്നു …
വാശിയേറിയ ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നതോടെ ഇനി വരാനിരിക്കുന്ന വർഷങ്ങൾ ഡൽഹി രാഷ്ട്രീയമായി എങ്ങോട്ട് തിരിയുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ചിത്രമായി. എഴുപതിൽ 67 സീറ്റും തൂത്തുവാരിയാണ് കേജ്‌രിവാളും കൂട്ടരും പ്രധാന എതിരാളികളായ ബിജെപിയെ ഞെട്ടിച്ചത്. വെറും മൂന്നു സീറ്റു മാത്രമുള്ള ബിജെപിക്ക് പ്രതിപക്ഷ നേതൃ സ്ഥാനവും നഷ്ടമായി. മാത്രമല്ല ഏറെ കൊട്ടിഘോഷിക്കപ്പെട്ട …
നഴ്സുമാരെ കണ്ടെത്താനായി എൻഎച്ച്എസ് മാനേജർമാർ ലോകം മുഴുവൻ നടത്തിയ യാത്രകളുടെ വിവരങ്ങൾ പുറത്തായി. ടെലിഗ്രാഫാണ് എൻഎച്ച്എസ് കഴിഞ്ഞ വർഷം നടത്തിയ നൂറോളം യാത്രകളുടെ വിവരങ്ങൾ പുറത്തു വിട്ടത്. ഈ യാത്രകളിൽ എൻഎച്ച്എസ് കണ്ടെത്തി നിയമിച്ച മിക്ക നഴ്സുമാരും ഏതാനും മാസങ്ങൾക്കു ശേഷം ജോലി ഉപേക്ഷിച്ചെന്നും വാർത്തയിൽ പറയുന്നു. മുൻവർഷങ്ങളേക്കാൾ ഒമ്പതു മടങ്ങാണ് കഴിഞ്ഞ വർഷത്തെ എൻഎച്ച്എസ് …