ഓടുന്ന തീവണ്ടിക്കു മുന്നിൽ നിന്ന് സെൽഫി ഏടുക്കാൻ ശ്രമിച്ച മൂന്നു യുവാക്കൾ അതേ തീവണ്ടി തട്ടി മരിച്ചു. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് അപകടം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് താജ്മഹൽ കാണാൻ പോകുകയായിരുന്നു യുവാക്കൾ. മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇക്ബാല്‍, ന്യൂഡല്‍ഹിയില്‍ നിന്നുള്ള അഫ്‌സല്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മരിച്ച എല്ലാവരും 20 – …
ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 94 വയസുണ്ടായിരുന്ന ആര്‍. കെ. ലക്ഷ്മണ്‍ മൂത്രാശയ സംബന്ധമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. ദി കോമണ്‍ മാന്‍ എന്ന തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയാണ് ആര്‍. കെ. ലക്ഷ്മണ്‍ പ്രശസ്തനായത്. ഏറെക്കാലം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി …
ഗ്രീക്ക് പൊതു തെരെഞ്ഞെടുപ്പിൽ ഇടതു പാർട്ടികളുടെ സഖ്യമായ സിരിസ അധികാരം പിടിക്കുമെന്ന് ഉറപ്പായി. 75% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ സിരിസ 149 സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തിന് രണ്ടു സീറ്റുകൾ മാത്രം പിന്നിലാണ്. ഗ്രീക്ക് ജനത ചരിത്രമെഴുതി എന്ന് സിരിസ നേതാവ് അലക്സിസ് സിപ്രാസ് പ്രതികരിച്ചു. ഗ്രീക്കിന്റെ വിദേശ കടങ്ങളെല്ലാം പുനർപരിശോധിക്കണമെന്ന നിലപാടുകാരനാണ് സിപ്രാസ്. ഭരണകക്ഷിയായ വലതു …
മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍. കെ. അഡ്വാനി, നടന്മാരായ അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, മലയാളിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ തുടങ്ങി ഒന്‍പതുപേര്‍ക്കു പത്മവിഭൂഷണ്‍ ബഹുമതി. നാലു വിദേശികളടക്കം 20 പേര്‍ക്കാണ് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചത്. അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്‌സ്, പത്‌നി മെലിന്‍ഡ ഗേറ്റ്‌സ് എന്നിവര്‍ പത്മഭൂഷണ്‍ …
ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്നും സ്വഭാവിക സുഹൃത്താണെന്നും പ്രസിഡന്റ് ഒബാമ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഇന്ത്യ – യുഎസ് ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ഒബാമയുടെ യാത്രാപരിപാടിയിലെ പ്രധാന ഇനമാണ് ഇന്ത്യ – യുഎസ് ആണവ കരാർ. ഇന്നത്തെ ചർച്ചയിൽ കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക …
വയനാട്ടിലെ തിരുനെല്ലിയിൽ കെ. ടി. ഡി. സി. ഹോട്ടലിനുനേരെ മാവോയിസ്റ്റ് ആക്രമണം. പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടൽ റിസപ്ഷനും റസ്റ്റോറന്റും സംഘം അടിച്ചുതകർത്തു. ആക്രമണത്തിനു ശേഷം ലഘുലേഖകളും പതിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയുടെ ഇന്ത്യാ സന്ദർശനത്തിന് എതിരായുള്ള പോസ്റ്ററുകളും ലഘുലേഖകൾക്ക് ഒപ്പമുണ്ട്. രണ്ടു സ്ത്രീകൾ ഉൾപ്പടെ ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ബന്ദികളാക്കിയ രണ്ടു ജപ്പാൻകാരിലൊരാളെ കഴുത്തറത്തു കൊല്ലുന്ന വീഡിയോ പുറത്തായി. സൈനിക കരാർ ജോലിക്കാരനായ ഹാരുണ യുകാവയെ കൊല്ലുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. ജപ്പാൻ സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.50 ന് ഭീകരർ അനുവദിച്ച 72 മണിക്കൂർ സമയപരിധി കഴിഞ്ഞിരുന്നു. അതിനുശേഷം കൗണ്ട്ഡൗൺ തുടങ്ങിയതായി ഭീകരർ മുന്നറിയിപ്പ് നൽകിയിരുന്നു. ജോർദാൻ തലസ്ഥാനമായ അമ്മാനിലാണ് …
ബാർ കോഴ വിവാദത്തിൽ കെ. എം. മാണി രാജിവക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജനുവരി 27 ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഇന്നും നാളെയുമായി എല്ലാ പഞ്ചായത്തുകളിലും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും. ജനുവരി 24 ന് യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ചും നടത്തുന്നുണ്ട്. കോഴക്കേസ് അട്ടിമറിച്ച് …
സൗദി അറേബ്യയുടെ രാജാവും ഭരണത്തലവനുമായ അബ്ദുല്ല ബിൻ അബ്ദുൾ അസീസ് അന്തരിച്ചു. 90 വയസ്സായിരുന്നു. റിയാദിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ മൂന്നുമണീക്കായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു. സൗദിയിലെ ഔദ്യോഗിക ടെലിവിഷൻ ചാനലാണ് വാർത്ത പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ സഹോദരൻ സൽമാൻ ബിൻ അബ്ദുൾ അസീസ് പുതിയ രാജാവായി സ്ഥാനമേൽക്കും. 2005 ലാണ് അബ്ദുല്ല …
ഒപ്പത്തിനൊപ്പം പൊരുതിയ പാലക്കാടും കോഴിക്കോടും ഒടുവിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സംയുക്ത ജേതാക്കളായി. ഇരുവരും 916 പോയിന്റ് വീതം നേടി. അവസാന നിമിഷം വരെ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഉച്ചവരെ പാലക്കാടായിരുന്നു മുന്നിൽ. എന്നാൽ അവസാനഘട്ട മത്സരങ്ങളുടെ ഫലം വന്നതോടെ കോഴിക്കോട് ഒപ്പമെത്തി. തുടർച്ചയായ ഏഴാം കിരീടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം …