1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മിന്നലാക്രമണത്തിന്റെ വീഡിയോ ഇന്ത്യന്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറി, ദൃശ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം
മിന്നലാക്രമണത്തിന്റെ വീഡിയോ ഇന്ത്യന്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറി, ദൃശ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം
സ്വന്തം ലേഖകന്‍: മിന്നലാക്രമണത്തിന്റെ വീഡിയോ ഇന്ത്യന്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറി, ദൃശ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. പാക്ക് അധിനിവേശ കാശ്മീരിലെ ഭീകര സങ്കേതങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് സൈന്യം കേന്ദ്രസര്‍ക്കാരിനു കൈമാറിയതായി കേന്ദ്ര ആദ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹീര്‍ വെളിപ്പെടുത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സൈന്യം നേരത്തെ അനുവാദം നല്‍കിരുന്നു. ഇതിനു പിന്നാലെയാണു …
സൗദിയില്‍ രണ്ടാനമ്മ ആറു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
സൗദിയില്‍ രണ്ടാനമ്മ ആറു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: സൗദിയില്‍ രണ്ടാനമ്മ ആറു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. റീം അല്‍ റഷീദ് എന്ന പെണ്‍കുട്ടിയാണ് രണ്ടാനമ്മയുടെ കൈകൊണ്ട് ക്രൂരമായി കൊല്ലപ്പെട്ടത്. സ്‌കൂള്‍ സമയം തീരുന്നതിന് മുന്‍പ് സ്‌കൂളിലെത്തിയ ഇവര്‍ കുട്ടിയെ നേരത്തെ കൂട്ടിക്കൊണ്ടു പോയിരുന്നതായി അധികൃതര്‍ പറയുന്നു. സൗദി നിയമപ്രകാരം ബന്ധുക്കള്‍ കുടുംബ തിരിച്ചറിയല്‍ കാര്‍ഡുമായി സ്‌കൂളിലെത്തി ആവശ്യപ്പെട്ടാല്‍ കുട്ടികളെ ഒപ്പം അയക്കാവുന്നതാണ്. …
ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ തന്മാത്രാ യന്ത്രങ്ങളുടെ കണ്ടെത്തലിന് മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു
ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ തന്മാത്രാ യന്ത്രങ്ങളുടെ കണ്ടെത്തലിന് മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ തന്മാത്രാ ഘടനയുടെ പഠനത്തിന് മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഫ്രാന്‍സില്‍ നിന്നുള്ള ഴോണ്‍ പിയെ സുവാഷ്, അമേരിക്കയിലെ സര്‍ ജെ ഫ്രയ്‌സര്‍ സ്‌റ്റോഡര്‍ട്ട്, നെതര്‍ലാന്‍ഡ് സ്വദേശി ബെര്‍നാര്‍ഡ് എല്‍ ഫെറിങ്ഗ എന്നിവര്‍ക്കാണ് പുരസ്‌കാരം. ഊര്‍ജം കടത്തിവിട്ടാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന നിയന്ത്രണ വിധേയമായ ചലനങ്ങളുള്ള തന്മാത്രകള്‍ വികസിപ്പിച്ചതാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. …
കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ബ്രിട്ടന്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടി
കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ബ്രിട്ടന്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ബ്രിട്ടന്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടി. യൂറോപ്പിന് പുറത്തുള്ള രാജ്യത്തില്‍ നിന്നും പഠനത്തിനും ജോലിക്കുമായി രാജ്യത്തെത്തുന്നവരെയാണ് പുതിയ ഭേദഗതി പ്രതികൂലമായി ബാധിക്കുക. പുതിയ നിയമം യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും വിലക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ബാങ്കുകള്‍ നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരുടെ സാമ്പത്തിക …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വിക്കിലീക്‌സ് ഉടന്‍ പുറത്തുവിടുമെന്ന് ജൂലിയന്‍ അസാന്‍ജ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വിക്കിലീക്‌സ് ഉടന്‍ പുറത്തുവിടുമെന്ന് ജൂലിയന്‍ അസാന്‍ജ്
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വിക്കിലീക്‌സ് ഉടന്‍ പുറത്തുവിടുമെന്ന് ജൂലിയന്‍ അസാന്‍ജ്. എന്നാല്‍ ട്രംപിനെയാണോ ഹില്ലരിയെയാണോ രേഖകള്‍ ദോഷകരമായി ബാധിക്കുക എന്ന കാര്യം വെളിപ്പെടുത്താന്‍ അസാന്‍ജ് വിസമ്മതിച്ചു. അടുത്ത പത്താഴ്ചത്തേക്ക് ഓരോ ആഴ്ചയും രേഖകള്‍ പുറത്തുവിടും. നവംബര്‍ എട്ടിനാണു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വിക്കിലീക്‌സ് സ്ഥാപിച്ചിട്ടു പത്തുവര്‍ഷം തികയുന്നതു പ്രമാണിച്ച് ലണ്ടനില്‍നിന്നു …
പകുതിയിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍, സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
പകുതിയിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍, സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
സ്വന്തം ലേഖകന്‍: പകുതിയിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍, സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. ലോക സമ്പദ്‌വ്യവസ്ഥക്ക് 2.5 ശതമാനം മാത്രം സംഭാവന നല്‍കാന്‍ ശേഷിയുള്ള പത്തു രാജ്യങ്ങളാണ് ലോകത്തെ പകുതിയിലേറെ അഭയാര്‍ഥികളെയും സ്വീകരിക്കുന്നതെന്നും അഭയാര്‍ഥി പ്രതിസന്ധിയുടെ എല്ലാ ഭാരവും തനിച്ച് പേറാന്‍ ഈ രാജ്യങ്ങളെ സമ്പന്ന രാഷ്ട്രങ്ങള്‍ വിടുകയാണെന്നും മനുഷ്യാവകാശ സംഘടന …
ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ചു, ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ രാജ്യദ്രോഹ കേസ്
ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ചു, ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ രാജ്യദ്രോഹ കേസ്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ചു, ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ രാജ്യദ്രോഹ കേസ്. പൃഥ്വി മാസ്‌കെ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസാണ് കേസെടുത്തത്. അടുത്തിടെ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ സൈനികരെ ആരും നിര്‍ബന്ധിച്ചിട്ടില്ല അവര്‍ ആ ജോലി ചെയ്യുന്നതെന്ന് ഓംപുരി പറഞ്ഞിരുന്നു. സൈനികരോട് ആയുധം എടുക്കാന്‍ ആര് പറഞ്ഞുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഉറി …
പോളണ്ടില്‍ ഗര്‍ഭഛിദ്രത്തിന് എതിരെ നിയമം, പ്രതിഷേധവുമായി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം
പോളണ്ടില്‍ ഗര്‍ഭഛിദ്രത്തിന് എതിരെ നിയമം, പ്രതിഷേധവുമായി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം
സ്വന്തം ലേഖകന്‍: പോളണ്ടില്‍ ഗര്‍ഭഛിദ്രത്തിന് എതിരെ നിയമം, പ്രതിഷേധവുമായി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം. പോളണ്ടിലെ അറുപത് നഗരങ്ങളില്‍ സ്ത്രീകള്‍ കറുത്ത വസ്ത്രമറിഞ്ഞ് പടുകൂറ്റന്‍ റാലി നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി വനിതകള്‍ വീട്, ഓഫീസ്, റെസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലായിടത്തും ബഹിഷ്‌കരണത്തിന്റെ പാതയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് പോളിഷ് സര്‍ക്കാര്‍ തയ്യാറാക്കുന്ന നിയമ പരിഷ്‌കാരമാണ് പ്രതിഷേധം കത്തിപ്പടരാന്‍ …
എത്യോപ്യന്‍ സ്വദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ
എത്യോപ്യന്‍ സ്വദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ
സ്വന്തം ലേഖകന്‍: എത്യോപ്യന്‍ സ്വദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ. മനാഹി മുഹമ്മദ് ബിന്‍ മനാഹി അല്‍ സഅദി എന്ന സൗദി പൗരനെയാണ് തിങ്കളാഴ്ച റിയാദില്‍വെച്ച് വധശിക്ഷക്ക് വിധേയമാക്കിയത്. മനാഹി തന്റെ കാറില്‍ എത്യോപ്യക്കാരായ രണ്ടുപേരെ തടഞ്ഞുവെക്കുകയും ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ഭക്ഷണമോ വെള്ളമോ നല്‍കാതെ പീഡിപ്പിച്ചതായും മരിച്ചതിനു ശേഷം മൃതദേഹങ്ങള്‍ …
അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി മാര്‍പാപ്പ
അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി മാര്‍പാപ്പ
സ്വന്തം ലേഖകന്‍: അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി മാര്‍പാപ്പ. അസര്‍ബൈജാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കൊപ്പം ബംഗ്ലാദേശും സന്ദര്‍ശിക്കും. അടുത്ത വര്‍ഷം പോര്‍ച്ചുഗല്‍ സന്ദര്‍ശനം നേരത്തെ ഉറപ്പിച്ചിരുന്നു. ആഫ്രിക്കന്‍ സന്ദര്‍ശനവും അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് വത്തിക്കാന്‍ നല്‍കുന്ന സൂചന. അടുത്ത വര്‍ഷത്തെ പാപ്പയുടെ സന്ദര്‍ശന പരിപാടികള്‍ വത്തിക്കാന്‍ …