1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്പോൺസർഷിപ് മാറ്റം: ഇളവ് നിർത്തി സൗദി; കുവൈത്ത് പ്രവാസികളുടെ പണമിടപാടിന് നികുതി വേണമെന്ന് ആവശ്യം
സ്പോൺസർഷിപ് മാറ്റം: ഇളവ് നിർത്തി സൗദി; കുവൈത്ത് പ്രവാസികളുടെ പണമിടപാടിന് നികുതി വേണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്കു മാറ്റുന്നത് നിർത്തിവച്ച് സൗദി. യോഗ്യതയ്ക്കനുസരിച്ച് താൽപര്യമുള്ള മേഖലകളിലേക്ക് ജോലി മാറാനുള്ള ആനുകൂല്യം നിർത്തുന്നത് മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേരെ ബാധിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇളവ് നിലവിൽ വന്നത്. പലരും ജോലി മാറാൻ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്. സൌദിയിലെ റിയാദില്‍ നിന്നും ഈ മാസം 31ന് തിരുവനന്തപുരത്തേക്ക് …
ലോകത്ത് കൊവിഡ് രോ​ഗികൾ 50 ലക്ഷം കവിഞ്ഞു; മരണം 325,624; യുഎസിൽ മാത്രം 15 ലക്ഷത്തിലധികം രോഗികൾ
ലോകത്ത് കൊവിഡ് രോ​ഗികൾ 50 ലക്ഷം കവിഞ്ഞു; മരണം 325,624; യുഎസിൽ മാത്രം 15 ലക്ഷത്തിലധികം രോഗികൾ
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷം കടന്നു. 5,017,897 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കൊവിഡ് മരണം 325,624 ആയി. മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ്. യൂറോപ്പും ആശങ്കപ്പെടുത്തുന്ന രോഗപ്പകർച്ചയിൽ വിറങ്ങലിച്ച് നിൽകുമ്പോൾ വാക്‌സിൻ യാഥാർഥ്യമാകും വരെ മുൻകരുതൽ അല്ലാതെ മറ്റു വഴിയില്ലെന്ന തിരിച്ചറിവിലാണ് ലോകം. 1,980,118 പേർക്കാണ് ഇതുവരെ രോഗമുക്തി. ഏപ്രിൽ …
“ഗൾഫിലെ പ്രതിസന്ധി മറികടന്ന് നല്ലൊരു നാളെയുണ്ടാകും, ഉറപ്പ്,” എം.എ.യൂസഫലി
“ഗൾഫിലെ പ്രതിസന്ധി മറികടന്ന് നല്ലൊരു നാളെയുണ്ടാകും, ഉറപ്പ്,” എം.എ.യൂസഫലി
സ്വന്തം ലേഖകൻ: കോവിഡ്–19നെ തുടർന്ന് ഗൾഫിലുണ്ടായ പ്രതിസന്ധി താൽക്കാലികമാണെന്നും അവ തരണം ചെയ്ത് കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. ലുലു അടക്കമുള്ള റിട്ടെയിൽ വ്യാപാരികൾ പ്രയാസങ്ങൾ നേരിടുന്നു. എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ട്. കുവൈത്ത് യുദ്ധാനന്തരം ഗൾഫിൽ എണ്ണവില കുത്തനെ താഴ്ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ആളുകൾ …
നേപ്പാൾ അതിർത്തി പുകയുന്നു; രാജ്യത്ത് കൊവിഡ് പകര്‍ത്തിയത് ഇന്ത്യയെന്ന് നേപ്പാൾ പ്രധാനമന്ത്രി
നേപ്പാൾ അതിർത്തി പുകയുന്നു; രാജ്യത്ത് കൊവിഡ് പകര്‍ത്തിയത് ഇന്ത്യയെന്ന് നേപ്പാൾ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് പടര്‍ത്തിയത് ഇന്ത്യയാണെന്ന് ആരോപിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി. ഇന്ത്യയിലെ വൈറസ് ഇപ്പോള്‍ ചൈന, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ മാരകമാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ നിന്ന് വരുന്നവരാണ് രാജ്യത്ത് കൊവിഡ് പടര്‍ത്തുന്നത്. കൃത്യമായ പരിശോധനകളില്ലതെ ഇന്ത്യയില്‍ നിന്ന് ആളുകള്‍ നുഴഞ്ഞ് കയറുന്നതില്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് …
25 വർഷങ്ങൾക്കു മുമ്പ് തട്ടിക്കൊണ്ടു പോയ റിംപോച്ചെ എവിടെ? യുഎസിന് ചൈനയുടെ മറുപടി
25 വർഷങ്ങൾക്കു മുമ്പ് തട്ടിക്കൊണ്ടു പോയ റിംപോച്ചെ എവിടെ? യുഎസിന് ചൈനയുടെ മറുപടി
സ്വന്തം ലേഖകൻ: കാണാതായ പഞ്ചന്‍ ലാമ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യത്തോട് പ്രതികരിച്ച് ചൈന. പഞ്ചന്‍ ലാമ ഇപ്പോള്‍ ബിരുദധാരിയാണെ് ചൈന പറഞ്ഞു. അദ്ദേഹം സാധാരണ ജീവിതം നയിക്കുകയാണെന്നും പഞ്ചന്‍ ലാമയ്ക്ക് സ്ഥിര ജോലിയുണ്ടെന്നും ചൈന പറഞ്ഞു. 25 വര്‍ഷമായി പഞ്ചന്‍ ലാമയെ കാണാനില്ലെന്നും എവിടെയാണെന്ന് വെളിപ്പെടുത്തണം എന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം. 1995ല്‍ ആറുവയസ്സുള്ള ഗെദുന്‍ …
