1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2016

സ്വന്തം ലേഖകന്‍: നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇന്ന് പ്രതിഷേധ ദിനം, കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍, ബാങ്കുകളേയും ആശുപത്രികളേയും ഒഴിവാക്കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ദേശീയ പ്രതിഷേധദിനം ആചരിക്കുന്നത്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കമാര്‍ നയിക്കുന്ന ജെ.ഡി.യു പ്രതിഷേധത്തില്‍ പങ്കെടുക്കില്ല.

പ്രതിഷേധ സമരത്തിന്റെ ഭാഗമായി സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെയുള്ള രാജ്യത്തെ ആറു ഇടതുകക്ഷികള്‍ ഇന്ന് ‘ആക്രോഷ് ദിവസ്’ ആചരിക്കും. ഡല്‍ഹിയില്‍ ഇന്നു പ്രതിപക്ഷം വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തുകയും ധര്‍ണയിരിക്കുകയും ചെയ്യും. കേരളത്തില്‍ ഇന്നു സി.പി.എം. 12 മണിക്കൂര്‍ ഹര്‍ത്താലിനും ആഹ്വാനംചെയ്തിട്ടുണ്ട്. യു.ഡി.എഫ് എം.എല്‍.എമാര്‍ ഇന്നു തിരുവനന്തപുരത്ത് രാജ്ഭവന്‍ പിക്കറ്റ് ചെയ്യും.

കേരളത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബാങ്ക്, ആസ്പത്രി, പാല്‍, പത്രം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയെയും ഒഴിവാക്കി. തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍നിന്ന് ശബരിമലയെയും ഗുരുവായൂരിനെയും ഒഴിവാക്കിയതായും ഇടതുമുന്നണി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.