1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2015

ചവറ്റുകുട്ടകളിലല്ലാതെ അലക്ഷ്യമായി ചവര്‍ വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക. ഉപയോഗ ശേഷം കുപ്പികളു മറ്റു ചപ്പുവവറുകളും വലിച്ചെറിയുന്നവരെ കുടുക്കാന്‍ നടത്തിയ റെയ്ഡില്‍ 4 പേര്‍ അറസ്റ്റിലായി.

ചപ്പുചവറുകള്‍ തോന്നിയ പോലെ വലിച്ചെറിയുന്ന പ്രവണത ശക്തമായതോടെയാണ് എന്‍വിരോണ്മെന്റല്‍ ഏജന്‍സിയുടെ നിര്‍ദേശപ്രകാരം രാജവ്യാപകമായി റെയ്ഡ് നടത്തിയത്. പരിസ്ഥിതി സംരക്ഷണ ഉദ്യോഗസ്ഥരുറ്റേയും ഹമ്പര്‍സൈഡ്, ഹെര്‍ട്ട്‌ഫോര്‍ട്‌ഷെയര്‍, കേബ്രിഡ്ജ്‌ഷെയര്‍, നോട്ടിംഗാംഷെയര്‍ എന്നിവിടങ്ങളിലെ പോലീസുകാരുടേയും നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.

പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ചവറുകള്‍ നിയമ വിരുദ്ധമായി കൂട്ടിയിട്ടതിനും ചവറുനീക്കം നടത്താന്‍ അനധികൃത ജോലിക്കാരെ നിയോഗിച്ചതിനും വേസ്റ്റ് ഫോര്‍ ഫ്യുവല്‍ എന്ന കമ്പനിയുടെ ജീവനക്കാരാണ് അറസ്റ്റിലായത്.

ഹോം ഓഫീസിന്റെ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റും, സാമൂഹിക പ്രവര്‍ത്തകരും പരിശോധനയില്‍ പങ്കെടുത്തെന്ന് എന്‍വിരോണ്മെന്റല്‍ ഏജന്‍സി തലവന്‍ ആന്‍ഡി ഹിഗാം അറിയിച്ചു.

ചപ്പുചവറുകള്‍ അലക്ഷ്യമായി വലിച്ചെറിയുകയും കൂട്ടിയിടുകയും ചെയ്യുന്നത് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുക മാത്രമല്ല, പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണ്. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 0800 555111 എന്ന നമ്പറില്‍ വിവരം അറിയിക്കാനും ഹിഗാം ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.