സ്വന്തം ലേഖകൻ: ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന പ്രവചനവുമായി ആഗോള നിക്ഷേപക ബാങ്കിങ്ങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. ജൂൺ മുതൽ തുടങ്ങുന്ന രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പിയിൽ 45 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും ഗോൾഡ്മാൻ സാക്സ് പ്രവചിച്ചു. കേന്ദ്ര സർക്കാർ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോൾഡ്മാൻ സാക്സിന്റെ …
സ്വന്തം ലേഖകൻ: നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ നല്‍കിവരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടു ലക്ഷത്തില്‍ നിന്നും നാലു ലക്ഷവും പരിക്കേറ്റവര്‍ക്ക് ഉള്ള പരിരക്ഷ 2 …
സ്വന്തം ലേഖകൻ: ലോകം മുഴുവൻ അതിവേഗം പടരുകയാണ് കൊവിഡ്. വിവിധ രാജ്യങ്ങൾ വിദേശത്ത് നിന്ന് തങ്ങളുടെ പൌരന്മാരെ ഒഴിപ്പിക്കൽ ദൌത്യം തുടങ്ങിയതോടെ രോഗം പടരാനുള്ള സാധ്യതയും കൂടി. വിമാന യാത്രക്കാരിൽ നിരവധി പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ടു ചെയ്യുന്നു എന്നിരിക്കെ രോഗം പകരാനുള്ള കാരണം വിശദീകരിക്കുകയാണ് എയര്‍ഹോസ്റ്റസായ അഞ്ജലി. ഫ്‌ളൈറ്റ് സ്റ്റാര്‍ട്ട് ചെയ്യുന്ന നിമിഷം മുതല്‍ ശ്രദ്ധിക്കേണ്ടുന്നതും …
സ്വന്തം ലേഖകൻ: എതിർപ്പുകൾ അവഗണിച്ച് ബ്രിട്ടനിലെ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കാനുള്ള വിവാദ തീരുമാനത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ സെക്രട്ടറി രംഗത്ത്. രാജ്യത്ത് കൊറോണ ഭീഷണി ശക്തമായി നിലനില്‍ക്കുമ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്നത് കടുത്ത അപകടം വിളിച്ച് വരുത്തുമെന്ന് ടീച്ചിംഗ് യൂണിയനുകളില്‍ നിന്നും കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും കടുത്ത മുന്നറിയിപ്പ് ഉയര്‍ന്നിട്ടും അതിനെ അവഗണിച്ച് സ്‌കൂളുകള്‍ …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,749,575 ആയി. മരണം 313,791. 1,830,104 പേർക്കാണ് രോഗമുക്തി. അതേസമയം യു.എസിൽ കോവിഡ് രോഗികളുടെ എണ്ണം ശമനമില്ലാതെ പെരുകുകയാണ്. 1,507,773 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 90,113 ആയി. കോവിഡ് മരണനിരക്കിൽ ബ്രിട്ടനാണ് തൊട്ടുപിന്നിൽ. 24 മണിക്കൂറിനിടെ ബ്രിട്ടനിൽ 468 പേരാണ് മരണത്തിന് കീഴടങ്ങിയത്. …
സ്വന്തം ലേഖകൻ: “ക്ഷമിക്കണം, കുറച്ചു പേര്‍ മരിക്കും, അതാണ് ജീവിതം, മരണം കൂടുന്നതിന്റെ പേരില്‍ കാര്‍ഫാക്ടറി അടച്ചിടേണ്ട കാര്യമില്ല,” മാര്‍ച്ച് അവസാനം ബ്രസീലില്‍ കൊവിഡ് നിയന്ത്രിക്കുന്നതിനായി എടുത്ത നിയന്ത്രണ നടപടികളെ എതിര്‍ത്തു കൊണ്ട് പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ പറഞ്ഞ വാക്കുകളാണിത്. ഈ പരാമര്‍ശം കഴിഞ്ഞ് ഒന്നര മാസത്തിനിപ്പുറം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്ത …
സ്വന്തം ലേഖകൻ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ജോഗിങ്ങിന് പോയപ്പോൾ 25 കാരനായ അഹമ്മദ് അർബറിയെ വെടിവെച്ച് കൊന്നത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 23നായിരുന്നു കറുത്ത വംശജനായ അഹമ്മദ് അർബെറിയെ കൊലപ്പെടുത്തിയത്. കൊവിഡ് പോലൊരു രോഗം കറുത്ത വംശജർ …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടും. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുകയാണ്. പുതുക്കിയ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ഇത്തവണ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം ഉണ്ടാകുമെന്നാണ് സൂചന. ലോക്ക്ഡൗണ്‍ തുടരുമെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി ചുരുക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ എണ്ണം പരിമതപ്പെടുത്തി ഗ്രീന്‍, …
സ്വന്തം ലേഖകൻ: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യുഎഇ) 10 …
സ്വന്തം ലേഖകൻ: പൊതുമേഖല സ്ഥാപനങ്ങളുടെ കടയ്ക്കൽ കത്തിവെച്ച് ധനമന്ത്രി നിർമ്മല സീതാരാമിന്റെ അഞ്ചാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപനം. എല്ലാ മേഖലകളിലും സ്വാകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് പറഞ്ഞ ധനമന്ത്രി ചില പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമെന്നും ലയിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ടാകേണ്ട തന്ത്രപ്രധാന മേഖലകൾ എന്തൊക്കെയാണ് എന്ന് സർക്കാർ വിജ്ഞാപനം ഇറക്കും. ഈ മേഖലകളിൽ …