സ്വന്തം ലേഖകന്‍: ബ്രസീലില്‍ നിന്നുള്ള ഫുട്‌ബോള്‍ ക്ലബ്ബ് താരങ്ങള്‍ യാത്ര ചെയ്ത വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു, 71 പേര്‍ മരിച്ചതായി സ്ഥിരീകരണം. അപകട സ്ഥലത്ത് നടത്തിവന്ന തിരച്ചില്‍ നിര്‍ത്തിയതായും കൂടുതല്‍ ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്നും കൊളംബിയന്‍ പോലീസ് മേധാവി ജോസ് ഏസ്‌വെദോ ഒസ്സ വ്യക്തമാക്കി. ബ്രസീലിലെ സാവോപോളോയില്‍ നിന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം …
സ്വന്തം ലേഖകന്‍: കള്ളപ്പണക്കാര്‍ക്കായി പുതിയ പദ്ധതിയുമായി കേന്ദ്രം, വെളിപ്പെടുത്തിയാല്‍ 50% വും പിടിക്കപ്പെട്ടാല്‍ 85% വും സര്‍ക്കാരെടുക്കും. അസാധു നോട്ടുകളായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള വെളിപ്പെടുത്തല്‍ പദ്ധതി സംബന്ധിച്ചു പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന നികുതി വരുമാനം ദരിദ്രക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കും. പ്രധാനമന്ത്രി ഗരീബി കല്യാണ്‍ യോജനയിലൂടെയാണ് കണക്കില്‍പ്പെടാത്ത പണം വെളിപ്പെടുത്താന്‍ …
സ്വന്തം ലേഖകന്‍: രണ്ടു മാസത്തിനുള്ളില്‍ 600 കോടി രൂപ അടക്കുക, ഇല്ലെങ്കില്‍ കീഴ്ടടങ്ങുക, സഹാറ മേധാവിയോട് സുപ്രീം കോടതി. ഫിബ്രവരി ആറിന് മുമ്പ് 600 കോടി രൂപ അടയ്ക്കണമെന്ന് സഹാറ മേധാവി നിലവില്‍ പരോളിലുള്ള സുബ്രത റോയിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മെയ് മാസത്തിലാണ് സഹാറ മേധാവി പരോളില്‍ ഇറങ്ങിയത്. സുബ്രതോയുടെ ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് …
സ്വന്തം ലേഖകന്‍: സിറിയയിലെ അലെപ്പോ നഗരം വീഴുന്നു, സിറിയന്‍ സൈന്യത്തിനു മുന്നില്‍ മുട്ടുമടക്കി വിമതര്‍. വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ അലപ്പോയിലെ പ്രധാന ജില്ലകളിലൊന്ന് സിറിയന്‍ സൈന്യം കീഴടക്കി. തന്ത്രപ്രധാനമായ ഹനാനോ ജില്ലയാണ് സിറിയന്‍ സൈന്യം പിടിച്ചെടുത്തത്. കരവ്യോമ മേഖലകളില്‍ കനത്ത ആക്രമണം നടത്തിയാണ് കിഴക്കന്‍ മേഖലയില്‍ സൈന്യം മുന്നേറുന്നത്. മാസങ്ങള്‍ക്കു മുമ്പുതന്നെ ഈ മേഖലയിലെ ജനങ്ങളെ …
സ്വന്തം ലേഖകന്‍: വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായികിനു പൗരത്വം നല്‍കിയില്ലെന്ന് മലേഷ്യ. പൗരത്വം ലഭിക്കുന്നതിനു ദശകങ്ങള്‍ വേണ്ടിവരുമെന്നും മലേഷ്യന്‍ മാതാപിതാക്കളുടെ കുട്ടിയായി രാജ്യത്തു ജനിച്ചവര്‍ക്കൊഴികെ മറ്റാര്‍ക്കും സ്വമേധയാ പൗരത്വം നല്‍കാനാവില്ലെന്നും മലേഷ്യന്‍ ആഭ്യന്തര സഹമന്ത്രി ദാതുക് നുര്‍ ജാസ്ലന്‍ മുഹമ്മദ് വ്യക്തമാക്കി. പൗരത്വത്തിനു നിരവധി നടപടിക്രമങ്ങളുണ്ട്. ഇതിനു വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ മേഖലയിലെ …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി ട്രംപ്, പോപുലര്‍ വോട്ടില്‍ ഹിലരി മുന്നിലെത്തിയത് കള്ളവോട്ടുകള്‍ കാരണമെന്ന് ആരോപണം. മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള നീക്കത്തിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റണ്‍ പിന്തുണച്ചതിനെ ട്രംപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിന്‍സ്‌കോന്‍സിന്‍ സംസ്ഥാനത്തെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടതിനെ പിന്തുണയ്ക്കുന്നുവെന്ന് …
സ്വന്തം ലേഖകന്‍: നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇന്ന് പ്രതിഷേധ ദിനം, കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍, ബാങ്കുകളേയും ആശുപത്രികളേയും ഒഴിവാക്കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ദേശീയ പ്രതിഷേധദിനം ആചരിക്കുന്നത്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കമാര്‍ നയിക്കുന്ന ജെ.ഡി.യു പ്രതിഷേധത്തില്‍ പങ്കെടുക്കില്ല. പ്രതിഷേധ സമരത്തിന്റെ ഭാഗമായി സി.പി.എമ്മും സി.പി.ഐയും …
സ്വന്തം ലേഖകന്‍: ഇസ്രയേലിലെ കാട്ടുതീ അണച്ചു, പലസ്തീന് പ്രത്യേകം നന്ദി പറഞ്ഞ് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹൂ. തീയണക്കാന്‍ അഗ്‌നിശമന സേനയേയും ട്രക്കുകളും അയച്ചതിനാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് നെതന്യാഹൂ നന്ദി പറഞ്ഞത്. ഇസ്രയേലി നഗരമായ ഹൈഫായിലെ തീ അണയ്ക്കുന്നതിനായി പലസ്തീന്‍ അഥോറിട്ടി എട്ടു ട്രക്കുകള്‍ അയച്ചുകൊടുത്തിരുന്നു. കാട്ടുതീയില്‍ ഹൈഫയില്‍ 9880 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. …
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ടോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്രക്ക് ഇന്ന് തുടക്കമാകും, ഒമ്പതു ദിവസത്തെ ദുഃഖാചരണം. ഫിഡല്‍ കാസ്‌ട്രോയുടെ അനുസ്മരണ ചടങ്ങുകള്‍ ഞായറാഴച തുടങ്ങിയിരുന്നു. രാജ്യത്ത് ഒമ്പതു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടികയും പ്രധാന ചടങ്ങുകളും കായിക മത്സരങ്ങളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം മദ്യവില്‍പ്പന റദ്ദാക്കി. ഹവാനയിലെ വിപ്ലവ ചത്വരത്തിലും …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു, പ്രതിപക്ഷത്തിനും ലിബറലുകള്‍ക്കും വന്‍ നേട്ടം. ശനിയാഴ്ച നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകളില്‍ പ്രതിപക്ഷം വിജയിച്ചു. 50 പാര്‍ലമെന്റ് സീറ്റുകളില്‍ 24 എണ്ണം പ്രതിപക്ഷ സഖ്യം സ്വന്തമാക്കി. മുന്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിനു വന്‍ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ നേരിയ ഭൂരിപക്ഷമായി. തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ എംപിമാരില്‍ പകുതിയോളം പേര്‍ …