
സ്വന്തം ലേഖകൻ:രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം പതിനാറായിരത്തിലധികമായി. അവശ്യ വസ്തുക്കളല്ലാത്തവ വിൽക്കാൻ ഇ-കൊമേഴ്സ് സൈറ്റുകൾക്ക് അനുമതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം 27 പേ൪ മരിച്ചെന്നും 1334 പേ൪ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
528 പേരാണ് രാജ്യത്താകെ ഇതിനകം മരിച്ചത്. രോഗം സ്ഥിരീകരിച്ചത് 16100ലധികം പേ൪ക്കും. എന്നാൽ കോവിഡ് ബാധിതരുടെ വള൪ച്ച തോതിൽ കുറവുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. പലയിടത്തും രോഗം നിയന്ത്രണവിധേയമായെന്നും കേന്ദ്രമന്ത്രാലയം പറഞ്ഞു.
മെയ് 15 ന് ആരംഭിക്കാമെന്ന് സമിതി; അന്തിമ തീരുമാനം മോദിയുടേത്
സ്വന്തം ലേഖകൻ: ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് വിമാന ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. വ്യോമ-ട്രെയിന്‍ ഗതാഗതങ്ങള്‍ മെയ് 15 ന് ശേഷം തുടങ്ങാമെന്നാണ് മന്ത്രിസഭാ സമിതി തീരുമാനിച്ചത്. തുടര്‍ന്നാണ് അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടത്.
ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കരുതെന്ന് വിമാനക്കമ്പനികള്‍ക്ക് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സര്‍വീസ് ആരംഭിക്കുന്നതില്‍ തീരുമാനമായശേഷം ബുക്കിങ് തുടങ്ങിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം.
എയര്‍ ഇന്ത്യ മെയ് നാല് മുതലുള്ള ആഭ്യന്തര സര്‍വീസുകള്‍ക്കും ജൂണ്‍ ഒന്ന് മുതലുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കും ബുക്കിങ് ആരംഭിച്ച ഘട്ടത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം.
നേരത്തെ ഏപ്രില്‍ 14 ന് ലോക്ക് ഡൗണ്‍ അവസാനിക്കുമെന്ന് കരുതി തൊട്ടടുത്ത ദിവസം മുതല്‍ ചില വിമാനക്കമ്പനികള്‍ ബുക്കിങ് സ്വീകരിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിയതോടെ ബുക്ക് ചെയ്തവരുടെ മുഴുവന്‍ തുകയും വിമാനക്കമ്പനികള്‍ മടക്കി നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു.
മാര്‍ച്ച് മൂന്നിനാണ് രാജ്യത്ത് ലോക്ഡൗണ്‍ അവസാനിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ച് 25 ദിവസങ്ങള്‍ കഴിയവെ 16,365 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 488 പേര് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നല്കുന്ന വിവരപ്രകാരം ശനിയാഴ്ച മാത്രം 2154 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല