1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡല്‍ഹിക്കാര്‍ക്ക് ആം ആദ്മി പാര്‍ട്ടി വക സൗജന്യ കുടിവെള്ളവും പാതി നിരക്കില്‍ വൈദ്യുതിയും
ഡല്‍ഹിക്കാര്‍ക്ക് ആം ആദ്മി പാര്‍ട്ടി വക സൗജന്യ കുടിവെള്ളവും പാതി നിരക്കില്‍ വൈദ്യുതിയും
തെരെഞ്ഞെടുപ്പു പോരാട്ടത്തിന്റെ ചൂടില്‍ വെറുതെ വിളിച്ചു പറഞ്ഞതല്ല വാഗ്ദാനങ്ങള്‍ എന്ന് തെളിയിച്ചു കൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഭരണ പരിഷ്‌കരണങ്ങള്‍ തുടങ്ങി. സൗജന്യ കുടിവെള്ളവും പാതി നിരക്കില്‍ വൈദ്യുതിയുമാണ് ഭരണത്തിലേറ്റിയ ജനങ്ങള്‍ക്കുള്ള പാര്‍ട്ടിയുടെ ആദ്യ സമ്മാനങ്ങള്‍. പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് പാതി നിരക്ക് ബാധകമാവുക. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വൈദ്യുതി നിരക്ക് …
ചെക്ക് ഭക്ഷണശാലയില്‍ വെടിവപ്പ്, 8 പേര്‍ കൊല്ലപ്പെട്ടു
ചെക്ക് ഭക്ഷണശാലയില്‍ വെടിവപ്പ്, 8 പേര്‍ കൊല്ലപ്പെട്ടു
ചെക്ക് റിപ്പബ്ലിക്കിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ഉഹേര്‍സ്‌കി ബ്രോഡ് പട്ടണത്തില്‍ ഒരു ഭക്ഷണശാലയിലുണ്ടായ വെടിവപ്പില്‍ എട്ടു മരിച്ചതായി സൂചന. ആയുധധാരിയായ അക്രമി റസ്റ്റോറന്റിലേക്ക് ഓടിക്കയറി വെടി ഉതിര്‍ക്കുകയായിരുന്നു എന്ന് ചെക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വെടിവപ്പിന്റെ സമയത്ത് ഭക്ഷണശാലയില്‍ ഏതാണ്ട് 20 പേരുണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടു പേരാണ് കൊല്ലപ്പെട്ടത്. അക്രമിക്ക് സംഭവത്തില്‍ മുറിവേറ്റോ എന്ന് …
ഭീകരരാവാന്‍ പോയ ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ സിറിയയില്‍ എത്തിയതായി പോലീസ്
ഭീകരരാവാന്‍ പോയ ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ സിറിയയില്‍ എത്തിയതായി പോലീസ്
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ഒളിച്ചോടിപ്പോയ മൂന്ന് ബ്രിട്ടീഷ് പെണ്‍കുട്ടികളും ടര്‍ക്കിയുടെ അതിര്‍ത്തി കടന്ന് സിറിയയില്‍ പ്രവേശിച്ചതായി സൂചന. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുമ്പ് ടര്‍ക്കി, സിറിയ അതിര്‍ത്തിയിലൂടെ മൂന്നു പെണ്‍കുട്ടികളേയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഒളിച്ചു കടത്തിയെന്ന് ബിബിസി പറയുന്നു. പെണ്‍കുട്ടികള്‍ ടര്‍ക്കി വിട്ടെന്നാണ് ലഭ്യമായ എല്ലാ വിവരങ്ങളും കാണിക്കുന്നത്. അവര്‍ അതിര്‍ത്തി കടന്ന് സിറിയയില്‍ …
ഒളികാമറ വിവാദം, പാര്‍ലമെന്റ് സുരക്ഷാ സമിതി തലവന്‍ രാജിവച്ചു
ഒളികാമറ വിവാദം, പാര്‍ലമെന്റ് സുരക്ഷാ സമിതി തലവന്‍ രാജിവച്ചു
ഒരു സ്വകാര്യ ചാനലിന്റെ ഒളികാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കണ്‍സര്‍വേറ്ററി പാര്‍ട്ടി എംപിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ മാല്‍കം റിഫ്കിന്‍ഡ് പാര്‍ലമെന്റ് സുരക്ഷാ സമിതി സ്ഥാനം രാജിവച്ചു.ഒരു സാങ്കല്പിക ചൈനീസ് കമ്പനിക്കു വേണ്ടി വഴിവിട്ട സഹായം ചെയ്യുന്നതനിന് റിഫ്കിന്‍ഡിന് പണം വാഗ്ദാനം ചെയ്ത ചാനല്‍ അത് ഒളികാമറയില്‍ പകര്‍ത്തുകയായിരുന്നു. മേയ് 7 ന് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് ശേഷം …
ഡിവിഎല്‍എ യുടെ പേരില്‍ വ്യാജ ഇമെയില്‍, വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ്
ഡിവിഎല്‍എ യുടെ പേരില്‍ വ്യാജ ഇമെയില്‍, വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ്
ഡ്രൈവിങ് ആന്റ് വെഹിക്കിള്‍ ലൈസന്‍സിങ്ങ് അതോറിറ്റിയുടെ പേരില്‍ വ്യാജ ഇമെയില്‍ പ്രചരിക്കുന്നതായി വാര്‍ത്ത. ഡിവിഎല്‍എ യുടെ ഔദ്യോഗിക മെയില്‍ ആണെന്നും വാഹന ഉടമകള്‍ തങ്ങളുടെ ലൈസന്‍സിന്റേയും വാഹന ടാക്‌സിന്റേയും വിവരങ്ങള്‍ സ്ഥിരീകരിക്കണം എന്നുമാണ് ഇമെയില്‍ ഉള്ളടക്കം. ഇത്തരം ഇമെയിലുകളെ കുറിച്ചുള്ള പരാതി വ്യാപകമായതിനെ തുടര്‍ന്ന് ഡിവിഎല്‍എ വാഹന ഉടമകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. വ്യക്തികളുടെ സ്വകാര്യ …
ബാര്‍ കോഴ, കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ പ്രസിദ്ധീകരണം
ബാര്‍ കോഴ, കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ പ്രസിദ്ധീകരണം
ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അതിലുള്‍പ്പെട്ടവരേയും കേരള കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കത്തോലിക്ക സഭയുടെ പ്രസിദ്ധീകരണം. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രസിദ്ധീകരണമായ ലെയ്റ്റി വോയ്‌സിന്റെ പുതിയ ലക്കത്തിലാണ് ആരേയും പേരെടുത്തു പറയാതെ രൂക്ഷ വിമര്‍ശനമുള്ളത്. തെളിവുകളും സാക്ഷികളും രേഖയും ഇല്ലെങ്കിലും കോഴ കൊടുക്കുന്നവനും വാങ്ങുന്നവനും സാമൂഹ്യ ദ്രോഹികളും കുറ്റവാളികളുമാണെന്ന് പ്രസിദ്ധീകരണം പറയുന്നു. അഴമതിക്കെതിരെ അണിചേരുക എന്ന …
ബ്രിട്ടീഷ് എംപിയുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച 36 കാരന്‍ കുടുങ്ങി
ബ്രിട്ടീഷ് എംപിയുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച 36 കാരന്‍ കുടുങ്ങി
ലേബര്‍ പാര്‍ട്ടി എംപി സൈമണ്‍ ഡാന്‍സൂക്കിന്റെ ഭാര്യ കാരന്‍ ഡാന്‍സൂക്കിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 36 കാരനെ അറസ്റ്റ് ചെയ്തു. കാരന് ആറു വയസുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറു വയസില്‍ തുടങ്ങിയ പീഡനം 12 വയസുവരെ നീണ്ടു നിന്നതായി കാരന്‍ ആരോപിക്കുന്നു. കാരന്റെ അയല്‍ക്കാരനായ പ്രതി ആറു വയസു മുതല്‍ തന്നെ പീഡിപ്പിക്കുകയും ലൈംഗികമായി …
മദര്‍ തെരേസക്ക് എതിരെയുള്ള വിവാദ പരാമര്‍ശം, വിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്ത്
മദര്‍ തെരേസക്ക് എതിരെയുള്ള വിവാദ പരാമര്‍ശം, വിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്ത്
മദര്‍ തെരേസക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ രംഗത്തെത്തി. മദര്‍ വളരെ കുലീനയായ സ്ത്രീയാണെന്നും അവരുടെ പേര്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കെജ്‌രിവാള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. നേരത്തെ മദര്‍ തെരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ മതപരിവര്‍ത്തനമാണെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. മദറിന്റെ സേവന …
ഓസ്‌കറില്‍ ബേര്‍ഡ്മാന്റെ ചിറകടി, മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി
ഓസ്‌കറില്‍ ബേര്‍ഡ്മാന്റെ ചിറകടി, മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി
ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ പ്രധാനപ്പെട്ട രണ്ടു പുരസ്‌കാരങ്ങളും കരസ്ഥമാക്കി ബേര്‍ഡ്മാന്‍. അലക്‌സാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റു സംവിധാനം ചെയ്ത ബേര്‍ഡ്മാന്‍ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി. റിച്ചാര്‍ഡ് ലിങ്ക്‌ലേറ്റര്‍ സംവിധാനം ചെയ്ത ബോയ്ഹുഡ് എന്ന ചിത്രത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ബേര്‍ഡ്മാന്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് …
ആലുവക്കും പെരിയാറിനും രക്ഷകനായി ചാള്‍സ് രാജകുമാരന്‍
ആലുവക്കും പെരിയാറിനും രക്ഷകനായി ചാള്‍സ് രാജകുമാരന്‍
ആലുവക്കും പെരിയാറിനും പുതുജീവനേകാന്‍ ബ്രിട്ടീഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്റെ സഹായ വാഗ്ദാനം. ആലുവയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് ചാള്‍സ് രാജകുമാരന്‍ സഹായ സന്നദ്ധത വ്യക്തമാക്കിയത്. ആലുവയുടെ സമ്പൂര്‍ണ നഗര വികസനം, പെരിയാര്‍ നദിയുടെ ശുചീകരണം എന്നിവയുള്‍പ്പെട്ടതാണ് പദ്ധതി. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, മുനിസിപ്പല്‍ ചെയര്‍മാന്‍ എംടി ജേക്കബ്, കൗണ്‍സിലര്‍ ജെബി മാതെര്‍ …