1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അല്‍ ഖ്വയ്ദയിലെ ഉന്നതന്‍ സിറിയയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
അല്‍ ഖ്വയ്ദയിലെ ഉന്നതന്‍ സിറിയയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
അല്‍ ഖ്വയ്ദയിലെ ഉന്നതന്‍ സിറിയയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയുടെ സിറിയന്‍ ഉപ വിഭാഗമായ നുസ്ര ഫ്രണ്ടാണ് തങ്ങളുടെ മിലിട്ടറി കമാണ്ടര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇറാക്കിലും സംഘടനയുടെ പോരാട്ടങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അബു ഹുമാം അല്‍ ഷാമിയാണ് കൊല്ലപ്പെട്ടത്. സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ ഭീകര സംഘടനയുടെ ഉന്നതാധികാര യോഗത്തില്‍ …
ഇന്ത്യയില്‍ നിരോധിച്ച വിവാദ ഡോക്യുമെന്ററി ബിബിസി യൂട്യൂബിലിട്ടു
ഇന്ത്യയില്‍ നിരോധിച്ച വിവാദ ഡോക്യുമെന്ററി ബിബിസി യൂട്യൂബിലിട്ടു
ഇന്ത്യയില്‍ നിരോധിച്ച വിവാദ ഡോക്യുമെന്ററി ബിബിസി യൂട്യൂബിലിട്ടു. ബിബിസി സംവിധായിക ലെസ്ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയാണ് ഇന്ത്യാ സര്‍ക്കാര്‍ സംപ്രേക്ഷണം നിരോധിച്ചതിനെ തുടര്‍ന്ന് ബിബിസി യൂട്യൂബില്‍ റിലീസ് ചെയ്തത്. ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ കഥയാണ് ഡോക്യുമെന്ററി പറയുന്നത്.   
ആപ്പില്‍ പൊട്ടിത്തെറി, യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പുറത്താക്കി
ആപ്പില്‍ പൊട്ടിത്തെറി, യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പുറത്താക്കി
മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ ഏറിയതിന്റെ ആരവങ്ങള്‍ ഒടുങ്ങും മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പുറത്താക്കി. യോഗേന്ദ്ര യാദവിനെ പാര്‍ട്ടി വക്താവ് സ്ഥാനത്തു നിന്നു കൂടി നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് …
നിസാമിനെ രക്ഷിക്കാന്‍ ഡിജിപിയുടെ ശ്രമം, പിസി ജോര്‍ജ് തുറന്നടിക്കുന്നു
നിസാമിനെ രക്ഷിക്കാന്‍ ഡിജിപിയുടെ ശ്രമം, പിസി ജോര്‍ജ് തുറന്നടിക്കുന്നു
തൃശൂര്‍ ശോഭസിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചും കാറിടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമം നടത്തുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. വെറും ആരോപണം മാത്രമല്ല തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്ന് ജോര്‍ജ് പറഞ്ഞു. തെളിവുകള്‍ സിഡിയിലാക്കി അന്വേഷണ സംഘത്തിനു കൈമാറും. മുഹമ്മദ് നിസാമിന്റെ ഭാര്യയെ കേസില്‍ …
റേഡിയോ ജോക്കികളുടെ കുട്ടിക്കളിയില്‍ ജീവനൊടുക്കിയ ഇന്ത്യന്‍ നഴ്‌സിന് നീതി ലഭിച്ചേക്കും
റേഡിയോ ജോക്കികളുടെ കുട്ടിക്കളിയില്‍ ജീവനൊടുക്കിയ ഇന്ത്യന്‍ നഴ്‌സിന് നീതി ലഭിച്ചേക്കും
ഓസ്‌ട്രേലിയയിലെ രണ്ട് റേഡിയോ ജോക്കികളുടെ കുട്ടിക്കളിക്കിരയായി ജീവനൊടുക്കേണ്ടി വന്ന ഇന്ത്യന്‍ നഴ്‌സ് ജാസിന്താ സാല്‍ദനക്കും കുടുംബത്തിനും നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ നീതി ലഭിക്കാന്‍ സാധ്യത തെളിഞ്ഞു. ജാസിന്തയുടെ ആത്മഹത്യക്ക് കാരണക്കാരായ ടുഡേ എഫ്എമ്മിലെ രണ്ടു റേഡിയോ ജോക്കികളും നിയമം ലംഘിച്ചതായി ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തി. ജാസിന്ത ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കേംബ്രിഡ്ജ് …
യുകെയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് മെച്ചപ്പെട്ടതായി സര്‍വേ
യുകെയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് മെച്ചപ്പെട്ടതായി സര്‍വേ