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; 5 പേര്‍ക്ക് രോഗ മുക്തി, സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; 5 പേര്‍ക്ക് രോഗ മുക്തി, സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് . അഞ്ച് പേരുടെ വൈറസ് ബാധ ഭേദമായി. പാലക്കാട് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം – 4, കണ്ണൂർ -3, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം – രണ്ട് വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ – ഒന്നു വീതം. ഇങ്ങനെയാണ് പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള …
മടങ്ങി വരുന്ന പ്രവാസികളെല്ലാം രോഗവാഹകരല്ല; തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി
മടങ്ങി വരുന്ന പ്രവാസികളെല്ലാം രോഗവാഹകരല്ല; തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തിൽ എത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിർത്തേണ്ടവരാണെന്നോ അർഥമില്ലെന്നും അങ്ങനെ ആക്കിത്തീർക്കാർ ചിലർ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. “പുറത്തുനിന്നു വരുന്നവരിൽ ഭൂരിഭാഗവും രോഗബാധയില്ലാത്തവരാണ്. ചിലർ രോഗവാഹകരാണ്. ആരാണ് രോഗവാഹകരെന്ന് തിരിച്ചറിയാൻ സാധിക്കില്ല. കൂട്ടത്തിൽ രോഗവാഹകരുണ്ടാകാം. അത്തരം ഘട്ടത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ ശക്തമാക്കാനേ സാധിക്കൂ. അത് അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ രക്ഷയ്ക്കും ഒഴിച്ചുകൂടാനാകാത്തതാണ്, കുപ്രചരണങ്ങൾ …
അപ്രതീക്ഷിതമായി ഒരു ഭക്ഷണപ്പൊതി; ഒപ്പം 20 വർഷം മുൻപ് കാണാതായ സ്വർണവും; അന്തംവിട്ട് പ്രവാസി മലയാളി
അപ്രതീക്ഷിതമായി ഒരു ഭക്ഷണപ്പൊതി; ഒപ്പം 20 വർഷം മുൻപ് കാണാതായ സ്വർണവും; അന്തംവിട്ട് പ്രവാസി മലയാളി
സ്വന്തം ലേഖകൻ: 20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം ഭക്ഷണപ്പൊതിയുടെ രൂപത്തിൽ തിരിച്ചെത്തിയതിന്റെ ഞെട്ടലിലാണ് പ്രവാസിയായ കാസർകോട് നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിൽ. കഴിഞ്ഞ ദിവസം വൈകിട്ട് നോമ്പ് തുറക്കാൻ ഒരുക്കം നടക്കുമ്പോഴാണ് ഇബ്രാഹിമിന്റെ വീട്ടിൽ ഹെൽമറ്റ് ധരിച്ച യുവാവ് എത്തി ഭക്ഷണപ്പൊതി കൈമാറിയത്. ഇബ്രാഹിമിന്റെ ഭാര്യ ബസരിയയാണ് പൊതി വാങ്ങിയത്. നോമ്പ് തുറക്കാനുള്ള ഭക്ഷണമാണെന്നേ യുവാവ് …
കേരളത്തിൽ നിന്നുള്ളവർക്ക് മാഹിയിൽ ഇനി മദ്യമില്ല; ഉത്തരവിറക്കി പോണ്ടിച്ചേരി സർക്കാർ
കേരളത്തിൽ നിന്നുള്ളവർക്ക് മാഹിയിൽ ഇനി മദ്യമില്ല; ഉത്തരവിറക്കി പോണ്ടിച്ചേരി സർക്കാർ
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇനി മാഹിയിലെത്തി മദ്യം വാങ്ങിക്കാനാവില്ല. മാഹി വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അതേ സമയം കേരളത്തില്‍ മദ്യവില്‍പ്പന ശനിയാഴ്ച തുടങ്ങും. നാളെയും മറ്റന്നാളും ആപ്പിന്റെ ട്രയല്‍ റണ്‍ നടക്കും. ബെവ്ക്യൂ എന്നാണ് വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ പേര്. മാഹി സ്വദേശികൾക്ക് മാത്രമേ …
യുഎഇയിലെ കോവിഡ് പോരാട്ടത്തിന് മലയാളികളുടെ മെഡിക്കൽ സംഘമെത്തി
യുഎഇയിലെ കോവിഡ് പോരാട്ടത്തിന് മലയാളികളുടെ മെഡിക്കൽ  സംഘമെത്തി
സ്വന്തം ലേഖകൻ: യുഎഇയിലെ കോവിഡ്-19 പ്രതിരോധത്തിനായി കേരളത്തില്‍ നിന്നും 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട സംഘം രാവിലെയാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. എത്തിഹാദ് എയര്‍വേയ്‌സിന്റെ ചാർട്ടേഡ് വിമാനത്തിലാണ് സംഘമെത്തിയത്. അത്യാഹിത പരിചരണത്തില്‍ പ്രാവീണ്യമുള്ള നഴ്‌സുമാരും ഡോക്ടറും പാരാമെഡിക്കല്‍ വിദഗ്ധരും അടക്കമുള്ള സംഘമാണ് എത്തിയത്. ഇവരില്‍ …