സ്വന്തം ലേഖകന്‍: കടബാധ്യത, എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനു കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയെങ്കിലും എത്ര ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നു വ്യക്തതമാക്കിയിട്ടില്ല. നേരത്തെ ഇത് സംബന്ധിച്ച് നീതി ആയോഗ് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. എയര്‍ …
സ്വന്തം ലേഖകന്‍: അഞ്ചു മാസത്തിനിടെ പറഞ്ഞ നുണകള്‍ക്കായി ഒരു പ്രത്യേക പേജ്, ട്രംപിന്റെ പ്രസ്താവനകളെ പൊളിച്ചടുക്കി ന്യൂയോര്‍ക്ക് ടൈംസ്. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനു ശേഷമുള്ള അഞ്ചു മാസത്തെ ട്രംപിന്റെ കള്ളങ്ങള്‍ക്കായി ഒരു ഫുള്‍ പേജാണ് പത്രത്തിനു നീക്കി വെയ്‌ക്കേണ്ടി വന്നത്. ട്രംപ് ലൈസ് എന്ന തലക്കെട്ടിലാണ് ഒരു മുഴുവന്‍ പേജ് ന്യൂയോര്‍ക്ക് ടൈംസ് മാറ്റിവെച്ചിരിക്കുന്നത്.ഇറാഖ് …
സ്വന്തം ലേഖകന്‍: 1993 മുംബൈ സ്‌ഫോടന കേസിലെ മുഖ്യ പ്രതി മുസ്തഫ ദോസ മരിച്ചു, അന്ത്യം കോടതിവിധി വരുന്നതിന് തൊട്ടുമുമ്പ്. ഹൃദയാഘാതം മൂലം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയും കടുത്ത പനിയെയും തുടര്‍ന്ന് രാവിലെ മൂന്ന്! മണിക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്‌ഫോടനക്കേസില്‍ വിചാരണ കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് അന്ത്യം. …
സ്വന്തം ലേഖകന്‍: ട്രംപാണോ പുടിനാണോ കൂടുതല്‍ വിശ്വസ്തന്‍?, പുടിനാണെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. അമേരിക്കയിലെ പ്യൂ സര്‍വേ ഓഫ് സിറ്റിസണ്‍സ് നടത്തിയ സര്‍വേയിലാണ് ട്രംപിനേക്കാല്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആള്‍ പുടിനാണെന്ന് പങ്കെടുത്തവര്‍ വ്യക്തമാക്കിയത്. ചിലപ്പോഴെങ്കിലും ഏകാധിപതിയേപ്പോലെയാണ് പുടിന്‍ പെരുമാറുന്നതെങ്കിലും സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും അദ്ദേഹമാണ് വിശ്വസ്തന്‍ എന്നാണ് രേഖപ്പെടുത്തിയത്. 37 രാജ്യങ്ങളിലായാണ് പ്യൂ സര്‍വേ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വെളുത്ത വര്‍ഗക്കാരായ കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നിഷേധിച്ചതായി പരാതിയുമായി സിഖ് ദമ്പതിമാര്‍. സാംസ്‌കാരിക പൈതൃകം ചൂണ്ടിക്കാട്ടിയാണ് ദത്തെടുക്കല്‍ വിലക്കിയതെന്നും ആവശ്യമെങ്കില്‍ ഇന്ത്യയില്‍നിന്നു കുട്ടികളെ ദത്തെടുക്കാനാണ് അധികൃതര്‍ നല്‍കിയ ഉപദേശമെന്നും ദമ്പതിമാര്‍ ആരോപിക്കുന്നു. ബെര്‍ക്ക്‌ഷെയറില്‍ താമസിക്കുന്ന ബ്രിട്ടീഷ് വംശജരായ സന്ദീപ്, റീന എന്നിവര്‍ക്കാണ് അധികൃതരില്‍ നിന്ന് വംശീയമായ അവഹേളനം സഹിക്കേണ്ടി വന്നത്. ബ്രിട്ടനില്‍നിന്നും …
സ്വന്തം ലേഖകന്‍: സ്‌കോട്ടിഷ് ഹിതപരിശോധന ബ്രെക്‌സിറ്റിനു ശേഷം മാത്രമെന്ന് സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍. യുകെയില്‍നിന്നു വേര്‍പെടുന്നതു സംബന്ധിച്ചു രണ്ടാമതൊരു ഹിതപരിശോധന ബ്രെക്‌സിറ്റ് നടപ്പാക്കിയ ശേഷമേ ഉള്ളുവെന്നു കഴിഞ്ഞ ദിവസം സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണു സ്റ്റര്‍ജന്‍ വ്യക്തമാക്കിയത്. ഹിതപരിശോധന ഉടന്‍ നടത്തണമെന്ന് ഈയിടത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്പ് സ്റ്റര്‍ജന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനം, ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാന്‍ ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്‌സിന്റെ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടും തമ്മിലുള്ള ചര്‍ച്ചയിലാണ് ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനും യു.എന്‍ സുരക്ഷ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനും ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്‌സ് പിന്തുണ അറിയിച്ചു. ഒരുതരത്തിലും ഭീകരതയെ ന്യായീകരിക്കാനാകില്ലെന്നും മോദിയും മാര്‍ക്ക് റൂട്ടും സംയുക്ത പ്രസ്താവനയില്‍ …
സ്വന്തം ലേഖകന്‍: സെര്‍ച്ച് റിസള്‍ട്ടില്‍ കൃത്രിമം, ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്‍ വക 240 കോടി യൂറോ പിഴ. ഓണ്‍ലൈന്‍ ഷോപ്പിങ് സംബന്ധിച്ച ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചതിനാണ് ഗൂഗിള്‍ പിഴ നല്‍കേണ്ടത്. 2.42 ബില്യന്‍ ഡോളറാണ് വിശ്വാസ ലംഘനം നടത്തിയതിന് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ പിഴ വിധിച്ചിരിക്കുന്നത്. 90 ദിവസമാണ് കാലാവധി നല്‍കിയിട്ടുള്ളത്. സെര്‍ച്ച് റിസള്‍ട്ടുകളില്‍ …
സ്വന്തം ലേഖകന്‍: ഒന്നിലധികം ലൈംഗിക പങ്കാളികളും സെക്‌സ് പാര്‍ട്ടികളും, മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു പുസ്തകം. പാക്കിസ്താന്‍ രാഷ്ട്രിയത്തിലെ ഏറ്റവും ശക്തമായ സ്ത്രീയായിരുന്ന മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നത് റോഷന്‍ മിര്‍സ എഴുതിയ ഇനഡീസന്റ് കറസ്‌പോണ്ടന്‍സ് എന്ന പുസ്തമാണ്. 1977 ല്‍ …
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ വീണ്ടും വാനാക്രൈ സൈബര്‍ ആക്രമണം, വൈറസ് അതിവേഗം പടരുന്നതായി മുന്നറിയിപ്പ്. റഷ്യ, ബ്രിട്ടന്‍, യുക്രെയ്ന്‍ അടക്കം അഞ്ചു രാജ്യങ്ങളില്‍ വാനാക്രൈ സൈബര്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളില്‍ വ്യാപിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെല്ലാം സുരക്ഷാ ഭീഷണിയിലാണ്. ഇന്ത്യയില്‍ തല്‍ക്കാലം ഭീഷണിയില്ലെന്നണ് …