1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ നിന്ന് 363 പ്രവാസികള്‍ നാട്ടിലെത്തി; ദോഹയില്‍ നിന്നും 183 പേര്‍ നാളെ; 2 മലയാളികൾ കൂടി മരിച്ചു
യുഎഇയില്‍ നിന്ന് 363 പ്രവാസികള്‍ നാട്ടിലെത്തി; ദോഹയില്‍ നിന്നും 183 പേര്‍ നാളെ; 2 മലയാളികൾ കൂടി മരിച്ചു
സ്വന്തം ലേഖകൻ: ഏറെ നാള്‍നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ പ്രവാസികളുടെ ആദ്യ സംഘം നാട്ടിലെത്തി. വന്ദേഭാരത് മിഷനിലൂടെയാണ് പ്രവാസികളെ രാജ്യത്ത് തിരികെ എത്തിച്ചത്. യുഎഇയില്‍ നിന്നും 363 പേരാണ് ഇന്നലെ കേരളത്തില്‍ എത്തിയത്. മുന്‍ നിശ്ചയിച്ച പ്രകാരം എല്ലാ പരിശോധനകള്‍ക്കും വിധേയരാക്കി മൂന്ന് മണിക്കൂറിന് ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിന് പുറത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തിയ 5പേരെ കളമശ്ശേരി …
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക്; 12 ലക്ഷം പേർ യുഎസിൽ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക്; 12 ലക്ഷം പേർ യുഎസിൽ
സ്വന്തം ലേഖകൻ: ലോകത്താകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 3,947,818 ആയി. 271,719 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. 1,358,269 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 23 ലക്ഷം പേര്‍ ഇപ്പോഴും കോവിഡ് ബാധിതരാണ്. ഇതില്‍ 48,958 പേരുടെ നില അതീവ ഗുരുതരമാണ്. സ്‌പെയിനിനെയും ഇറ്റലിയെയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും യുകെ രണ്ടാം …
രാജ്യത്ത് കൊവിഡ് രോഗികൾ 57,306 ആയി; ലോക്ക്ഡൌണിന് ശേഷം ഇനിയെന്തെന്ന ചോദ്യം ശക്തം
രാജ്യത്ത് കൊവിഡ് രോഗികൾ 57,306 ആയി; ലോക്ക്ഡൌണിന് ശേഷം ഇനിയെന്തെന്ന ചോദ്യം ശക്തം
സ്വന്തം ലേഖകൻ: രാജ്യത്തെ കോവിഡ്‌ ബാധിതരുടെ എണ്ണം 55,000 കടന്നു. രണ്ടുദിവസത്തിനിടെ അയ്യായിരം രോ​ഗികള്‍. മരണം 1800 കടന്നു. മഹാരാഷ്‌ട്ര, ഗുജറാത്ത്‌, ഡൽഹി, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളെ കൂടാതെ ബംഗാൾ, പഞ്ചാബ്‌, യുപി എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമായി‌. ഒഡിഷയിൽ വ്യാഴാഴ്‌ച 14 രോ​ഗികള്‍. തമിഴ്നാട്ടിൽ 580 പുതിയ രോ​ഗികള്‍. ആകെ രോ​ഗികള്‍ അയ്യായിരം കടന്നു. ഗുജറാത്തിൽ …
സൌദി, ബഹ്‌റൈൻ വിമാനങ്ങൾ ഇന്നെത്തും; കണ്ണൂരിലേക്ക് ആദ്യ വിമാനം 12 ന്
സൌദി, ബഹ്‌റൈൻ വിമാനങ്ങൾ ഇന്നെത്തും; കണ്ണൂരിലേക്ക് ആദ്യ വിമാനം 12 ന്
സ്വന്തം ലേഖകൻ: ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സര്‍വ്വീസ് നടത്തുന്നത്. വ്യാഴാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്ന റിയാദ്-കോഴിക്കോട് സര്‍വീസാണ് ഇന്ന് നടക്കുന്നത്. പ്രത്യേക വിമാനം മുംബൈയില്‍ നിന്നും റിയാദില്‍ എത്തി പ്രവാസികളുമായി കോഴിക്കോടേക്ക് മടങ്ങും. 40 ലേറെ യാത്രക്കാരെ …
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ്; അട്ടപ്പാടിയിൽ നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ്; അട്ടപ്പാടിയിൽ നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചത്. പത്ത് പേരുടെ രോഗം ഭേദമായി. തമിഴ്നാട്ടിൽ നിന്ന് വന്നയാൾക്കാണ് എറണാകുളത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. വൃക്ക രോഗത്തിന് ചികിത്സ തേടുന്ന ആൾക്കാണ് കൊവിഡ് ബാധിച്ചതെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. പതിനാറ് പേര്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് …
