സ്വന്തം ലേഖകന്‍: മുംബൈ ചലച്ചിത്ര മേളയില്‍ പാക് ക്ലാസിക് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്‍` വിലക്ക്. 18 മത് മുംബൈ ചലച്ചിത്ര മേളയില്‍ 1958 ല്‍ പുറത്തിറങ്ങിയ ജഗോ ഹൂവാ സവേര എന്ന’ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് വിലക്ക് നേരിട്ടത്. അക്കാഡമി ഓഫ് മൂവിങ് ഇമേജിന്റേതാണ് തീരുമാനം. നേരത്തെ സംഘാടകര്‍ ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുത്തപ്പോള്‍ ദൈനീക് …
സ്വന്തം ലേഖകന്‍: രണ്ടു സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച് ചൈന, ഒരു മാസം ബഹിരാകാശ നിലയത്തില്‍ കഴിയും. ജിങ് ഹായ്‌പെങ് (50) ചെന്‍ ദോങ് (37) എന്നീ ബഹിരാകാശ സഞ്ചാരികളുമായി ഷെന്‍ഷൂ 11 പേടകമാണ് ചൈന വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ന് വടക്കന്‍ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു …
സ്വന്തം ലേഖകന്‍: ബ്രസീല്‍ ജയിലില്‍ കലാപം, 25 തടവുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര ബ്രസീലിലെ ജയിലില്‍ രണ്ട് വിഭാഗം തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് 25 പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഏഴു പേരെ കഴുത്തറുത്തും ആറു പേരെ പൊള്ളലേല്‍പ്പിച്ചുമാണ് കൊലപ്പെടുത്തിയത്. റോറയ്മ സ്‌റ്റേറ്റിലെ ബോവ വിസ്തയിലെ ജയിലിലാണ് സംഭവം. സന്ദര്‍ശക സമയത്താണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമികള്‍ …
സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടിയെ വഴിതെറ്റിച്ചത് ഇന്ത്യയുടെ തിരക്കഥ, വിമര്‍ശനവുമായി പാകിസ്താന്‍. ഉച്ചകോടിയില്‍ ഭീകരതക്കും പാകിസ്താനുമെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു പാകിസ്താന്‍. ബ്രിക്‌സ് ഉച്ചകോടിയെ ഇന്ത്യ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജമ്മു കശ്മീരിലെ ക്രൂരതകള്‍ മറച്ചുപിടിക്കാനുള്ള സാഹസം നടത്തുകയാണെന്നും പാകിസ്താന്‍ ആരോപിച്ചു. സ്വയം നിര്‍ണയാധികാരത്തിനുള്ള അവകാശത്തിനായി പോരാടുന്ന കശ്മീരിലെ ജനതയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ …
സ്വന്തം ലേഖകന്‍: രണ്ടു രക്തസാക്ഷികള്‍ അടക്കം ഏഴുപേരെ വിശുദ്ധരായി പ്രഖ്യാപിച്ച് മാര്‍പാപ്പ. അര്‍ജന്റീനയിലെ മിഷനറി വൈദികന്‍ ജോസ് ഗബ്രിയേല്‍ ഡെല്‍ റൊസാരിയോ ബ്രൊച്ചെറോ, പതിനാലാം വയസ്സില്‍ മെക്‌സിക്കോയില്‍ വെടിയേറ്റു മരിച്ച ജോസ് സാഞ്ചസ് ഡെല്‍ റിയോ, 1792ല്‍ ഫ്രാന്‍സില്‍ വിപ്ലവത്തിനിടെ രക്തസാക്ഷിയായ സലോമൊണെ ലെക്‌ക്ലെര്‍ക്, എലിസബത്ത് ഓഫ് ദ് ട്രിനിറ്റി എന്നറിയപ്പെടുന്ന ഫ്രഞ്ച് കന്യാസ്ത്രീ എലിസബത്ത് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നിലപാടില്‍ മലക്കം മറിഞ്ഞ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍. നേരത്തെ ബ്രെക്‌സിറ്റിനുവേണ്ടിയുള്ള പ്രചാരണത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഇപ്പോഴത്തെ വിദേശകാര്യമന്ത്രിയും മുന്‍ ലണ്ടന്‍ മേയറുമായ ബോറീസ് ജോണ്‍സന്‍ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്നു വാദിച്ച് എഴുതിയ ലേഖനം ഇന്നലെ സണ്‍ഡേ ടൈംസ് പ്രസിദ്ധീകരിച്ചു. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ വിട്ടുപോരണമെന്നു ബ്രിട്ടീഷ് ജനത …
സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് മാധ്യമ പ്രവര്‍ത്തര്‍ക്ക് ഗോവന്‍ പോലീസിന്റെ തലോടല്‍. ബ്രിക്‌സ് ഉച്ചകോടി നടന്ന ഗോവയിലെ താജ് എക്‌സോട്ടിക്ക് ഹോട്ടല്‍ സമുച്ചയത്തിലാണ് ചൈനീസ് മാധ്യമപ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടിയത്. വി.വി.ഐ.പി.കളുടെ യോഗം നടക്കുന്ന വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ വിലക്ക് വകവെക്കാതെ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിലും ഉന്തുംതള്ളിലും കലാശിച്ചത്. …
സ്വന്തം ലേഖകന്‍: താന്‍ ഇന്ത്യയുടെ കടുത്ത ആരാധകന്‍, യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഹിന്ദുക്കളുടെയും ഇന്ത്യയുടെയും കടുത്ത ആരാധകനായ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യക്കും ഹിന്ദു വംശജര്‍ക്കും വൈറ്റ്ഹൗസില്‍ ഒരു യഥാര്‍ഥ സുഹൃത്തിനെയാണ് ലഭിക്കുകയെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് പറഞ്ഞു. റിപബ്ലിക്കന്‍ ഹിന്ദു സഖ്യം (ആര്‍.എച്ച്.സി.) സംഘടിപ്പിച്ച പരിപാടിയില്‍ അമേരിക്കയിലെ …
സ്വന്തം ലേഖകന്‍: ‘ഗോവ പ്രഖ്യാപന’ത്തോടെ ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം, ഭീകരതെക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാന്‍ ആഹ്വാനം. ഇന്ത്യ ആതിഥേയത്വം വഹിച്ച എട്ടാമത് ബ്രിക്‌സ് ഉച്ചകോടി വാര്‍ഷിക സമ്മേളനത്തില്‍ അതിര്‍ത്തി കടന്നുള്ളത് അടക്കം എല്ലാവിധ ഭീകരതക്കും എതിരായ പോരാട്ടത്തിനും അംഗരാജ്യങ്ങള്‍ തമ്മിലെ സമഗ്ര സഹകരണത്തിനും ആഹ്വാനം ചെയ്യുന്ന അംഗീകരിച്ച ഗോവ പ്രഖ്യാപനത്തോടെ പിരിഞ്ഞു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, …
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തെ ഇന്ത്യ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മേഖലയിലെ പ്രശ്‌നങ്ങള്‍ക്കൊക്കെ പ്രധാന കാരണം കശ്മീര്‍ വിഷയമാണ്. കശ്മീര്‍ വിഷയം പരിഹരിക്കാന്‍ നിരവധി തവണ ഇന്ത്യയെ പാകിസ്താന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും ഷെരീഫ് പറഞ്ഞു. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ കശ്മീര്‍ …