1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ വംശജയായ നിക്കി ഹേലി ഐക്യരാഷ്ട്ര സഭയിലെ യുഎസ് പ്രതിനിധിയാകും, യുഎസില്‍ കാബിനറ്റ് പദവി കിട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജ
ഇന്ത്യന്‍ വംശജയായ നിക്കി ഹേലി ഐക്യരാഷ്ട്ര സഭയിലെ യുഎസ് പ്രതിനിധിയാകും, യുഎസില്‍ കാബിനറ്റ് പദവി കിട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജയായ നിക്കി ഹേലി ഐക്യരാഷ്ട്ര സഭയിലെ യുഎസ് പ്രതിനിധിയാകും, യുഎസില്‍ കാബിനറ്റ് പദവി കിട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജ. സൗത്ത് കരോളൈനയിലെ റിപബ്ലിക്കന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലിയെ യുഎന്നിലെ യുഎസ് സ്ഥാനപതിയായി നിയമിക്കുമെന്നു ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തില്‍ കാബിനറ്റ് പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ്. യുഎസില്‍ …
ദലൈലാമയുടെ മംഗോളിയന്‍ സന്ദര്‍ശനം, കടുത്ത എതിര്‍പ്പുമായി ചൈന, ട്രംപുമായി ചര്‍ച്ച നടത്തുമെന്ന് ദലൈലാമ
ദലൈലാമയുടെ മംഗോളിയന്‍ സന്ദര്‍ശനം, കടുത്ത എതിര്‍പ്പുമായി ചൈന, ട്രംപുമായി ചര്‍ച്ച നടത്തുമെന്ന് ദലൈലാമ
സ്വന്തം ലേഖകന്‍: ദലൈലാമയുടെ മംഗോളിയന്‍ സന്ദര്‍ശനം, കടുത്ത എതിര്‍പ്പുമായി ചൈന, ട്രംപുമായി ചര്‍ച്ച നടത്തുമെന്ന് ദലൈലാമ. ടിബത്തന്‍ ആത്മീയ നേതാവിന്റെ സന്ദര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മംഗോളിയയില്‍നിന്നുള്ള പ്രതിനിധി സംഘവുമായുള്ള ചര്‍ച്ച ബെയ്ജിംഗ് റദ്ദാക്കി. മംഗോളിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ബെയ്ജിംഗ് സന്ദര്‍ശനം നീട്ടിവയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ടിബറ്റുകാരുടെ ആത്മീയാചാര്യനായ ദലൈലാമയെ വിഘടനവാദികളുടെ നേതാവായാണു ചൈന കാണുന്നത്. ലാമയ്ക്ക് വിദേശ …
പൈലറ്റുമാരുടെ സമരത്തില്‍ വലഞ്ഞ് ജര്‍മന്‍ വിമാനക്കമ്പനി ലുഫ്താന്‍സ, റദ്ദാക്കിയത് 876 സര്‍വീസുകള്‍
പൈലറ്റുമാരുടെ സമരത്തില്‍ വലഞ്ഞ് ജര്‍മന്‍ വിമാനക്കമ്പനി ലുഫ്താന്‍സ, റദ്ദാക്കിയത് 876 സര്‍വീസുകള്‍
സ്വന്തം ലേഖകന്‍: പൈലറ്റുമാരുടെ സമരത്തില്‍ വലഞ്ഞ് ജര്‍മന്‍ വിമാനക്കമ്പനി ലുഫ്താന്‍സ, റദ്ദാക്കിയത് 876 സര്‍വീസുകള്‍. ഷെഡ്യൂള്‍ ചെയ്ത 3000 ഫ്‌ലൈറ്റുകളില്‍ 876 എണ്ണമാണ് റദ്ദാക്കിയത്. വേതന തര്‍ക്കത്തെ തുടര്‍ന്നാണ് പൈലറ്റ് യൂണിയന്‍ സമരം പ്രഖ്യാപിച്ചത്. പൈലറ്റ് സമരം വിമാനക്കമ്പനിയുടെ പതിനായിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു. 2014 ഏപ്രിലിന് ശേഷം പൈലറ്റ് യൂണിയന്‍ പ്രഖ്യാപിച്ച 14 മത്തെ …
സഹകരണ ബാങ്കുകളുടെ ഭാവി തുലാസില്‍, നിലപാട് കടുപ്പിച്ച് കേന്ദ്രം, കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രി
സഹകരണ ബാങ്കുകളുടെ ഭാവി തുലാസില്‍, നിലപാട് കടുപ്പിച്ച് കേന്ദ്രം, കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: സഹകരണ ബാങ്കുകളുടെ ഭാവി തുലാസില്‍, നിലപാട് കടുപ്പിച്ച് കേന്ദ്രം, കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രി. പ്രാഥമിക സഹകരണ സംഘങ്ങളെ ധനകാര്യ സ്ഥാപനങ്ങളായി കാണാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ റിസര്‍വ് ബാങ്കും അനുകൂലിച്ചു. നോട്ട് കൈമാറ്റത്തിന് സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് …
കൊളംബിയയില്‍ സര്‍ക്കാരും ഫാര്‍ക് ഗറില്ലകളും തമ്മില്‍ പുതിയ സമാധാന കരാറില്‍ ഒപ്പുവക്കും, എതിര്‍പ്പുമായി പ്രതിപക്ഷം
കൊളംബിയയില്‍ സര്‍ക്കാരും ഫാര്‍ക് ഗറില്ലകളും തമ്മില്‍ പുതിയ സമാധാന കരാറില്‍ ഒപ്പുവക്കും, എതിര്‍പ്പുമായി പ്രതിപക്ഷം
സ്വന്തം ലേഖകന്‍: കൊളംബിയയില്‍ സര്‍ക്കാരും ഫാര്‍ക് ഗറില്ലകളും തമ്മില്‍ പുതിയ സമാധാന കരാറില്‍ ഒപ്പുവക്കും, എതിര്‍പ്പുമായി പ്രതിപക്ഷം. 2.6 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ അരനൂറ്റാണ്ടിലേറെ നീണ്ട പോരാട്ടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. ഇതിനായി കൊണ്ടുവന്ന ആദ്യ കരാര്‍ ജനഹിത പരിശോധനയില്‍ തള്ളിയ സാഹചര്യത്തിലാണ് പുതിയ കരാറിന് രൂപം നല്‍കിയത്. പുതിയ കരാര്‍ കോണ്‍ഗ്രസില്‍ അംഗീകാരത്തിന് സമര്‍പ്പിക്കും. …
ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയും ഭാര്യാമാതാവും മരിച്ചു
ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയും  ഭാര്യാമാതാവും മരിച്ചു
സ്വന്തം ലേഖകന്‍: ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയും ഭാര്യാമാതാവും മരിച്ചു. ഒമാനിലെ ബര്‍കയിലാണ് അപകടമുണ്ടായത്. വൈലത്തൂര്‍ പാറക്കോട് പൊട്ടച്ചോള അമീര്‍ (33) ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്. മരിച്ച അമീറിന്റെ മക്കളായ ദില്‍ഹ സാബി (8), ഫാത്തിമ ജിഫ്‌ന (2) എന്നിവരെ ഗുരുതരാവസ്ഥയില്‍ അല്‍ ഹൂദ് സുല്‍ത്താന്‍ ഖാബൂസ് …
ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ഇന്ത്യന്‍ മര്‍ച്ചന്റ് നേവി ക്യാപ്റ്റന്‍ രാധികാ മേനോന് ധീരതക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം, ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിത
ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ഇന്ത്യന്‍ മര്‍ച്ചന്റ് നേവി ക്യാപ്റ്റന്‍ രാധികാ മേനോന് ധീരതക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം, ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിത
സ്വന്തം ലേഖകന്‍: ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ഇന്ത്യന്‍ മര്‍ച്ചന്റ് നേവി ക്യാപ്റ്റന്‍ രാധികാ മേനോന് ധീരതക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം, ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിത. ബംഗാള്‍ ഉള്‍ക്കടലില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന മത്സബന്ധന ബോട്ടില്‍നിന്ന് ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതാണ് രാധികാ മേനോനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇന്ത്യയുടെ ആദ്യത്തെ മര്‍ച്ചന്റ് നേവി വനിതാ ക്യാപ്റ്റന്‍ കൂടിയാണ് മലയാളിയായ …
ബ്രെക്‌സിറ്റിന് അനുവദിച്ച സമയം തീരുന്നു, ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്റെ ഓര്‍മപ്പെടുത്തല്‍
ബ്രെക്‌സിറ്റിന് അനുവദിച്ച സമയം തീരുന്നു, ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്റെ ഓര്‍മപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് അനുവദിച്ച സമയം തീരുന്നു, ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്റെ ഓര്‍മപ്പെടുത്തല്‍. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന് അനുവദിച്ച സമയം അടുക്കുകയാണെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും യൂനിയന്‍ പാര്‍ലമെന്റ് പ്രതിനിധി ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ ബ്രിട്ടന്റെ ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂനിയന്‍ നിയോഗിച്ച മധ്യസ്ഥനും ബെല്‍ജിയം മുന്‍ …
ജപ്പാനിലും ന്യൂസിലന്‍ഡിലും വീണ്ടും ശക്തമായ ഭൂചലനം, സുനാമി ഭീഷണിയുള്ളതായി ശാസ്ത്രജ്ഞര്‍
ജപ്പാനിലും ന്യൂസിലന്‍ഡിലും വീണ്ടും ശക്തമായ ഭൂചലനം, സുനാമി ഭീഷണിയുള്ളതായി ശാസ്ത്രജ്ഞര്‍
സ്വന്തം ലേഖകന്‍: ജപ്പാനിലും ന്യൂസിലന്‍ഡിലും വീണ്ടും ശക്തമായ ഭൂചലനം, സുനാമി ഭീഷണിയുള്ളതായി ശാസ്ത്രജ്ഞര്‍. വടക്കുകിഴക്കന്‍ ജപ്പാനിലെ തീരദേശ മേഖലകളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയത്തിനു സമീപത്ത് വരെ സുനാമിത്തിരകള്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം …
ചൈനയിലെ അതിവേഗ പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി, 56 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു, 100 ഓളം പേര്‍ക്ക് പരുക്ക്
ചൈനയിലെ അതിവേഗ പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി, 56 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു, 100 ഓളം പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: ചൈനയിലെ അതിവേഗ പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി, 56 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു, 100 ഓളം പേര്‍ക്ക് പരുക്ക്. മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്നാണ് ഡസന്‍ കണക്കിന് ലോറികള്‍ ഉള്‍പ്പെടെ കൂട്ടിയിടിയില്‍ കുടുങ്ങിയത്. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ യുസിയാന്‍ കൗണ്ടിയിലെ തിരക്കേറിയ മോട്ടോര്‍വേയിലാണ് സംഭവം. ബീജിംഗിനും കുന്‍മിംഗിനും ഇടയിലെ പ്രധാനപാതകളില്‍ …