സ്വന്തം ലേഖകന്‍: പാകിസ്താനില്‍ സൈന്യത്തിനെതിരെ വാര്‍ത്ത നല്‍കിയ പാക് പത്രപ്രവര്‍ത്തകന് വിദേശയാത്രാ വിലക്ക്, പ്രതിഷേധം. പാക് സിവിലിയന്‍ നേതൃത്വവും സൈനിക നേതൃത്വവും തമ്മില്‍ ഭിന്നതയുണ്ടെന്നു റിപ്പോര്‍ട്ടു ചെയ്ത പാക്കിസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് പത്രമായ ഡോണിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സിറില്‍ അല്‍മെയ്ഡക്ക് എതിരെയാണു നടപടി. ഹഖാനി ഗ്രൂപ്പ്, ലഷ്‌കര്‍ ഇ തോയിബ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് …
സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫക്ക് വെല്ലുവിളി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായില്‍ ഒരുങ്ങുന്നു. ദുബായ് ക്രീക്ക് ഹാര്‍ബറില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് യു.എ.ഇ ഭരണാധികാരി മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്ദൂം തുടക്കമിട്ടു. 2020 ല്‍ കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി സ്വന്തമാക്കുമെന്ന് ഭരണാധികാരി ചടങ്ങില്‍ …
സ്വന്തം ലേഖകന്‍: റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് അയവില്ല, യൂറോപ്യന്‍ യൂണിയന്‍. ജര്‍മനിയില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്ത സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. യുക്രൈനിലും സിറിയയിലെ അലപ്പോയിലെ സിവിലിയന്‍മാര്‍ക്ക് നേരെയും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേല്‍ സമ്മര്‍ദം ചെലുത്താനും യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. സിറിയയില്‍ മോശം സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും സ്ഥിതി ഗതികള്‍ …
ഫാ. ബിജു ജോസഫ്: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്കു മൂന്നു വികാരി ജനറാള്‍മാര്‍, , ഫാ. തോമസ് പാറയടിയും, ഫാ മാത്യു ചൂരപൊയ്കയില്‍ ,ഫാ. സജി മലയില്‍ പുത്തെന്‍പുര, .ഡോ. മാത്യു പിണക്കാട് ചാന്‍സിലര്‍ പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മൂന്നു വികാരി ജനറാള്‍മാരെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഫാ. …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, രാജ്യമെങ്ങും കനത്ത സുരക്ഷ. പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ പ്രതികാരത്തിനായി ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക് അതിര്‍ത്തി സംരക്ഷണ സേനയായ പാക് റേഞ്ചേഴ്‌സിന്റെ യൂണിഫോമാണ് ഭീകരര്‍ ഉപയോഗിക്കുന്നതെന്നും നുഴഞ്ഞുകയറ്റത്തിനായി നിയന്ത്രണ രേഖയ്ക്കപ്പുറത്ത് ഇവര്‍ തയ്യാറെടുപ്പ് നടത്തുകയാണെന്നുമാണ് സൂചന. …
സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ രണ്ടു മാസത്തെ ഉപവാസത്തിനു ശേഷം പതിമൂന്നുകാരി മരിച്ച സംഭവം, ന്യായീകരണവുമായി ജൈന മതനേതാവ്. സ്വന്തം ശരീരത്തിന്റെ ശക്തിയെ കുറിച്ച് കുട്ടിക്ക് ബോധ്യമുണ്ടായിരുന്നെന്നും വ്രതമനുഷ്ഠിക്കുന്ന കാര്യം തീരുമാനിക്കാന്‍ കുട്ടിക്ക് കഴിവുണ്ടായിരുന്നെന്നും ഹൈദരാബാദിലെ ഉന്നത ജൈന നേതാവ് അശോക് സംക്ലേച പറഞ്ഞു. 2014ല്‍ കുട്ടി എട്ടു ദിവസം വ്രതമനുഷ്ഠിച്ചിരുന്നു കഴിഞ്ഞ വര്‍ഷം 34 ദിവസവും. …
സ്വന്തം ലേഖകന്‍: സാമ്പത്തിക ശാസ്ത്ര നോബല്‍ സമ്മാനം ഒലിവര്‍ ഹാര്‍ട്ട്, ബെംഗ്റ്റ് ഹോംസ്‌ട്രോം എന്നിവര്‍ക്ക്. കോണ്‍ട്രാക്റ്റ് തിയറിക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കിയത്. വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുണ്ടാക്കുന്ന കരാറുകളെപ്പറ്റിയും അവയിലെ പോരായ്മകളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നതാണ് ഇവരുടെ പഠനമെന്ന് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സ് വ്യക്തമാക്കി. ഇവരുടെ സിദ്ധാന്തങ്ങള്‍ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലെ …
സ്വന്തം ലേഖകന്‍: ഹിലരി, ട്രംപ് രണ്ടാം സംവാദം, വ്യക്തിപരമായ ആരോപണങ്ങളിലൂടെ പരസ്പരം പ്രകോപിപ്പിച്ച് സ്ഥാനാര്‍ഥികള്‍. ആദ്യ സംവാദത്തില്‍ ആഭ്യന്തര കാര്യങ്ങളും രാജ്യത്തിന്റെ പ്രശ്‌നങ്ങളും പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങളുമായിരുന്നു നിറഞ്ഞു നിന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് രണ്ടാം സംവാദത്തിലെ ആരോപണങ്ങള്‍. ദിവസേന വിവാദങ്ങള്‍ ഉണ്ടാക്കുന്ന ട്രംപിനെ ആ കുരുക്കില്‍ തന്നെ കുടുക്കാനാണ് ഹിലരിയുടെ ലക്ഷ്യം. എന്നാല്‍ ബില്‍ ക്ലിന്റന്റെ …
സ്വന്തം ലേഖകന്‍: മാത്യു ചുഴലിക്കാറ്റിനു പിന്നാലെ ഹെയ്തിയില്‍ പകര്‍ച്ചവ്യാധികളുടെ വിളയാട്ടം, കോളറ ബാധിച്ച് 13 പേര്‍ മരിച്ചു. കനത്ത നാശ നഷ്ടം വിതച്ച മാത്യു ചുഴലിക്കാറ്റിന് പിന്നാലെ ഹെയ്ത്തിയില്‍ പകര്‍ച്ചവ്യാധികളും പിടിമുറുക്കുന്നു. കോളറ പോലുള്ള രോഗങ്ങള്‍ ബാധിച്ച് നിരവധിപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഗം അതിവേഗം പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംഹാര താണ്ഡവമാടിയ മാത്യു …
സ്വന്തം ലേഖകന്‍: സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നിലവില്‍ വന്നു; മാര്‍ സ്രാമ്പിക്കല്‍ അഭിഷിക്തനായി, പ്രസ്റ്റണ്‍ ദേവാലയം ഇനി സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍. പ്രസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായിരുന്നു. ബ്രിട്ടനിലെ ലങ്കാസ്റ്റര്‍ രൂപത …