1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2016

സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ രണ്ടു മാസത്തെ ഉപവാസത്തിനു ശേഷം പതിമൂന്നുകാരി മരിച്ച സംഭവം, ന്യായീകരണവുമായി ജൈന മതനേതാവ്. സ്വന്തം ശരീരത്തിന്റെ ശക്തിയെ കുറിച്ച് കുട്ടിക്ക് ബോധ്യമുണ്ടായിരുന്നെന്നും വ്രതമനുഷ്ഠിക്കുന്ന കാര്യം തീരുമാനിക്കാന്‍ കുട്ടിക്ക് കഴിവുണ്ടായിരുന്നെന്നും ഹൈദരാബാദിലെ ഉന്നത ജൈന നേതാവ് അശോക് സംക്ലേച പറഞ്ഞു.

2014ല്‍ കുട്ടി എട്ടു ദിവസം വ്രതമനുഷ്ഠിച്ചിരുന്നു കഴിഞ്ഞ വര്‍ഷം 34 ദിവസവും. ഈ വര്‍ഷം 68 ദിവസം വ്രതമെടുത്തു. കുട്ടി വ്രതമനുഷ്ഠിച്ചത് ആരുടെയും നിര്‍ബന്ധത്താലല്ല. കുട്ടിയുടെ മരണത്തില്‍ ദുഖമുണ്ട്. എന്നാല്‍ കുട്ടി മരിച്ചത് വ്രതാനുഷ്ഠാനം മൂലമല്ല. അതിന്റെ പേരില്‍ മതത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് ശരിയല്ലെന്നും ജൈന്‍ സേവാ സംഘ് പ്രസിഡന്റായ അശോക് സംക്ലേച പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് 68 ദിവസം നീണ്ട വ്രതത്തിന് ശേഷം എട്ടാം ക്ലാസ്സുകാരിയായ ആരാധന കുഴഞ്ഞുവീണ് മരിച്ചത്. വ്രതമവസാനിപ്പിച്ച് രണ്ടു ദിവസത്തിനു ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ നീണ്ട കാലം വ്രതമനുഷ്ഠിക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ കുടുംബത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.