സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണം, ലോക രാജ്യങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം, സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചു. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈനീക നീക്കത്തെ എതിര്‍ത്തും അനുകൂലിച്ചും ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഭീകരതക്ക് പിന്തുണ നല്‍കുന്ന വിഷയത്തില്‍ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് യു.എസ് പ്രതികരിച്ചത്. മേഖലയിലെ സമാധാനത്തിനായി ഇരുപക്ഷവും അടിയന്തര ഇടപെടല്‍ നടത്തണമെന്നും യു.എസ് ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകന്‍: ന്യൂജേഴ്‌സിയില്‍ ട്രെയിന്‍ അപകടം, ഒരാള്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരിക്ക്. ന്യൂജേഴ്‌സിയിലെ ഹൊബോക്കന്‍ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നുപേര്‍ മരിച്ചുവെന്നായിരുന്ന നേരത്തെവന്ന വാര്‍ത്ത. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അമിതവേഗത്തില്‍ വന്ന ട്രെയിന്‍ ഹൊബോക്കന്‍ ടെര്‍മിനലിലെ പാളത്തിന്റെ അറ്റത്തുള്ള ബമ്പില്‍ ഇടിച്ചുതകരുകയായിരുന്നു. സ്റ്റേഷനും …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയില്ലെന്നും പിന്നീട് 14 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും മലക്കം മറിഞ്ഞ് പാകിസ്താനും പാക് മാധ്യമങ്ങളും. പാക്‌സൈന്യം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കാഷ്മീരില്‍ കടന്നുകയറി മിന്നലാക്രമണം നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ ഏതുസാഹചര്യം നേരിടാനും എന്തിനും മറുപടി നല്കാനും തയാറാണെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ …
സ്വന്തം ലേഖകന്‍: പാക് സൈനിക മേധാവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയും തെറിവിളിയും. ഇന്ത്യ, പാക് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം അക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ സൈനിക മേധാവിയുടെ ഫേസ്ബുക് പേജില്‍ മലയാളികള്‍ തെറിവിളിയുമായി എത്തിയത്. അതിര്‍ത്തിയിലെ ആക്രമണത്തിനു ശേഷം നവമാധ്യമങ്ങളില്‍ സൈനിക നടപടിയെ അനുകൂലിച്ചും ബി.ജെ.പി സര്‍ക്കാറിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി ട്രോളുകള്‍ …
സ്വന്തം ലേഖകന്‍: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എട്ടു കോടി അടിച്ച ടിക്കറ്റ് കായംകുളം സ്വദേശി കത്തിച്ചതായി സംശയം. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് കത്തിപ്പോയി എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇതുവരെ ആരും ഒന്നാം സമ്മാനത്തിന്റെ അവകാശമുന്നയിച്ച് എത്തിയിട്ടില്ല. ഇതോടെ എട്ടു കോടിയും സര്‍ക്കാരിനു ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് എടുത്ത കായംകുളം സ്വദേശിയായ വിശാലാണ് …
സ്വന്തം ലേഖകന്‍: മലേഷ്യന്‍ യാത്രാവിമാനമായ എംഎച്ച് 17 തകര്‍ത്തത് റഷ്യന്‍ മിസൈലാണെന്ന് രാജ്യാന്തര അന്വേഷണ സംഘം. നെതര്‍ലന്‍ഡിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് റഷ്യയുടെ മിസൈല്‍ ആക്രമണത്തിലാണ് മലേഷ്യന്‍ വിമാനം തകര്‍ന്നതെന്ന് പറയുന്നത്. റഷ്യന്‍ വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഉക്രൈനില്‍ നിന്നാണ് വിമാനത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായതെന്നും അന്വേഷണ സംഘത്തലവന്‍ വില്‍ബര്‍ട്ട് പോളിസണ്‍ …
സ്വന്തം ലേഖകന്‍: എണ്ണ വിലയിടിവ്, സൗദി അറേബ്യ കടുത്ത പ്രതിസന്ധിയില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങളുടെ ഭാഗമാണിത്. ദേശീയ ടെലിവിഷനില്‍ ഇതുസംബന്ധിച്ച ഉത്തരവുകള്‍ വായിച്ചു. മന്ത്രിമാരുടെ ശമ്പളത്തില്‍ 20 ശതമാനം വെട്ടിക്കുറവ് വരുത്തി. ആലോചനാസഭയിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓവര്‍ടൈം അലവന്‍സുകള്‍ കുറച്ചു. അവധിദിവസങ്ങളും വെട്ടിക്കുറച്ചു. സൗദി ജനങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ മുന്‍ പ്രസിഡന്റും നോബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് അന്തരിച്ചു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസിന് 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്ന പെരസ് പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കണ്ണടച്ചത്. സപ്തംബര്‍ 13 നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും …
സ്വന്തം ലേഖകന്‍: അജ്ഞാത ഡ്രോണ്‍, ദുബായ് വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു. വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടു മണി മുതല്‍ അരമണിക്കൂറാണ് വിമാനത്താവളം അടച്ചിട്ടത്. വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റര്‍ പരിധിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുണ്ട്. മുന്‍പും ഇത്തരത്തില്‍ ഡ്രോണുകള്‍ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ …
സ്വന്തം ലേഖകന്‍: അനില്‍ അംബാനിയുടെ മകന്‍ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാര്‍ഷിക ശമ്പളം 120 ലക്ഷം രൂപ. അനില്‍ അംബാനിയുടെ മൂത്ത പുത്രന്‍ ജയ് അന്‍മോള്‍ അംബാനിയെ എക്‌സിക്യൂട്ടീവ് ഡയറകടറായി നിയമിക്കാനുള്ള തീരുമാനം അംഗികരിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ അന്‍മോളിനെ അഡിഷ്ണല്‍ ഡയറകടറായി നിയമിച്ചിരുന്നു. 24 കാരനായ അന്‍മോളിന് ഒരു വര്‍ഷം 12 മില്യന്‍ …