സ്വന്തം ലേഖകന്‍: ഒടുവില്‍ ഭീകരതക്കെതിരെ പാകിസ്താനും, ഭീകര ബന്ധമുള്ള 5100 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇക്കൂട്ടത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടവരില്‍ 1200 പേര്‍ 1997ലെ തീവ്രവാദ വിരുദ്ധ ആക്റ്റ് പ്രകാരം കാറ്റഗറി എയില്‍ ഉള്‍പ്പെട്ടവരാണ്. …
സ്വന്തം ലേഖകന്‍: ഹെയ്തിയില്‍ ജയില്‍ കലാപവും കൂട്ട ജയിച്ചാട്ടവും, രക്ഷപ്പെട്ടത് 172 കൊടും കുറ്റവാളികള്‍. വടക്കന്‍ പ്രവശ്യയിലെ ആര്‍ക്കെയ് ജയിലില്‍നിന്നാണ് തടവുപുള്ളികള്‍ കൂട്ടമായി രക്ഷപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജയിലിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ തടവുപുള്ളികള്‍ വെടിവച്ചുകൊന്നു. കാവല്‍ ജോലിയിലുള്ള പോലീസുകാരുടെ ആയുധങ്ങളുമായാണ് കുറ്റവാളികള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കുണ്ട്. തട്ടിക്കൊണ്ടുപോകലിന് ശിക്ഷ അനുഭവിക്കുകയായിരുന്ന എവനെര്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ കലായിലുള്ള അഭയാര്‍ഥി ക്യാമ്പ് തിങ്കളാഴ്ച പൊളിക്കുമെന്ന് ഫ്രഞ്ച് അധികൃതര്‍, പ്രതിഷേധവുമായി പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍. വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലായിസിലുള്ള അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് സ്ഥലം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖ അഭയാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു. സന്നദ്ധ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും പ്രതിഷേധം കണക്കിലെടുക്കാതെയാണ് 10000 ത്തോളം അഭയാര്‍ഥികള്‍ കഴിയുന്ന ക്യാമ്പ് …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ വിസ നല്‍കുന്നതില്‍ കടുത്ത വിവേചനമെന്ന് ആരോപണം, ബ്രിട്ടീഷ് പൗരന്മാരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കുന്നു, ഈ വര്‍ഷം പ്രവേശനം നിഷേധിച്ചത് 100 ലേറെ വിദഗ്ദര്‍ക്ക്. മാനുഷിക സഹായവുമായി എത്തുന്ന പലസ്തീന്‍ അനുകൂല നിലപാടുള്ള ആക്ടിവിസ്റ്റുകളെയും മറ്റു വിദഗ്ദരേയുമാണ് ഇസ്രായേല്‍ അധികൃതര്‍ നോട്ടമിടുന്നത്. അതിര്‍ത്തിയില്‍നിന്ന് മടക്കി അയച്ചവരുടെ കൂട്ടത്തില്‍ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ …
സ്വന്തം ലേഖകന്‍: ടൈറ്റാനിക്ക് കപ്പലിലെ ഒരു താക്കോലിന് ലഭിച്ച വില എഴുപതു ലക്ഷം രൂപ! ടൈറ്റാനിക്കില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോലാണ് 85,000 പൗണ്ടിന് (ഏകദേശം എഴുപത് ലക്ഷം രൂപ) ലേലത്തില്‍ പോയത്. അന്‍പതിനായിരം പൗണ്ട് വരെയായിരുന്നു ഇതിന് പ്രതീക്ഷിച്ചിരുന്ന വില. എന്നാല്‍, നിരവധിപ്പേര്‍ക്ക് ജീവനിലേയ്ക്കുള്ള വാതില്‍ തുറന്ന ആ താക്കോലിനെ കുറിച്ച് അടുത്ത …
സ്വന്തം ലേഖകന്‍: പാരീസില്‍ ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പരിചയപ്പെട്ടിരുന്നതായി പിടിയിലായ മലയാളി ഭീകരന്‍. ഐഎസിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന തൊടുപുഴ സ്വദേശി മാളിയേക്കല്‍ സുബഹാനി ഹാജ മൊയ്തീനാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖില്‍ കഴിയുന്ന കാലത്താണ് സുബഹാനി പാരീസ് ആക്രമണം നടത്തിയ ഭീകരരായ സലാഹ് അബ്ദസ്ലാം, …
സ്വന്തം ലേഖകന്‍: താന്‍ ജയിച്ചാല്‍ മാത്രം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്‍ വിവാദമാകുന്നു. ട്രംപിന്റേത് അപകടകരമായ പ്രസ്താവനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചു. മിയാമിയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ട്രംപിന്റെ പ്രസ്താവനയെ ഒബാമ രൂക്ഷമായി വിമര്‍ശിച്ചത്. ട്രംപിന്റെ പരാമര്‍ശം അമേരിക്കന്‍ ജനാധിപത്യത്തെ തുരങ്കം വെയ്ക്കുന്നതാണ്. …
സ്വന്തം ലേഖകന്‍: നോബല്‍ സമ്മാന പ്രഖ്യാപനതോട് ഇതുവരെ പ്രതികരിക്കാത്ത ബോബ് ഡിലന്‍ അഹങ്കാരിയാണെന്ന് സ്വീഡിഷ് അക്കാദമി അംഗം. നൊബേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചതിനു ശേഷവും ബോബ് ഡിലന്‍ പ്രതികരിക്കാത്തത് അഹങ്കാരവും ധാര്‍ഷ്ഠ്യവുമാണെന്ന് സ്വീഡിഷ് അക്കാദമി അംഗം പെര്‍ വാസ്റ്റ്‌ബെര്‍ഗ് വ്യക്തമാക്കി. ഡിലന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ലാത്തത് അവാര്‍ഡിനോടുള്ള അനാദരവാണ്. ഡിലന്‍ അക്കാദമിയുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വാസ്റ്റ്‌ബെര്‍ഗ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: കബഡിയില്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ, എട്ടാമത്തെ ലോകകപ്പ് നേടി ഇന്ത്യന്‍ ടീം. കരുത്തുറ്റ പോരാട്ടം കണ്ട മത്സരത്തില്‍ പൊരുതിക്കളിച്ച ഇറാനെ 38, 29 പോയന്റിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പുയര്‍ത്തിയത്. ആദ്യ പകുതിയില്‍ 13നെതിരെ 18 പോയന്റ് സ്‌കോര്‍ ചെയ്തു ലീഡ് നേടി ഇറാന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ, ലോകത്തെ മികച്ച റൈഡറായ ഇന്ത്യന്‍ താരം …
സ്വന്തം ലേഖകന്‍: ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്റെ സന്തോഷം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. നാലോ അഞ്ചോ പേരില്‍ നിന്നും ചാവേറാകാന്‍ തെരഞ്ഞെടുപ്പപ്പെടുന്നയാള്‍ ആഹ്ലാദം അടക്കാന്‍ കഴിയാതെ മറ്റുള്ളവരെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വെളളിയാഴ്ചയാണ് ദൃശ്യം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. തോക്കുധാരികളായ നാലോ അഞ്ചോ പേര്‍ ഒരു വാഹനത്തിന് സമീപം നില്‍ക്കുന്നതും ഒരാള്‍ മുഷ്ടി …