സ്വന്തം ലേഖകന്‍: ചെലവു ചുരുക്കല്‍ നടപടികള്‍ക്കിടെ കുവൈത്ത് ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. എണ്ണയുടെ വിലയിടിവിനെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചെലവു ചുരുക്കല്‍ നടപടികളും പെട്രോളിന്റെ വിലവര്‍ധനവും കത്തിനില്‍ക്കെ കുവൈത്ത് ജനത ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷം സജീവമായി രംഗത്തുണ്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. കുവൈത്ത് …
സ്വന്തം ലേഖകന്‍: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, ചിത്രങ്ങള്‍ പുറത്തുവിട്ടു, രക്ഷപ്പെട്ടവര്‍ക്കായി സംസ്ഥാനമൊട്ടാകെ ശക്തമാക്കി, ഏറ്റുമുട്ടല്‍ കൊലപാതകം വ്യാജമെന്നും ആരോപണം. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കും. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വയനാട് ജില്ലയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മാവോവാദികള്‍ തമ്പടിക്കുന്നതായി പൊലീസും ഇന്റലിജന്‍സ് വൃത്തങ്ങളുമൊക്കെ വ്യക്തമാക്കിയിരുന്നു. ബിഹാര്‍, ആന്ധ്ര, തമിഴ്‌നാട്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങള്‍ അന്വേഷിക്കുന്ന ഉന്നത മാവോവാദി …
സ്വന്തം ലേഖകന്‍: പ്രോട്ടോക്കോള്‍ ലംഘനത്തിലും അവതാരകയുടെ പെരുമാറ്റവും മുഷിപ്പിച്ചു, മുഖ്യമന്തി കൊച്ചി സിറ്റി പോലീസിന്റെ ചടങ്ങില്‍ വേദി വിട്ടു. കൊച്ചി സിറ്റി പോലീസിന്റെ കാവലാള്‍ ഹ്രസ്വചിത്ര പ്രകാശനവും സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക് പെട്രോളിങ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും നിര്‍വ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തിലും പ്രോട്ടോക്കോള്‍ ലംഘനത്തിലും മുഷിഞ്ഞ് വേദി വിടുകയായിരുന്നു. …
സ്വന്തം ലേഖകന്‍: എല്‍ സാല്‍വദോറിനേയും നിക്കരാഗ്വയേയും പിടിച്ചു കുലുക്കി ഭൂകമ്പം, തൊട്ടുപിന്നാലെ ചുഴലിക്കാറ്റും സുനാമി ഭീഷണിയും. റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ തിരകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കുകള്‍ അധികൃതര്‍ ശേഖരിച്ചുവരികയാണെന്നും ഉടന്‍ തന്നെ പുറത്തുവിടുമെന്നുമാണ് സൂചന. വലിയ തിരകള്‍ രൂപപ്പെട്ടതിനാല്‍ എല്‍. സാല്‍വദോര്‍ അധികൃതര്‍ …
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് എതിരെ നടക്കുന്നത് വംശീയ ഉന്മൂലനം, പ്രതിഷേധം ശക്തമാകുന്നു. മ്യാന്മര്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് വിവിധ രാജ്യങ്ങളില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ബംഗ്‌ളാദേശ്, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് പ്രതിഷേധ റാലികള്‍ നടന്നത്. ജുമുഅ നമസ്‌ക്കാരത്തിനു ശേഷം ധാക്കയില്‍ നടന്ന പ്രതിഷേധ റാലിയില്‍ …
സ്വന്തം ലേഖകന്‍: നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരവും നിയമപരമായ കൊള്ളയും, രാജ്യസഭയില്‍ മോഡിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം. വലിയ നോട്ടുകള്‍ സാമ്പത്തിക വിക്രയങ്ങളില്‍ നിന്ന് പിന്‍വലിച്ചുകൊണ്ടുള്ള നടപടി ചരിത്രപരമായ മാനേജ്‌മെന്റ് ദുരന്തമെന്നാണ് മന്‍മോഹന്‍ സിംഗ് വിശേഷിപ്പിച്ചത്. രാജ്യസഭയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുമ്പിലിരുത്തിയായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. …
സ്വന്തം ലേഖകന്‍: ‘പ്രചാരണ സമയത്തെ ക്രൂരമായ പ്രയോഗങ്ങള്‍ മറക്കുക’, ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത് ട്രംപ്. തെരഞ്ഞെടുപ്പു പ്രചാരണവേളയിലുണ്ടായ ഭിന്നതകള്‍ മറന്ന് രാഷ്ര്ടനിര്‍മാണ യജ്ഞത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയെ ആഹ്വാനം ചെയ്തു. നന്ദിപ്രകാശന ദിനാചരണത്തോടനുബന്ധിച്ച് ബുധനാഴ്ച പുറപ്പെടുവിച്ച രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ട്രംപ് ഐക്യ ആഹ്വാനം പുറപ്പെടുവിച്ചത്. പ്രചാരണവേളയിലെ …
സ്വന്തം ലേഖകന്‍: വെള്ളിയാഴ്ച മുതല്‍ ബാങ്കുകളില്‍ നിന്ന് പഴയ നോട്ടുകള്‍ മാറ്റി നല്‍കില്ലെന്ന് കേന്ദ്രം, സഹകരണ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഇടതുപക്ഷം ഹര്‍ത്താല്‍ നടത്തും. നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയപരിധി ഡിസംബര്‍ 30 വരെയായിരുന്നതാണ് അപ്രതീക്ഷിതമായി പിന്‍വലിച്ചത്. വെള്ളിയാഴ്ച മുതല്‍ പഴയ നോട്ടുകള്‍ ബാങ്കില്‍ നല്‍കി മാറ്റി വാങ്ങാനാകില്ല. പഴയ 500, 1000 നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക് …
സ്വന്തം ലേഖകന്‍: ഇസ്രായേലില്‍ വന്‍ കാട്ടുതീ, തീക്കാറ്റിന്റെ ഭീഷണിയില്‍ വിറച്ച് ജനങ്ങള്‍. പ്രധാന ഇസ്രയേല്‍ നഗരമായ ഹൈഫക്കടുത്ത് തുടങ്ങിയ കാട്ടുതീയാണ് ജനവാസകേന്ദ്രങ്ങളിലേക്ക് പടര്‍ന്നുപിടിച്ച് വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. വ്യാഴാഴ്ച കത്തിത്തുടങ്ങിയ തീ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ഒരു ലക്ഷത്തോളം ആളുകളെ സംഭവസ്ഥലത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തുറമുഖനഗരമായ ഇവിടെ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2010ല്‍ 44 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ ദുരന്തം …
സ്വന്തം ലേഖകന്‍: അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ നിരോധനം. പുതിയ ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് നേപ്പാളിന്റെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്ര ബാങ്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറത്തിറക്കുന്നത് വരെയാണ് നിരോധനം. വിദേശ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ കറന്‍സി കൈവശം വയ്ക്കുന്നതിനുള്ള അനുമതിയാണ് …