വിശാഖപട്ടണം വിഷവാതക ദുരന്തം; എൽജി കമ്പനിയ്ക്കെതിരെ കേസ്; 50 കോടി കെട്ടിവക്കണം
വിശാഖപട്ടണം വിഷവാതക ദുരന്തം; എൽജി കമ്പനിയ്ക്കെതിരെ കേസ്; 50 കോടി കെട്ടിവക്കണം
സ്വന്തം ലേഖകൻ: വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ നടപടിയുമായി ദേശീയ ഹരിത ട്രിബ്യുണൽ. എൽജി പോളിമേഴ്സ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് ഹരിത ട്രിബ്യുണൽ നോട്ടീസ് അയച്ചു. ദുരന്തം മൂലമുണ്ടായ നാശ നഷ്ടങ്ങൾ കണക്കിലെടുത്ത് എൽജി പോളിമേഴ്‌സ് ഉടൻ 50 കോടി രൂപ കെട്ടിവെക്കണമെന്നും ഹരിത ട്രിബ്യുണൽ ഉത്തരവിട്ടു. ഇന്നലെ …
പ്രവാസികൾക്ക് രണ്ടാഴ്ചത്തെ സർക്കാർ ക്വാറന്റൈൻ സർക്കാർ വിഷയം; ഇടപെടില്ലെന്ന് ഹൈക്കോടതി
പ്രവാസികൾക്ക് രണ്ടാഴ്ചത്തെ സർക്കാർ ക്വാറന്റൈൻ സർക്കാർ വിഷയം; ഇടപെടില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ: നാട്ടിലെത്തുന്ന പ്രവാസികൾക്ക് വീട്ടിലെത്തുന്നതിന് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര മാർഗനിർദേശം ലംഘിക്കുകയാണന്നും ഇടപെടണമെന്നുമുള്ള ദുബായ് കെഎം സി സി അടക്കമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് മാത്രമാണ് ഹർജികളിലെ ആവശ്യം. ഹർജിക്ക് പുറത്തുള്ള ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടതി പരാമർശിച്ചു. ക്വാറന്റൈനെ …
ഗൾഫിൽ ജ്വല്ലറികളിൽ തിരക്കേറുന്നു; വിമാന ടിക്കറ്റിനായി സ്വർണ്ണം വിറ്റ് പ്രവാസികൾ
ഗൾഫിൽ ജ്വല്ലറികളിൽ തിരക്കേറുന്നു; വിമാന ടിക്കറ്റിനായി സ്വർണ്ണം വിറ്റ് പ്രവാസികൾ
സ്വന്തം ലേഖകൻ: കൊവിഡ് 19 പശ്ചാത്തലത്തിൽ ​ഗൾഫ് രാഷ്ട്രങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് ഇന്ത്യ ദൗത്യം ഏറ്റെടുത്തതോടെ സ്വർണ്ണക്കടകളിൽ തിരക്കേറിയെന്ന് ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്വർണ്ണത്തിന്റെ വില ഉയർന്നതോടെ പലരും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനും മറ്റ് ആവശ്യങ്ങൾക്കും സ്വർണ്ണം വിറ്റാണ് തുക കണ്ടെത്തുന്നത്. ഏപ്രിൽ 26നാണ് ​ദുബായിൽ സ്വർണ്ണക്കടകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. …
യൂറോപ്പിൽ കൊവിഡ് മരണം 30,000 കടക്കുന്ന ആദ്യ രാജ്യമായി യുകെ; 2 മലയാളികൾ കൂടി മരിച്ചു
യൂറോപ്പിൽ കൊവിഡ് മരണം 30,000 കടക്കുന്ന ആദ്യ രാജ്യമായി യുകെ; 2 മലയാളികൾ കൂടി മരിച്ചു
സ്വന്തം ലേഖകൻ: യൂറോപ്പിൽ മരണസംഖ്യ 30000ത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടൻ. ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത് 649 പേർ. 30,076 പേർ ഇതുവരെ മരിച്ചതായാണ് സർക്കാരിന്റെ കണക്ക്. ഇതിലും ഏതാനും ആയിരങ്ങൾ കൂടുതലാണ് യഥാർഥ മരണസംഖ്യയെന്നാണ് വിവിധ ഏജൻസികളുടെയും മാധ്യമങ്ങളുടെയും കണ്ടെത്തൽ. രോഗാവസ്ഥ മൂർധന്യാവസ്ഥ മറികടന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കുറവില്ലാതെ നിൽക്കുന്ന മരണനിരക്കും …
യുഎസിൽ മരണം 74,813; മോസ്ക്കോയിൽ 3 ലക്ഷം പേർ കൊവിഡ് ഭീഷണിയിൽ
യുഎസിൽ മരണം 74,813; മോസ്ക്കോയിൽ 3 ലക്ഷം പേർ കൊവിഡ് ഭീഷണിയിൽ
സ്വന്തം ലേഖകൻ: യുഎസിൽ കൊറോണ വൈറസ് ബാധിച്ചുള്ള മരണസംംഖ്യ ഉയരുകയാണെങ്കിലും രാജ്യവ്യാപകമായി വ്യാപനം വരുതിയിലാണെന്ന് ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് മരണം 74,813 ആയി. രോഗബാധിതരുടെ ആകെ എണ്ണം 1,263,697 ആയി ഉയര്‍ന്നു. രണ്ടു ലക്ഷം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നഴ്‌സിങ് ഹോമുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ …