1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണയെ കൊല്ലാൻ മൊബൈൽ ടവർ കത്തിച്ച് യൂറോപ്പ്; മൊബൈൽ കമ്പനികൾ പ്രതിസന്ധിയിൽ
കൊറോണയെ കൊല്ലാൻ മൊബൈൽ ടവർ കത്തിച്ച് യൂറോപ്പ്; മൊബൈൽ കമ്പനികൾ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്നത് 5ജി മൊബൈൽ ടവറുകൾ മുഖേനയാണെന്ന വ്യാജപ്രചാരണത്തെത്തുടർന്ന് യൂറോപ്പിൽ ടവറുകൾ അഗ്നിക്കിരയാക്കുന്ന സംഭവം വ്യാപകമായി. ഹോളണ്ടിലെ ബിസിനസ് കേന്ദ്രത്തിൽ അജ്ഞാതൻ എന്തോ ദ്രാവകമൊഴിച്ച് ടവറിനു തീകൊളുത്തി മറയുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെ പരിഭ്രാന്തിയിലാണ് മൊബൈൽ വ്യവസായം. മഹാമാരിയെ നേരിടാൻ ലോകം കൈകോർത്തു നിൽക്കുമ്പോൾ നിർണായകമായ ടെലികമ്യൂണിക്കേഷൻ രംഗത്തെ തളർത്തുന്ന നടപടിയിൽ …
നിർണായക കൊവിഡ് വാക്സിൻ പരീക്ഷണത്തിന് ഓക്സ്ഫോർഡ് ഗവേഷകർ; പ്രാർഥനയോടെ ലോകം
നിർണായക കൊവിഡ് വാക്സിൻ പരീക്ഷണത്തിന് ഓക്സ്ഫോർഡ് ഗവേഷകർ; പ്രാർഥനയോടെ ലോകം
സ്വന്തം ലേഖകൻ: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരെ കുത്തിവയ്പ്പ് നാളെ മുതല്‍ മനുഷ്യനില്‍ പരീക്ഷിക്കുമെന്ന് യുകെ അറിയിച്ചു. യുകെ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്കാണ് ഇക്കാര്യം അറിയിച്ചത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കുത്തിയവയ്പ്പാണ് മനുഷ്യനില്‍ പരീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഈ കുത്തിവയ്പ്പ് 80 ശതമാനം വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്‌സ്‌ഫോര്‍ഡ് ഗവേഷണ സംഘത്തിന് …
രാജ്യത്ത് കോവിഡ് മരണം 640 കടന്നു; പ്രവാസികളെ നാട്ടിലെത്തിക്കാൻ കാത്തിരിക്കണം
രാജ്യത്ത് കോവിഡ് മരണം 640 കടന്നു; പ്രവാസികളെ നാട്ടിലെത്തിക്കാൻ കാത്തിരിക്കണം
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക്. മരണം 640 കടന്നു. രോഗം ഭേദമായവരുടെ നിരക്ക് 17.48 ശതമാനമായി കൂടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ അടച്ചുപൂട്ടലിൽ കൂടുതൽ ഇളവുകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയും രാജ്യത്തെ സാഹചര്യവും സാമ്പത്തിക പാക്കേജ് പ്രഖ്യാപനവും ചർച്ച …
യുഎസ് ചാരക്കണ്ണുകൾ വെട്ടിച്ച് ആദ്യ സൈനിക ഉപഗ്രഹ വിക്ഷേപണം നടത്തി ഇറാന്‍
യുഎസ് ചാരക്കണ്ണുകൾ വെട്ടിച്ച് ആദ്യ സൈനിക ഉപഗ്രഹ വിക്ഷേപണം നടത്തി ഇറാന്‍
സ്വന്തം ലേഖകൻ: രഹസ്യമായി സൈനിക ഉപഗ്രഹം വിക്ഷേപണം നടത്തി ഇറാന്‍. ഇറാനിലെ അര്‍ദ്ധസൈന്യമായ റെവല്യൂഷണറി ഗാര്‍ഡാണ് വിക്ഷേപണം നടത്തിയത്. നൂര്‍ എന്നു പേരിട്ട ഉപഗ്രഹമാണ് വിക്ഷേപിച്ചിരിക്കുന്നത്. ഇറാനിലെ മധ്യപീഠ ഭൂമിയിലെ മര്‍കസി മരുഭൂമിയില്‍ നിന്നുമാണ് വിക്ഷേപണം നടന്നത്. ഭൗമോപരിതലത്തില്‍ നിന്ന് 425 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ സാറ്റ്‌ലൈറ്റ് എത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്റെ ആദ്യ …
കൊവിഡ് രോഗിയുമായി സമ്പർക്കം; പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ
കൊവിഡ് രോഗിയുമായി സമ്പർക്കം; പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: തന്നെ സന്ദര്‍ശിച്ച സന്നദ്ധപ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. സന്നദ്ധ പ്രവര്‍ത്തനത്തില്‍ പാകിസ്താനില്‍ മുന്‍നിരയിലുള്ള എന്‍ജിഒ ആയ ഈദി ഫൗണ്ടേഷന്‍ സംഘടനയുടെ സ്ഥാപകന്റെ മകനാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയത്. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഇമ്രാന്‍ ഖാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. പ്രധാനമന്ത്രിയുടെ സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചെന്നാണ് …