സാമ്പത്തിക മാന്ദ്യത്തിന്റേയും കഷ്ടപ്പാടിന്റേയും ഒരു ദശകത്തിനു ശേഷം യുകെയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് മെച്ചപ്പെട്ടതായി പഠനം. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോട് അടുക്കുമ്പോള്‍ പുറത്തു വന്ന ഒരു പഠനത്തിലാണ് യുകെയിലെ സാധാരണ കുടുംബങ്ങളുടെ ശരാശരി ബജറ്റ് 2008 ലെ നിലയേക്കാള്‍ ഉണര്‍വ് പ്രകടിപ്പിക്കുനതായി കണക്കുകള്‍ ഉള്ളത്. 2008 ലാണ് ബാങ്കിംഗ് രംഗത്തെ പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടീഷ് …
ഫ്രീക്ക് അറ്റാക്ക്, ഗൂഗില്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണി
ഫ്രീക്ക് അറ്റാക്ക്, ഗൂഗില്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണി
ഫ്രീക്ക് അറ്റാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുരക്ഷാ പിഴവു മൂലം ഗൂഗില്‍, ആപ്പിള്‍ എന്നീ കമ്പനികളുടെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പരതുന്ന പതിനായിരക്കണക്കിന് ഉപയോക്താക്കളും വെബ്‌സൈറ്റുകളും സുരക്ഷാ ഭീഷണിയില്‍. ഉപയോക്താക്കള്‍ പാസ്‌വേര്‍ഡുകളും യൂസര്‍നെയിമും പോലുള്ള വ്യക്തിപരവും സുരക്ഷാ പ്രധാനവുമായ വിവരങ്ങള്‍ ബെബ്‌സൈറ്റുകളില്‍ നല്‍കുമ്പോള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകളിലാണ് സുരക്ഷാ പാളിച്ച കണ്ടെത്തിയത്. എന്നാല്‍ ഗൂഗിളും …
ഡല്‍ഹി ബലാത്സംഗ കേസിലെ പ്രതിയുടെ അഭിമുഖം, ബിബിസി സംവിധായികക്കെതിരെ കേസെടുത്തു
ഡല്‍ഹി ബലാത്സംഗ കേസിലെ പ്രതിയുടെ അഭിമുഖം, ബിബിസി സംവിധായികക്കെതിരെ കേസെടുത്തു
ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രതിയുടെ അഭിമുഖം ചിത്രീകരിച്ചതിന് ബിബിസി സംവിധായിക ലെസ്ലീ ഉഡ്‌വിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി മുകേഷ് സിംഗിന്റെ അഭിമുഖമാണ് ലെസ്ലീ ചിത്രീകരിച്ചത്. ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ കഥ പറയുന്ന ബിബിസിയുടെ ഡോക്യുമെന്ററി ഇന്താസ് ഡോട്ടറിന്റെ ചിത്രീകരണത്തിന് ഇടയിലായിരുന്നു അഭിമുഖം നടത്തിയത്. കടുത്ത …
പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകൂ, മുസ്ലീങ്ങളോട് ശിവസേന മുഖപത്രം
പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകൂ, മുസ്ലീങ്ങളോട് ശിവസേന മുഖപത്രം
പ്രത്യേക ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യയിലെ മുസ്ലീങ്ങളോട് ശിവസേനാ ആഹ്വാനം.സംഘടനയുടെ മുഖപത്രമായ സാംനയിലാണ് ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. മഹാരാഷ്ട്രയില്‍ മറാഠികള്‍ക്ക് തുല്യമായ സംവരണം മുസ്ലീങ്ങള്‍ക്കും നല്‍കണമെന്ന ആള്‍ ഇന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം.) നേതാവ് അസദുദീന്‍ ഓവൈസിയുടെ വിവാദ പ്രസംഗത്തോടുള്ള പ്രതികരണമായിരുന്നു സാംനയുടെ ആഹ്വാനം. മുസ്ലീങ്ങള്‍ക്ക് മറാഠികള്‍ക്ക് തുല്യമായ സംവരണം വേണമെന്നാണ് ഒവൈസി ശാഠ്യം …
യുകെയില്‍ ഗാര്‍ഹിക പീഡനം തടയാന്‍ പുതിയ നിയമം, സീരിയസ് ക്രൈം ബില്‍
യുകെയില്‍ ഗാര്‍ഹിക പീഡനം തടയാന്‍ പുതിയ നിയമം, സീരിയസ് ക്രൈം ബില്‍
യുകെയില്‍ ഗാര്‍ഹിക പീഡനം തടയാനുള്ള പുതിയ നിയമത്തിന് രാജകീയ അംഗീകാരം ലഭിച്ചു. ദി സീരിയസ് ക്രൈം ബില്‍ എന്ന പേരിലാണ് പുതിയ നിയമം അറിയപ്പെടുന്നത്. ജീവിത പങ്കാളിയോടും മറ്റു കുടുംബാംഗങ്ങളോടും പരുക്കന്‍ രീതിയില്‍ പെരുമാറുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുന്നവരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. പുതിയ നിയമം അനുസരിച്ച് ഇമെയിലുകള്‍, ടെക്സ്റ്റ് മെസേജുകള്‍, സാമ്പത്തിക ചൂഷണം നടന്നു …