സ്വന്തം ലേഖകന്‍: വിവാഹ പന്തലില്‍ നിന്നും കാമുകനെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ റിവോള്‍വര്‍ റാണിക്ക് മംഗല്യം. യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ വര്‍ഷ സാഹുവിനെയാണ് ആചാര പ്രകാരം കാമുകന്‍ അശോക് യാദവ് താലി ചാര്‍ത്തിയത്. ഞായറാഴ്ച ഹാമിര്‍പൂരിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മെയ് 15ന് അശോക് യാദവിന്റെ വിവാഹത്തിനിടെയാണ് വര്‍ഷയ്ക്ക് റിവോള്‍വര്‍ റാണിയെന്ന പേരു നേടിക്കൊടുത്ത നാടകീയ രംഗങ്ങള്‍ …
സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസ്, പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനായുള്ള കുരുക്കു മുറുകുന്നു, ശക്തമായ തെളിവുകള്‍ ലഭിച്ചതായി സൂചന. നവാസ് ഷെരീഫും കുടുംബവും അനധികൃത സ്വത്തു സമ്പാദിച്ചതായി പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തിയ സംയു ക്ത അന്വേഷണ സംഘം(ജെഐടി) പുതിയ കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തു. ജെഐടി കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകന്‍: ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റിലെ തീപിടുത്തം നിയന്ത്രണ വിധേയം, ചരിത്ര പ്രസിദ്ധമായ മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു, ആളപായമില്ല. ഞായറാഴ്ച രാത്രി വൈകിയുണ്ടായ അഗ്‌നിബാധ പുലര്‍ച്ചെയാണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. അഗ്‌നിബാധയുടെ കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി റസ്റ്റോറന്റുകളും കിച്ചണുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: കോലഞ്ചേരി പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അവ്യക്തതയെന്ന് യാക്കോബായ സഭ, വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് ആരോപിച്ചാണ് യാക്കോബായ സഭ വീണ്ടും കോടതിയ സമീപിക്കാന്‍ ഒരുങ്ങുന്നത്. തര്‍ക്ക വിഷയങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ചക്ക് മുന്‍കൈ എടുക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര സുന്നഹദോസ് തീരുമാനിച്ചു. കോലഞ്ചേരി …
സ്വന്തം ലേഖകന്‍: ഭൂട്ടാനില്‍ ഇന്ത്യ ഇടപെട്ടാന്‍ കശ്മീരില്‍ തങ്ങളും ഇടപെടും, ഭീഷണിയുമായി വീണ്ടും ചൈന. ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍ ചൈനീസ് സൈന്യത്തിന് കശ്മീരിലും പ്രവേശിക്കിക്കുന്നതില്‍ തെറ്റില്ലെന്ന വാദവുമായി ചൈനീസ് വിദഗ്ദ്ധര്‍ രംഗത്തെത്തി. സിക്കിം ടിബറ്റും ഭൂട്ടാനുമായി അതിര്‍ത്തി പങ്കു വെയ്ക്കുന്ന തര്‍ക്ക മേഖലയായ ദൊക്‌ളാമില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിന് …
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റില്‍, നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്. കഴിഞ്ഞ ഫെബ്രുവരി 18ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചതോടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയ്ക്ക് വീസ നിഷേധിച്ചു, പാക് വിദേശകാര്യ മന്ത്രിയ്‌ക്കെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്. വീസയ്ക്കു വേണ്ടി അയച്ച കത്ത് പരിഗണിക്കാനുള്ള സാമാന്യ മര്യാദപോലും പാകിസ്താന്‍ കാണിച്ചില്ലെന്ന് പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസിനെ വിമര്‍ശിക്കുന്ന ട്വീറ്റില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആരോപിച്ചു. …
സ്വന്തം ലേഖകന്‍: ‘മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, ഐഎസും, ആര്‍എസുംഎസും രണ്ടാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു,’ വിവാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സത്യത്തില്‍ ഉറച്ച് നില്‍ക്കാനുളള ധൈര്യം ഉണ്ടാകണം, സത്യം പറയുമ്പോള്‍ ഭയപ്പാടുണ്ടാകുന്നത് ശരിയല്ല. സത്യമേവ ജയതേ എന്ന വാചകത്തില്‍ അടിയുറച്ച് ജീവിക്കണമെന്നും ടിപി സെന്‍കുമാര്‍ വ്യക്തമാക്കി. താന്‍ മുസ്‌ലീം വിരുദ്ധ …
സ്വന്തം ലേഖകന്‍: ലണ്ടനിലെ കാംഡണ്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം, തീനാളങ്ങള്‍ നിയന്ത്രണ വിധേമാക്കാന്‍ ശ്രമം തുടരുന്നു, വന്‍ നാശനഷ്ടമെന്ന് സൂചന. ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപ്പിടുത്തമുണ്ടായി ഒരു മാസം തികയും മുമ്പെയാണ് പ്രശസ്തമായ കാംഡണ്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച്ച അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയ്ക്ക് തീ …
സ്വന്തം ലേഖകന്‍: പ്രധാന യുഎസ് നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ. അമേരിക്കയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ എന്നീ രണ്ട് അമേരിക്കന്‍ നഗരങ്ങളിലേക്ക് പുതിയ വിമാനങ്ങള്‍ പറക്കും. ഡല്‍ഹിയില്‍ നിന്ന് വാഷിങ്ടണിലേക്കുള്ള സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ സര്‍വീസും എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. വാഷിങ്ടണിലേക്കുള്ള വിമാന സര്‍വീസിന്റെ ഉദ്ഘാടന …