1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയും യുഎഇയും വിവേചനങ്ങള്‍ക്ക് എതിര്; പ്രവാസികളോട് ഇന്ത്യൻ അംബാസഡര്‍
ഇന്ത്യയും യുഎഇയും വിവേചനങ്ങള്‍ക്ക് എതിര്; പ്രവാസികളോട്  ഇന്ത്യൻ അംബാസഡര്‍
സ്വന്തം ലേഖകൻ: എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരാണ് ഇന്ത്യയുടെയും യുഎഇയുടെയും മൂല്യങ്ങളെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര് പവന്‍ കപൂര്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ നിരവധി ഇന്ത്യക്കാര്‍ നടപടി നേരിട്ട പശ്ചാത്തലത്തിലാണ് കര്‍ശന മുന്നറിയിപ്പുമായി അബാസഡറുടെ ട്വീറ്റ്. കൊവിഡ് 19 വൈറസിന് ജാതിയോ മതമോ നിറമോ വംശമോ ഭാഷയോ അതിര്‍ത്തികളോ …
“കേരളം വീടുപോലെ, ലഭിച്ചത് മികച്ച ചികിത്സ,” രോഗമുക്തി നേടിയ ഇറ്റലിക്കാരൻ നാട്ടിലേക്ക് മടങ്ങി
“കേരളം വീടുപോലെ, ലഭിച്ചത് മികച്ച ചികിത്സ,” രോഗമുക്തി നേടിയ ഇറ്റലിക്കാരൻ നാട്ടിലേക്ക് മടങ്ങി
സ്വന്തം ലേഖകൻ: കൊറോണ ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ പൗരന്‍ രോഗമുക്തി നേടി നാട്ടിലേക്ക് മടങ്ങി. റോബര്‍ട്ടോ ടൊണോസോ എന്ന ഇറ്റാലയില്‍ യുവാവാണ് നാട്ടിലേക്ക് മടങ്ങിയത്. 28 ദിവസം മുമ്പ് രോഗമുക്തി നേടിയെങ്കിലും ഇദ്ദേഹത്തെ ക്വാറന്റീനില്‍ കഴിയുകയായിരുന്നു ഇത്യും ദിവസം. ഫ്രബ്രുവരി 27ന് രോഗ ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്കും അവിടെ …
ലോക്ക്ഡൌൺ 1921ന് ശേഷം ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി
ലോക്ക്ഡൌൺ 1921ന് ശേഷം ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയിലായ ബ്രിട്ടന്‍ കുറഞ്ഞത് മൂന്ന് ആഴ്ച്ചയിലേക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ലോക്ഡൗണ്‍ അവസാനിപ്പിക്കുന്നതിന് വ്യക്തമായ നടപടിയില്ലാതെ തുടര്‍ന്നാല്‍ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് നൂറ്റാണ്ടിലെ സാമ്പത്തികമാന്ദ്യമെന്ന് മുന്നറിയിപ്പ്. ഓക്‌സ്‌ഫോഡ് ധനകാര്യ വിദഗ്ധനായ ആന്‍ഡ്രു ഗുഡ്‌വിന്റെ പ്രസിദ്ധീകരിച്ച പഠനഫലത്തിലാണ് വിവരമുള്ളത്. കഴിഞ്ഞ വ്യാഴാഴ്്ച്ചയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് 23ന് ആരംഭിച്ച ലോക്ഡൗണ്‍ തുടരാന്‍ …
“സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം,” യുഎസിലും ബ്രസീലിലും ലോക്ക്ഡൌൺ പിൻ‌വലിക്കാൻ പ്രക്ഷോഭം
“സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം,” യുഎസിലും ബ്രസീലിലും ലോക്ക്ഡൌൺ പിൻ‌വലിക്കാൻ പ്രക്ഷോഭം
സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ വര്‍‌ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി അമേരിക്കക്കാര്‍. മെരിലാന്‍ഡ്,ടെക്സസ്, ഒഹിയോ എന്നിവിടങ്ങളില്‍ ശനിയാഴ്ച നൂറു കണക്കിനാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അടുത്ത ആഴ്ച കൂടുതല്‍ സ്റ്റേറ്റുകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം. നൂറു കണക്കിന് പേര്‍ ടെക്സാസില്‍ തോളോട് തോള്‍ ചേര്‍ന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. …
സൌദിയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി; ഖത്തറില്‍ 440 പേര്‍ക്ക് കൂടി കോവിഡ്
സൌദിയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി; ഖത്തറില്‍ 440 പേര്‍ക്ക് കൂടി കോവിഡ്
സ്വന്തം ലേഖകൻ: സൌദിയില്‍ രണ്ട് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്കയില്‍ നാല് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 97 ആയി. ഇതുവരെ എട്ട് ഇന്ത്യക്കാരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ മക്ക ഹറം പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്തവരാണ്. സൌദി ആരോഗ്യ മന്ത്രാലയം ഏപ്രില്‍ നാലിന് …
കൊവിഡ് പ്രതിസന്ധിയിൽ റമദാന്‍ വ്രതം ഒഴിവാക്കണമെന്ന് ആവശ്യം; അറബ് രാജ്യങ്ങളിൽ തർക്കം
കൊവിഡ് പ്രതിസന്ധിയിൽ റമദാന്‍ വ്രതം ഒഴിവാക്കണമെന്ന് ആവശ്യം; അറബ് രാജ്യങ്ങളിൽ തർക്കം
സ്വന്തം ലേഖകൻ: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ റമദാന്‍ വ്രതമനുഷ്ടിക്കല്‍ ഒഴിവാക്കണമെന്ന് അള്‍ജീരിയയില്‍ ആവശ്യം. അള്‍ജീരിയിലെ രാഷട്രീയപാര്‍ട്ടിയായ അള്‍ജീരിയന്‍ റിന്യൂവല്‍ പാര്‍ട്ടിയുടെ മുന്‍ നേതാവാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നും ഇത് കൊവിഡ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് രാഷ്ട്രീയ നേതാവ് നൗറുദീന്‍ ബൗക്രൗ പറയുന്നത്. അതേ സമയം ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ …
രാജ്യത്ത് കോവിഡ് മരണം 500 കടന്നു; ട്രെയിൻ, വിമാന സര്‍വീസുകളിൽ അന്തിമ തീരുമാനം മോദിയുടേത്
രാജ്യത്ത് കോവിഡ് മരണം 500 കടന്നു; ട്രെയിൻ, വിമാന സര്‍വീസുകളിൽ അന്തിമ തീരുമാനം മോദിയുടേത്
സ്വന്തം ലേഖകൻ:രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം പതിനാറായിരത്തിലധികമായി. അവശ്യ വസ്തുക്കളല്ലാത്തവ വിൽക്കാൻ ഇ-കൊമേഴ്സ് സൈറ്റുകൾക്ക് അനുമതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം 27 പേ൪ മരിച്ചെന്നും 1334 പേ൪ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 528 പേരാണ് രാജ്യത്താകെ ഇതിനകം …
കേരളത്തില്‍ ഇന്ന് രണ്ട് പേർക്ക് മാത്രം കൊവിഡ്; 13 പേർക്ക് കൂടി രോഗമുക്തി
കേരളത്തില്‍ ഇന്ന് രണ്ട് പേർക്ക് മാത്രം കൊവിഡ്; 13 പേർക്ക് കൂടി രോഗമുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് …
“ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ വിലയിരുത്തിക്കൊള്ളും,” വിവാദങ്ങളിൽ മുഖ്യമന്ത്രി
“ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ വിലയിരുത്തിക്കൊള്ളും,” വിവാദങ്ങളിൽ  മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സ്പ്രിംക്ലർ വിവാദത്തിൽ വിവാദങ്ങൾക്ക് പിന്നാലെ പോകാനില്ലെന്ന് മുഖ്യമന്ത്രി. എല്ലാ സന്ദർഭങ്ങളിലും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും ഇത് ഇത്തരം വിവാദങ്ങൾക്ക് പിന്നാലെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറയുന്നു. പ്രതിവാര പരിപാടിയായ നാം മുന്നോട്ട് പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ വിലയിരുത്തിക്കൊള്ളും, അതിനെ ആ തരത്തിൽ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി …
ലോക്ക്ഡൗൺ ഇളവ് നാളെ മുതൽ: തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സേവനങ്ങളും അറിയാം
ലോക്ക്ഡൗൺ ഇളവ് നാളെ മുതൽ: തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സേവനങ്ങളും അറിയാം
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് -19 ഭീഷണിയെത്തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെമുതൽ ഭാഗിക ഇളവ് പ്രാബല്യത്തിൽ വരികയാണ്. മാർച്ച് 25ന് രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിന്നീട് മൂന്നാഴ്ചയായും അതിനു ശേഷം മേയ് മൂന്നു വരെയും നീട്ടുകയായിരുന്നു. ലോക്ക്ഡൗൺ പൂർണമായും അവസാനിക്കുന്നതിനു മുമ്പ് ഭാഗിക ഇളവുകൾ അനുവദിക്കും എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. നാളെമുതൾ ഇളവുകളുടെ …