ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 61 സീറ്റും ആം ആദ്മി സ്ഥാനാർഥികൾ സ്വന്തമാക്കി. പ്രധാന എതിരാളികളായ ബിജെപിക്ക് എട്ടു സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ടു സീറ്റു നേടിയ കോൺഗ്രസ് ഒരു സീറ്റ് പോലും നേടാനാകാതെ നാണം കെട്ടു. മോഡി …
അമ്പത്തിയേഴാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാം സ്മിത്തും ഫാരൽ വില്യംസും ഏറ്റവും അധികം പുരസ്കാരങ്ങൾ വീതം നേടി ചടങ്ങിലെ താരങ്ങളായി. മികച്ച പുതുമുഖ ഗായകൻ, മികച്ച പോപ്പ് വോക്കൽ ആൽബം, സോങ് ഓഫ് ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളാണ് സാം സ്മിത്ത് സ്വന്തമാക്കിയത്. മികച്ച പോപ്പ് സോളോ പെർഫോർമൻസ്, മികച്ച …
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാറിന്റെ കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തു വിട്ടു. ആണവ ദുരന്തമുണ്ടായാൽ ഇരകൾക്ക് വിദേശ കമ്പനികൾക്കെതിരെ കേസ് കൊടുക്കാൻ കഴിയില്ല എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ദുരന്തം ഉണ്ടായാൽ ഉത്തരവാദിത്തം പ്ലാന്റ് നടത്തിപ്പുകാർക്കായിരിക്കും എന്ന് കരാറിൽ പറയുന്നു. ബാധ്യത, നഷ്ടപരിഹാരം എന്നിവയെക്കുറിച്ചും കരാറിൽ പറയുന്നുണ്ട്. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നതിന് …
ഹരിയാനയിലെ രോഹ്തകിൽ യവതിയെ കൂട്ടമാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിനു ശേഷം വയലിൽ ഉപേക്ഷിച്ചു. ബഹു അക്ബർപൂരിലെ ഒരു വയലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. 28 വയസുള്ള യുവതിക്ക് ബുദ്ധിമാന്ദ്യമുണ്ട്. ശവശരീരം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. യുവതിയുടെ മലദ്വാരത്തിൽ കല്ലുകളും ജനനേന്ദ്രയത്തിൽ 16 സെന്റിമീറ്ററോളം നീളമുള്ള കമ്പും നിരവധി ഗർഭ നിരോധന …
അമേരിക്കയിലെ അറ്റ്ലാന്റയിൽ ഹൗസിങ് മേഖലയിലുണ്ടായ വെടിവപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ അക്രമി മുൻഭാര്യക്കും കുട്ടികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ തോക്കുധാരിയും കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമി സ്വയം വെടിവച്ചിരിക്കാനുള്ള സാധ്യത പരിഗണിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരും അക്രമിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അന്വേഷിച്ചു വരികയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. വീടിനുള്ളിൽ നിന്നും വെടിയൊച്ച കേട്ട അയൽവാസികൾ പോലീസിൽ …
വോട്ടർമാർ ആവേശത്തോടെ പോളിംഗ് ബൂത്തികളിലെത്തിയപ്പോൾ ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ റെക്കോർശ് പോളിംഗ്. ഇന്നലെ വോട്ടെടുപ്പ് പൂർത്തിയാറ്റപ്പോൾ പോളിംഗ് ശതമാനം 67.08 രേഖപ്പെടുത്തി. അതേസമയം ആം ആദ്മി പാർട്ടി കേവല ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചു. ഇന്നലെ പുറത്തുവന്ന ഏഴ് എക്സിറ്റ് പോൾ ഫലങ്ങളും ആപ്പിന് അനുകൂലമായി വിധിയെഴുതി. 31 മുതൽ 53 വരെ …
കാനഡയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു സുപ്രധാന വിധി പ്രകാരം ഇനി മുതൽ ഡോക്ടറുടെ സഹായത്തോടെ ജീവിതം അവസാനിപ്പിക്കാം. സുഖപ്പെടുത്താൻ കഴിയാത്ത രോഗങ്ങൾ മൂലം നരകിക്കുന്ന രോഗികൾക്ക് ആശ്വാസമാകുന്നതാണ് പുതിയ വിധി. സുഖപ്പെടുത്താൻ കഴിയാത്തതോ ഗുരുതരമോ ആയ രോഗങ്ങളാൽ കഷ്ടപ്പെടുന്ന പ്രായപൂർത്തിയായവർക്കാണ് മരിക്കാനായി ഡോക്ടറുടെ സഹായം ലഭിക്കുക. മാനസികവും ശാരീരികവും ആയ രോഗങ്ങൾക്ക് നിയമം ബാധകമാണ്. …
ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കെതിരെ യുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ഇനി മുതൽ ആ ദിവസം പേരന്റ്സ് ഡേ ആയി കൊണ്ടാടാണമെന്ന് ചത്തീസ്ഗഡ് സർക്കാർ ഉത്തരവിറക്കി. ഫെബ്രുവരി 14 മാതൃ – പിതൃ ദിവസമായി ആഘോഷിക്കണമെന്ന് സംസ്ഥാനത്തെ എല്ലാം സ്കൂളുകൾക്കും അയച്ച ഉത്തരവിൽ പറയുന്നു. രണ്ടു വർഷം മുമ്പുതന്നെ ചത്തീസ്ഗഡിലെ സർക്കാർ സ്കൂളുകൾ ഫെബ്രുവരി …
യുവതിയെ കൂട്ട ബലാത്സംഗം ചെയ്തവരുടെ ദൃശ്യങ്ങൾ പുറത്തു വിട്ടതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തല സുനിതാ കൃഷ്ണനു നേരെ ആക്രമണം. ആറുമാസം മുൻപ് നടന്ന സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. പ്രതികളെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് സുനിതയുടെ നേതൃത്വത്തിലുള്ള പ്രജ്വല സംഘടന പ്രതികളുടെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. തുടർന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വാട്ട്സാപ്പിലും പ്രചരിക്കുകയാണ്. ഹൈദാരാബാദിൽ ചാർമിനാറിനു …
ഇസ്ലാമിക് സ്റ്റേറ്റും സർക്കാർ സേനയും തമ്മിൽ പോരാട്ടം രൂക്ഷമായ കിർക്കുക്കിൽ നിന്നും 11 ഇന്ത്യൻ നഴ്സുമാരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ മലയാളി നഴ്സുമാരുമുണ്ട്. പോരാട്ട മേഖലയിൽ കുടുങ്ങിപ്പോയ ഇവരെ രക്ഷപ്പെടുത്തി ഇർബിലേക്ക് കൊണ്ടുപോയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇവരെ മൂന്നോ നാലോ ദിവസത്തിനകം നാട്ടിലെത്തിക്കും. ഇർബിൽ ഇവർ ഇന്ത്യൻ ദൗത്യ സംഘത്തിന്റെ സംരക്ഷണയിലാണ്. നഷ്ടമായ പാസ്പോർട്ട് …