സ്വന്തം ലേഖകൻ: മാർച്ച് 31നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. 449 പേരാണ് തിങ്കളാഴ്ച യുകെയിലെ വിവിധ ആശുപത്രികളിൽ മരിച്ചത്. ഇതോടെ ആകെ മരണം 16,509 ആയി. തുടർച്ചയായി എണ്ണൂറിനും തൊള്ളായിരത്തിനും മുകളിലായിരുന്ന മരണനിരക്ക് പകുതിയായി താഴ്ന്നു. ഞായറാഴ്ചയും മരണനിരക്ക് അറുനൂറിൽ താഴെയായിരുന്നു. 1,24,743 പേർക്കാണ് ഇതുവരെ ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നാലു …
സ്വന്തം ലേഖകൻ: സൗദിയില്‍ റമദാന്‍ മാസത്തില്‍ കര്‍ഫ്യൂ ഇളവ് ഉപയോഗപ്പെടുത്തി പുറത്തിറങ്ങാനുള്ള സമയം ആഭ്യന്തര മന്ത്രാലയം മാറ്റി. റമദാന്‍ വ്രതാരംഭം മുതല്‍ രാവിലെ 9 മുതല്‍ അഞ്ച് വരെ മാത്രമായിരിക്കും പുറത്തിറങ്ങാനുള്ള സമയം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റദമാനില്‍ പുറത്തിറങ്ങാനുള്ള സമയം രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമായിരിക്കും. വൈകീട്ട് മൂന്ന് മണിക്ക് …
സ്വന്തം ലേഖകൻ: വാഹനങ്ങൾ പുറത്തിറക്കാത്തതുകൊണ്ട് എണ്ണയുടെ ഉപയോഗം കുറഞ്ഞതു കാരണം അമേരിക്കൻ ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ. യുഎസ് അസംസ്കൃത എണ്ണയായ ഡബ്ല്യുടിഐ ക്രൂഡിന്‍റെ മേയിലെ ഫ്യൂച്ചേഴ്സ് വില പൂജ്യത്തിനും താഴെ മൈനസ് മൂന്ന് ഏഴ് ഡോളറായി. എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞതും കോവിഡ് വൈറസ് മൂലം ആവശ്യകത കുറഞ്ഞതുമാണ് വില …
സ്വന്തം ലേഖകൻ: മാലി ദ്വീപില്‍ ഉള്ള പ്രവാസികള്‍ കൊവിഡ് ഭീഷണിയില്‍. ചെറു ദ്വീപുകളായി ചിതറികിടക്കുന്ന മാലിയില്‍ കഴിയുന്ന ആയിരകണക്കിന് ഇന്ത്യക്കാരാണ് ആശങ്കയില്‍ കഴിയുന്നത്. തങ്ങളുടെ സുരക്ഷയ്ക്കായി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ദ്വീപില്‍ ഉള്‍പ്പെട്ട പ്രവാസികള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. നാല് ലക്ഷത്തോളം ജനസംഖ്യ മാത്രമുള്ള രാജ്യത്ത് ആയിരത്തി ഇരുന്നൂറോളം കൊച്ചു ദ്വീപുകളായി ചിതറിക്കിടക്കുന്നു. ഈ കാരണം കൊണ്ട് …
സ്വന്തം ലേഖകൻ: കൊറോണവൈറസ് ബാധ വ്യാപകമാകുന്നതിനിടെ എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും അമേരിക്ക താത്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തില്‍, ഞങ്ങളുടെ മഹത്തായ അമേരിക്കന്‍ പൗരന്‍മാരുടെ ജോലി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പിടും!, ട്രംപ് ഇന്ന് രാവിലെ ട്വീറ്റ് …
സ്വന്തം ലേഖകൻ: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍. കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം പുറത്തുവിട്ടു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ഇതുവരെ 18,601 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1336 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് 14,700 കൊവിഡ് കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 47 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്. കണ്ണൂര്‍ പത്ത് , കാസര്‍കോട് 3 പാലക്കാട് 4 മലപ്പുറം കൊല്ലം ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധ. കണ്ണൂരിൽ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നവരാണ് . ഒരാൾക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധ. സംസ്ഥാനത്ത് ഇന്ന് 16 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി സംസ്ഥാന സര്‍ക്കാര്‍. രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മൂന്നു ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ മലയാളികള്‍ 30 ദിവസത്തിനകം മടങ്ങിയെത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍പോലും 9,600 പേരെ മുതല്‍ 27,600 പേരെ വരെ കോവിഡ് പ്രോട്ടോകോള്‍ …
സ്വന്തം ലേഖകൻ: അടുത്ത രണ്ട് ദിവസത്തേക്ക് ചൈനയിൽ നിന്ന് എത്തിയ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ (ദ്രുതപരിശോധനാകിറ്റുകൾ) ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങളോട് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജസ്ഥാനും പശ്ചിമബംഗാളും അടക്കമുള്ള സംസ്ഥാനങ്ങൾ അരമണിക്കൂറിനകം ഫലമറിയാൻ കഴിവുള്ള റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ വ്യാപകമായി കേടാണെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനസർക്കാരുകൾ തന്നെ ഇടപെട്ട് ഇവയുടെ ഉപയോഗം നിർത്തിവയ്പിക്കുകയും ചെയ്തു. …