സ്വന്തം ലേഖകന്‍: സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്യു കാര്‍ തിരിച്ചുനല്‍കുന്നു എന്നത് വ്യാജവാര്‍ത്ത, ഒളിമ്പ്യന്‍ ദീപ കര്‍മാകര്‍. ചെലവ് താങ്ങാനാകാതെ പാരിതോഷികമായി ലഭിച്ച ബി.എം.ഡബ്ല്യു കാര്‍ ദീപ തിരിച്ചു നല്‍കുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. സച്ചിന്‍ സമ്മാനിച്ച് കാര്‍ തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജിംനാസ്റ്റ് താരം ദീപ കര്‍മാകര്‍ പറഞ്ഞു. ”സച്ചിന്‍ സാറിന്റെ …
സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റിനെതിരെ നിയമ പോരാട്ടം മുറുകുന്നു, പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ കോടതിയില്‍ ഹര്‍ജി. ബ്രിട്ടന്റെ യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള പുറത്തുപോക്കിനെതിരെ രാജ്യത്തിനകത്തെ നിയമപോരാട്ടം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള സംഭാഷണങ്ങള്‍ ആരംഭിക്കാനുള്ള പ്രധാനമന്ത്രി തെരേസ മെയുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന ഹരജിയാണ് ബ്രിട്ടീഷ് കോടതി മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. ജൂണ്‍ 23 നടന്ന …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും നീളമുള്ള എസ്‌കലേറ്റര്‍ ചൈനയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. സഞ്ചാരികള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ ഈ എസ്‌കലേറ്ററില്‍ നിന്ന് കാണാനും സാധിക്കും. 688 മീറ്റര്‍ നീളമാണ്(2,260 അടി) ഈ എസ്‌കലേറ്ററിനുള്ളത്. മലമുകളില്‍ നിന്ന് ആരംഭിച്ച് അടിവാരത്തിലെത്തുന്ന തരത്തിലാണ് എസ്‌കലേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 36 മില്യണാണ് എസ്‌കലേറ്റര്‍ നിര്‍മ്മാണത്തിന് ചിലവായത്. 18 മിനിട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഈ …
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ബഹുമതിയുള്ള തായ്?ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഏഴു പതിറ്റാണ്ടുകാലമാണ് ഇദ്ദേഹം തായ്?ലന്‍ഡിന്റെ സിംഹാസനത്തിലിരുന്നത്. രാഷ്ട്രീയമായി ചിതറിക്കിടന്ന രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഭരണാധികാരിയായാണ് അതുല്യതേജ് വിലയിരുത്തപ്പെടുന്നത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹം ആശുപത്രിയിലാണ് മരിച്ചതെന്ന് കൊട്ടാരവൃത്തങ്ങള്‍ പറഞ്ഞു. മക്കളടക്കമുള്ള കുടുംബാംഗങ്ങളെല്ലാം അന്ത്യസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപിനെതിരെ പീഡന ആരോപണവുമായി നാലു സ്ത്രീകള്‍ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് മോശമായി ശരീരത്ത് തൊട്ടെന്നും ആലിംഗനം ചെയ്‌തെന്നും ചുംബിച്ചെന്നും ആരോപിച്ച് നാലു സ്ത്രീകളാണ് ന്യൂയോര്‍ക്ക് ടൈംസിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ആരോപണങ്ങള്‍ കെട്ടുകഥകളാണെന്നും വാര്‍ത്ത പുറത്തുവിട്ട മാധ്യമത്തിനെതരെ നിയമ നടപടി നടപടി സ്വീകരിക്കുമെന്നും ട്രംപിന്റെ ഓഫീസ് പ്രതികരിച്ചു. ഒരു വിമാനയാത്രക്കിടെ …
സ്വന്തം ലേഖകന്‍: കണ്ണൂരില്‍ വീണ്ടും ചോരക്കളി, ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, കേരളത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. പിണറായിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലാചരിക്കാന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആസ്?പത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം എന്നിവയെ ഒഴിവാക്കി. ശവസംസ്‌കാരത്തിന് …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഹില്ലരി ക്ലിന്റന്റെ ജനപ്രീതി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്, സ്വന്തം പാര്‍ട്ടി നേതാക്കളെ ചീത്തവിളിച്ച് എതിരാളി ട്രംപ്. പ്രചാരണത്തിന്റെ ഭാഗമായുള്ള രണ്ടാം പരസ്യ സംവാദത്തിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്‍ മുന്‍തൂക്കം നേടിയതോടെ ജനപ്രീതിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഹില്ലരി 11 ശതമാനത്തിന്റെ മുന്നേറ്റമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം …
സ്വന്തം ലേഖകന്‍: മാത്യു കൊടുങ്കാറ്റ്, അമേരിക്കയുടെ നഷ്ടം ആയിരം കോടി ഡോളര്‍, മരിച്ചവരുടെ എണ്ണം 34 ആയി. അമേരിക്കയുടെ കിഴക്കന്‍ തീരത്ത് വ്യാപക നാശം വരുത്തിയ മാത്യു കൊടുങ്കാറ്റില്‍ മരിച്ചവരില്‍ 17 പേരും നോര്‍ത്ത് കരോളൈനയില്‍ നിന്നുള്ളവരാണ്. കൊടുങ്കാറ്റില്‍ കെട്ടിടങ്ങള്‍ തകര്‍ന്നും ബിസിനസ് നശിച്ചും മറ്റും ഉണ്ടായിട്ടുള്ള നഷ്ടം ആയിരംകോടി ഡോളറിന് അടുത്തുവരുമെന്നു ഗോള്‍ഡ്മാന്‍ സാക്‌സ് …
സ്വന്തം ലേഖകന്‍: രോഗിയെ കൊന്നു കളയാന്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ആഗ്രയിലെ ഡോക്ടറുടെ ശബ്ദരേഖ പുറത്ത്. ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളേജില്‍ ക്ഷയരാഗിയായ 18 കാരന്‍ മുകേഷ് പ്രജാപതിയെ അള്‍സര്‍ മൂര്‍ച്ഛിച്ച് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇയാളെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയും പിന്നീട് മുകേഷ് മരിക്കുകയും ചെയ്തു. ഇയാളുടെ …
സ്വന്തം ലേഖകന്‍: മരണത്തിലും സ്വന്തം കുഞ്ഞിന്റെ ജീവന്‍ പൊതിഞ്ഞുപിടിച്ച പിതാവ്, ചൈനയില്‍ നിന്നൊരു നെഞ്ചുരുകുന്ന ദൃശ്യം. തകര്‍ന്ന ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് 12 മണിക്കൂറിനു ശേഷം മൂന്നു വയസ്സുകാരിയെ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുക്കുമ്പോള്‍ മരണപ്പെട്ട പിതാവിന്റെ കൈകളാല്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി. ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലെ വെന്‍സോവുവിലായിരുന്നു സംഭവം. ആറ് നിലയുള്ള കെട്ടിടം തകര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന …