ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഈജിപ്തിൽ 230 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2011 ൽ നടന്ന വിപ്ലവത്തിൽ പങ്കെടുത്തവർക്കാണ് 25 വർഷം തടവുശിക്ഷ ലഭിച്ചത്. ഇതേ കേസിൽ മറ്റു 30 പേർക്ക് പത്തു വർഷം തടവും വിധിച്ചിട്ടുണ്ട്. തഹ്‌രിർ ചത്വരത്തിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാറക്കിന് …
തായ്‌വാനിലെ തായ്പേയിയിൽ വിമാനം തകർന്ന് പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു. തായ്പേയിൽ നിന്ന് കിന്മെനിലേക്ക് പോകുകയായിരുന്ന ട്രാൻസ് ഏഷ്യാ എയർവേയ്സിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. തായ്പേയിയിലെ സോങ്ഷാൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം തകർന്ന് റോഡിൽ ഇടിച്ചതിനു ശേഷം നദിയിൽ വീഴുകയായിരുന്നു. അപകടം മണത്തറിഞ്ഞ പൈലറ്റ് വിമാനം നദിയിൽ ഇടിച്ചിറക്കാൻ ശ്രമിക്കുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അപകട സമയത്ത് …
ജോർദാനിൽ തടവിലായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ വനിത സാജിദ അൽ റിഷാവിയെ തൂക്കിലേറ്റി. സിറിയയിൽ ബന്ദിയാക്കപ്പെട്ട ജോർദാൻ പൈലറ്റ് മോസ് അൽ കസാസ്ബെയെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ജീവനോടെ കത്തിച്ചതിന് മറുപടിയായാണ് ജോർദാൻ സർക്കാരിന്റെ നടപടി. ഇറാക്കിലെ അൽഖ്വയദ പ്രവർത്തകൻ സിയാദ് കർബോളിയേയും സാജിദക്കൊപ്പം തൂക്കിലേറ്റിയിട്ടുണ്ട്. ഇവരടക്കം ആറ് ഭീകരരുടെ വധശിക്ഷ നടപ്പാക്കാനാണ് ജോർദാൻ നേരത്തെ …
വിമാനത്തിൽ യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ ട്യൂബിൽ വൈറൽ ആയതിനെത്തുടർന്ന് 62 കാരൻ പിടിയിലായി. മുംബൈ – ഭുവന്വേശ്വർ വിമാനത്തിലാണ് സംഭവം. സിംഗപ്പൂരിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരൻ രവീന്ദ്ര ജുൻജുൻവാലയാണ് പിടിയിലായത്. വിമാനം ഭുബന്വേശ്വർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് ജുൻജുൻവാല സീറ്റുകൾക്കിടയിലൂടെ മുന്നിലിരുന്ന യുവതിയുടെ ശരീരത്തിൽ പിടിച്ചു എന്നാണ് പരാതി. തുടർന്ന് യുവതി മൊബൈൽ ഫോണിൽ പകർത്തിയ …
ബന്ദിയാക്കി വെച്ചിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റിനെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടെരിച്ചതായി റിപ്പോര്‍ട്ട്. ഐഎസ് ഭീകരര്‍ തന്നെയാണ് ഈ അവകാശവാദം ഉന്നയിച്ചത്.
ഇന്ത്യൻ പൗരന്മാർക്ക് വിദേശത്തു നിക്ഷേപിക്കാവുന്ന പരമാവധി തുക 2.5 ലക്ഷം ഡോളർ ആയി ഉയർത്തി. വിദേശ വിനിമയ ശേഖരം റെക്കോർഡ് തലത്തിലേക്ക് ഉയർന്നതിന് തൊട്ടുപുറകെയാണ് വിദേശ നിക്ഷേപ പരിധി ഇരിട്ടിയാക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരമുള്ള നിക്ഷേപർക്കാണ് 2.5 ലക്ഷം ഡോളർ വരെ വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കാൻ കഴിയുക. രണ്ടു മാസം …
ഡൽഹിയിൽ വീണ്ടും കൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം. വസന്ത് കുഞ്ച് അൽഫോൻസാ ദേവാലയത്തിന്റെ വാതിലുകളാണ് അക്രമികൾ അടിച്ചു തകർത്തത്. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പള്ളി ഗേറ്റ് ചാടിക്കടന്നാണ് അക്രമികൾ ഉള്ളിൽ കടന്നത്. പള്ളിക്കുള്ളിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. ഡിസംബർ മുതൽ ഡൽഹിയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമ സംഭവങ്ങളിൽ അഞ്ചാമത്തേതാണ് …
നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ നൈജീരിയൻ ബാലനാണ് എബോള ബാധയുള്ളതായി സംശയിക്കുന്നത്. മാതാപിതാക്കൾക്കൊപ്പം ഇന്ന് പുലർച്ചെയാണ് ബാലൻ നൈജീരിയയിൽ നിന്ന് കേരളത്തിലെത്തിയത്. എമിറേറ്റ്സ് വിമാനത്തിൽ എത്തിയ ഒമ്പത് വയസുകാരനായ ബാലൻ ആദ്യ വൈദ്യ പരിശോധനയിൽ എബോള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കൂടുതൽ പരിശോധനകൾക്കായി ഏറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബാലന്റെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. പലപ്പോഴും എബോള …
ഇരുപത്തിനാലു മണിക്കൂർ വാർത്താ ചാനലുകളുടെ നാടായ കേരളത്തിൽ ന്യൂസ് റൂമിൽ കഞ്ഞിവപ്പു സമരം. പുത്തൻ തലമുറ വാർത്താ ചാനലായ ടിവി ന്യൂവിലാണ് ജീവനക്കാർ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ന്യൂസ് റൂമിൽ താമസം തുടങ്ങിയത്. നാലു മാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടെന്ന് ജീവനക്കാർ പറയുന്നു. മിക്കവരും ഹോസ്റ്റലുകളിലും വീടികളിലും വാടകക്ക് താമസിച്ചിരുന്നവരാണ്. വാടക കൊടുക്കാൻ വഴിയില്ലാതായതോടെ കിടപ്പാടം …
നടുറോഡിൽ വച്ച് ശരീരത്തിൽ കടന്നു പിടിച്ചയാളെ മാധ്യമ പ്രവർത്തക തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്ചു. ഏറണാകുളം കലൂർ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിലേക്ക് നടന്നു പോകുകയായിരുന്ന മാധ്യമ പ്രവർത്തകയെ എതിരെ വന്ന തിരുവനന്തപുരം കടക്കാവൂർ തെക്കുംഭാഗം റോയ് ഭവനിൽ റോയ് വർഗീസ് കടന്നു പിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചതോടെ റോഡിലൂടെ നടന്നാൽ ഇങ്ങനെയൊക്കെ …