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി രോഗം; 127 പേർ ചികിത്സയില്‍; പുതിയതായി 9 ഹോട്ട് സ്‍പോട്ടുകള്‍
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി രോഗം; 127 പേർ ചികിത്സയില്‍; പുതിയതായി 9 ഹോട്ട് സ്‍പോട്ടുകള്‍
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം മലപ്പുറം ഒന്ന് വീതം. പാലക്കാട്ടെ ഒരാളുടെ ഫലം മാത്രമാണ് നെഗറ്റീവ് ആയത്. കോഴിക്കോട്ട് രണ്ട് ഹൗസ് സര്‍ജ്ജൻമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 127പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, ഇന്ന് മാത്രം 95 പേർ …
പ്ലാസ്റ്റിക് സർജറിയുടെ ഇര ഇറാനിലെ അഞ്ജലിന ജോളിയ്ക്ക് ജയിൽ വാസത്തിനിടെ കൊവിഡ് ബാധ
പ്ലാസ്റ്റിക് സർജറിയുടെ ഇര ഇറാനിലെ അഞ്ജലിന ജോളിയ്ക്ക് ജയിൽ വാസത്തിനിടെ കൊവിഡ് ബാധ
സ്വന്തം ലേഖകൻ: ഇറാനിയൻ വിവാദ സോഷ്യൽമീഡിയ താരത്തിനും കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. പ്ലാസ്റ്റിക് സർജറി നടത്തിയ മുഖവുമായി സോഷ്യൽമീഡിയയിലെത്തിയതിനെ തുടർന്നാണ് സഹർ തബാർ എന്ന യുവതി അറസ്റ്റിലായത്. അവരുടെ വക്കീലാണ് യുവതിക്ക് ജയിലിൽ നിന്ന് കൊറോണ വൈറസ് ബാധിച്ചതായി അറിയിച്ചത്. ഹോളിവുഡ് താരം അഞ്ജലിന ജോളിയെ പോലെയാകാനായി മുഖത്ത് നിരവധി പ്ലാസ്റ്റിക് സർജറികൾ വിധേയമാക്കുകയായിരുന്നു …
ഇന്ത്യൻ വിപണി പിടിക്കാൻ ജിയോ, ഫേസ്ബുക്ക് കൂട്ടുകെട്ട്; ഉന്നം ടിക് ടോക്
ഇന്ത്യൻ വിപണി പിടിക്കാൻ ജിയോ, ഫേസ്ബുക്ക് കൂട്ടുകെട്ട്; ഉന്നം ടിക് ടോക്
സ്വന്തം ലേഖകൻ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്‍റെ ( 43,574 കോടി രൂപയുടെ) ഓഹരി ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്ക് വാങ്ങി. അമേരിക്കൻ വമ്പൻമാരായ ഫേസ്ബുക്ക് ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഇത് …
ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാല്‍ ഏഴുവര്‍ഷം തടവും, ഏഴുലക്ഷം വരെ പിഴയും ഉറപ്പാക്കി കേന്ദ്രം
ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാല്‍ ഏഴുവര്‍ഷം തടവും, ഏഴുലക്ഷം വരെ പിഴയും ഉറപ്പാക്കി കേന്ദ്രം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപിക്കുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമം തടയാന്‍ സര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്ന നടപടിയുണ്ടായാല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരെ അക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. പഴയ എപിഡമിക് ഡിസീസസ് …
ക്വാറന്റീനില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റടിച്ച് അതിഥി തൊഴിലാളികള്‍; കൈയ്യടിച്ച് സോഷ്യൽ മീഡിയ
ക്വാറന്റീനില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റടിച്ച് അതിഥി തൊഴിലാളികള്‍; കൈയ്യടിച്ച് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ: ലോക രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ കിട്ടിയ സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഒരു സംഘം അതിഥി തൊഴിലാളികള്‍. രാജസ്ഥാനിലെ സികാറില്‍ ക്വാറന്റീനില്‍ താമസിപ്പിച്ചിരിക്കുന്ന തൊഴിലാളികളാണ് വ്യത്യസ്തരായിരിക്കുന്നത്. തങ്ങളെ താമസിപ്പിച്ചിരിക്കുന്ന സികാറിലെ സ്‌കൂള്‍ കെട്ടിടം പെയിന്റടിക്കുകയാണ് അവരീ ലോക്ഡൗണ്‍ കാലത്ത്. 54 കുടിയേറ്റ തൊഴിലാളികളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തൊഴിലാളികള്‍. ഗ്രാമീണര്‍ …