1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മക്കള്‍ ഭീകരാകാന്‍ പോകുമോയെന്ന് പേടി, പാസ്‌പോര്‍ട്ട് ഒളിച്ചു വക്കാന്‍ മുന്നറിയിപ്പ്
മക്കള്‍ ഭീകരാകാന്‍ പോകുമോയെന്ന് പേടി, പാസ്‌പോര്‍ട്ട് ഒളിച്ചു വക്കാന്‍ മുന്നറിയിപ്പ്
മൂന്നു ബ്രിട്ടീഷ് മുസ്ലീം പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് കടന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വന്തം കുട്ടികളുടെ മേലും അവരുടെ പാസ്‌പോര്‍ട്ടിലും ഒരു കണ്ണു വക്കാന്‍ യുകെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ്. സ്വന്തം കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ ഭീകരാശയങ്ങളുടെ സ്വാധീനത്തില്‍ അകപ്പെട്ടു എന്നു തോന്നുകയാണെങ്കില്‍ അവരുടെ പാസ്‌പോര്‍ട്ടുകള്‍ എടുത്തുമാറ്റി ഒളിച്ചു വക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പക്വതയില്ലാത്ത കുട്ടികളെ …
പ്രവാസികളുടെ പരാതികള്‍ക്ക് ഓണ്‍ലൈന്‍ പരിഹാരം, പുതിയ സംവിധാനം മദദ് നിലവില്‍ വന്നു
പ്രവാസികളുടെ പരാതികള്‍ക്ക് ഓണ്‍ലൈന്‍ പരിഹാരം,  പുതിയ സംവിധാനം മദദ് നിലവില്‍ വന്നു
ലോകമെമ്പാടുമുള്ള പ്രവാസികളുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ സംവിധാനം മദദ് നിലവില്‍ വന്നു. സമ്പൂര്‍ണ ഓണ്‍ലൈന്‍ പരാതി പരിഹാര സിസ്റ്റമാണ് മഡാഡ്. ലോകത്തിന്റെ ഏതു കോണിലുള്ള ഇന്ത്യക്കാര്‍ക്കും മഡാഡില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ കോണ്‍സുലാര്‍ ഗ്രീവന്‍സ് സിസ്റ്റം എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. സഹായം എന്നര്‍ഥമുള്ള …
ചാന്ദ്രപഥ വ്യതിയാനം, ബ്രിട്ടീഷ് തീരത്തേക്ക് വന്‍തിരകള്‍ എത്താന്‍ സാധ്യത
ചാന്ദ്രപഥ വ്യതിയാനം, ബ്രിട്ടീഷ് തീരത്തേക്ക് വന്‍തിരകള്‍ എത്താന്‍ സാധ്യത
ഇരുപതു വര്‍ഷത്തിനിടെ ഏറ്റവും വലിയ തിരകള്‍ ഈ ആഴ്ച അവസാനത്തോടെ ബ്രിട്ടീഷ് തീരത്ത് വീശിയടിക്കാന്‍ സാധ്യത. 50 അടിയോളം ഉയരമുള്ള തിരകള്‍ തീരത്ത് എത്തുമെന്നാണ് സൂചന. കോണ്‍വാള്‍, ഡെവണ്‍, സോമര്‍സെറ്റ്, കെന്റ്, സസക്‌സ് എന്നിവിടങ്ങളില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സേനയെ സജ്ജമാക്കി. വെളുത്ത വാവു ദിവസവും അറ്റ്‌ലാന്റിക് സ്റ്റോം പ്രതിഭാസവും ഒന്നിച്ചു വരുന്നതാണ് കാലവസ്ഥാ വിദഗ്ദരെ …
ഇന്ത്യയുടെ സൈനിക ബജറ്റ്, ബ്രിട്ടന്‍ സാമ്പത്തിക സഹായം അവസാനിപ്പിച്ചേക്കും
ഇന്ത്യയുടെ സൈനിക ബജറ്റ്, ബ്രിട്ടന്‍ സാമ്പത്തിക സഹായം അവസാനിപ്പിച്ചേക്കും
10 ബില്യണ്‍ പൗണ്ട് ചെലവിട്ട് ഇന്ത്യ നാവിക സേനയുടെ നവീകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ബ്രിട്ടണ്‍ ഇന്ത്യക്കു നല്‍കുന്ന ധനസഹായം നിര്‍ത്താന്‍ തീരുമാനിച്ചു. ഏതാണ്ട് 210 മില്യണ്‍ പൗണ്ടാണ് ബ്രിട്ടന്‍ ഈ വര്‍ഷം ഇന്ത്യക്ക് നല്‍കിയത്. എങ്കിലും സ്വകാര്യ നിക്ഷേപമെന്ന് നിലയില്‍ ഇന്ത്യയിലേക്ക് ഒഴുകുന്ന പണത്തിന്റെ അളവില്‍ കുറവുണ്ടാകില്ലെന്ന് കരുതപ്പെടുന്നു. ചൈനീസ് നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ …
സോമാലിയയില്‍ ചാവേര്‍ ആക്രമണം, ഉപ പ്രധാനമന്ത്രിക്ക് പരിക്ക്
സോമാലിയയില്‍ ചാവേര്‍ ആക്രമണം, ഉപ പ്രധാനമന്ത്രിക്ക് പരിക്ക്
സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ സെന്‍ട്രല്‍ ഹോട്ടലില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഉപ പ്രധാനമന്ത്രി അടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മൊഗാദിഷു ഡപ്യൂട്ടി മേയറും ഒരു നിയമസഭാംഗവും അടക്കം 11 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹോട്ടലില്‍ ഒരു യോഗത്തിനായി എത്തിയതായിരുന്നു മന്ത്രിയും മറ്റുള്ളവരും. ഈ സമയം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം ചാവേറുകള്‍ ഹോട്ടലിലേക്ക് ഇടിച്ചു …
ഭീകരതക്ക് പണമുണ്ടാക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അവയവ കച്ചവടം
ഭീകരതക്ക് പണമുണ്ടാക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അവയവ കച്ചവടം
ഭീകരതക്ക് പണം കണ്ടെത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങള്‍ കൊന്നൊടുക്കുന്നവരുടെ അവയവങ്ങള്‍ കച്ചവടം നടത്തുന്നതായി വാര്‍ത്ത. കൊലപ്പെടുത്തുന്നവരുടെ ആന്തരാവയവങ്ങള്‍ പുറത്തെടുത്ത് അന്താരാഷ്ട്ര വിപണിയില്‍ വില്പന നടത്തുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ചെയ്യുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല മൃതദേഹങ്ങളും വികൃതമാക്കിയ രീതിയിലാണ് കണ്ടെത്തിയത് എന്ന് ഇറാക്കിലെ യുഎന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഹാക്കിം വെളിപ്പെടുത്തി. മൃതദേഹങ്ങളുടെ വൃക്കകള്‍ ഇരിക്കുന്ന …
സെക്യൂരിറ്റി ജീവനക്കാരന്റെ മരണം, നിസാമിനെതിരെ കാപ്പ ചുമത്തും
സെക്യൂരിറ്റി ജീവനക്കാരന്റെ മരണം, നിസാമിനെതിരെ കാപ്പ ചുമത്തും
സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചും മര്‍ദ്ദിച്ചും മൃഗീയമായി കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഗുണ്ടകളെ ഒതുക്കാനുള്ള നിയമമാണ് കാപ്പ. ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മരണപ്പെട്ടതിനെ തുടര്‍ന്ന് കോടതി നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 16 കേസുകള്‍ സ്വന്തം പേരിലുള്ളയാളാണ് നിസാമെന്ന് കോടതി പറഞ്ഞു. ആ കേസുകളെല്ലാം എവിടെയും …
പാലക്കാട് സദാചാര പോലീസ് മദ്ധ്യ വയസ്‌കനെ അടിച്ചു കൊന്നു, മൂന്നു പേര്‍ പിടിയില്‍
പാലക്കാട് സദാചാര പോലീസ് മദ്ധ്യ വയസ്‌കനെ അടിച്ചു കൊന്നു, മൂന്നു പേര്‍ പിടിയില്‍
പാലക്കാട് ചെര്‍പ്പുളശേരിയില്‍ സദാചാര പോലീസ് മദ്ധ്യ വയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി പ്രഭാകരനാണ് കൊല്ലപ്പെട്ടത്. അമ്പത്തഞ്ച് വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് വീട്ടമ്മയും കുട്ടിയും ഒറ്റക്ക് താമസിക്കുന്ന വീടിനു മുന്നില്‍ വച്ച് പ്രഭാകരന്‍ സദാചാര പോലീസിന്റെ പിടിയിലാകുന്നത്. പ്രഭാകരനെ ഓടിച്ചിട്ട് പിടിച്ച സംഘം ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് …
അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം
അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം
അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം. സിയാറ്റിനിലെ ഹിന്ദു ക്ഷേത്രത്തിലാണ് അക്രമണമുണ്ടായത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണിത്. അക്രമികള്‍ ക്ഷേത്രമതിലിലെ പെയിന്റിങ്ങുകള്‍ മായ്ച്ചു കളഞ്ഞതിനു ശേഷം അതിനു മുകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഗെറ്റ് ഔട്ട് എന്ന് എഴുതിയിട്ടുണ്ട്. ശിവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലായിരുന്ന വിശ്വാസികള്‍ക്കിടയില്‍ സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. …
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇന്ത്യയിലെത്തി
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇന്ത്യയിലെത്തി
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പത്‌നി ജയന്തി സിരിസേനയും നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. സിരിസേന പ്രസിഡന്റ് പ്രണ്‍ബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ഇന്ന് ചര്‍ച്ച നടത്തും. ശ്രീലങ്കയിലെ തമിഴ് വംശജരുടെ സ്വയം ഭരണാധികാരം, മീന്‍ പിടുത്തവുമായി ബന്ധപ്പെട്ട സമുദ്രാതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ താംസിക്കുന്ന തമിഴ് വംശജരായ …