സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് അവർ നിലവിൽ കഴിയുന്ന സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകും. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ നാളെ മുതൽ ഭാഗിക ഇളവനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളുടെയും നിർമ്മാണ രംഗത്തയും പ്രവർത്തനങ്ങൾ പുനരാരംഭിക്കും. നിലവിൽ ഏത് സംസ്ഥാനത്താണോ തൊഴിലാളികൾ കഴിയുന്നത് …
സ്വന്തം ലേഖകൻ: ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ലോക്ക്ഡൗണിന്റെ നിഴലിലാണ്. ലോക്ക്ഡൗണ്‍ കഴിയുന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധി ലോകത്തെ കാത്തിരിക്കുന്നുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ജീവിതത്തിലെ വലിയൊരു പ്രതീക്ഷ നഷ്ടപ്പെട്ട ഒരു കൂട്ടം സ്ത്രീകളാണ് ബ്രിട്ടനിലുള്ളത്. ഇവരുടെ സ്വപ്‌നങ്ങള്‍ ലോക്ക് ഡൗണോടെ ഏതാണ്ട് അസ്തമിച്ച അവസ്ഥയിലാണ്. ഐവിഎഫ് …
സ്വന്തം ലേഖകൻ: കൊറോണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ജീവനക്കാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ രാജ്യത്തെ രണ്ട് വിമാനക്കമ്പനികൾ. ഗോ എയർ 5, 500 ജീവനക്കാരെയാണ് ശമ്പമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. രാജ്യവ്യാപക ലോക്ക്ഡൌൺ മെയ് മൂന്ന് വരെ നീട്ടിയതോടെയാണ് കമ്പനിയുടെ നിർണായക നീക്കം. മാർച്ചിൽ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു. ലോക്ക്ഡൌൺ മെയ് മൂന്ന് വരെ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുമ്പോൾ കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ നട്ടം തിരിയുകയാണ് ബ്രിട്ടന്‍. സര്‍ജിക്കല്‍ ഗൗണ്‍ മാത്രമണിഞ്ഞ് രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണ് ഡോക്ടര്മാര്ക്കുള്ളതെന്ന് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഴുനീള സംരക്ഷണ വസ്ത്രങ്ങള്‍ ഇല്ലാതെ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ ബ്രിട്ടീഷ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. വെള്ളം കടക്കാത്ത …
സ്വന്തം ലേഖകൻ: സൗദി കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് നഗരങ്ങളില്‍ കൂടി ഇരുപത്തി നാല് മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അല്‍ഹസ്സാ ഗവര്‍ണറേറ്റിന് കീഴിലെ അല്‍ ഫൈസലിയ്യ, അല്‍ ഫാദിലിയ്യ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ സമയം ഇരുപത്തിനാല് മണിക്കൂറായി ദീര്‍ഘിപ്പിച്ചത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്ത് പോകുന്നതിനും പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിനും അനുമതിയുണ്ടാകില്ല. അവശ്യ സര്‍വീസുകളായ ഭക്ഷണം മരുന്ന് …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന മൂന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ‘മോചിപ്പിക്കണമെന്ന്’ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംസ്ഥാനങ്ങളിലടക്കം ലോക്ഡൗണ്‍ വിരുദ്ധ സമരങ്ങള്‍ വ്യാപകമായിരിക്കുന്നത്. ലോക്ഡൗണ്‍ വിരുദ്ധ സമരക്കാര്‍ക്ക് പിന്തുണ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള വിദേശ നിക്ഷേപനയത്തിൽ മാറ്റം വരുത്തി കേന്ദ്ര വാണിജ്യമന്ത്രാലയം. ഇന്ത്യൻ കമ്പനികളിൽ നടത്തുന്ന ഓഹരിനിക്ഷേപങ്ങൾ സംബന്ധിച്ചുള്ള നയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലുള്ളവർക്ക് ഇനി സർക്കാർ വഴിയേ ഓഹരി നിക്ഷേപം അനുവദിക്കൂ എന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. ഇതുവരെ പാകിസ്ഥാനും ബംഗ്ലാദേശിനും മാത്രം ബാധകമായ …
സ്വന്തം ലേഖകൻ: കോവിഡ്-19 പകർച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തിൽ മറ്റുള്ളവരെ സഹായിച്ച രാജ്യങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിവാദ്യം ചെയ്തു. അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് മലേറിയയ്‌ക്കെതിരായ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഇന്ത്യ അയച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പ്രശംസയുമായി യുഎൻ ജനറൽ സെക്രട്ടറി രംഗത്തെത്തിയത്. കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ പര്യാപ്തമാണെന്ന് യുഎസ് ഫുഡ് ആൻഡ് …
സ്വന്തം ലേഖകൻ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ. 29 മലയാളികളുള്‍പ്പടെ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മുംബൈ ജസ്‍ലോക്ക് ആശുപത്രിയിൽ മാത്രം മലയാളികള്‍ ഉള്‍പ്പെടെ 31 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബെ ഹോസ്പ്പിറ്റലില്‍ ഒരു മലയാളി ഉള്‍പ്പടെ 12 ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും …