സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ ഇന്ത്യന്‍ അധ്യാപകരെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരര്‍ ബന്ദികളാക്കിയിരുന്ന രണ്ട് ഇന്ത്യന്‍ അധ്യാപകര്‍ ആന്ധ്രാപ്രദേശ് സ്വദേശി ടി.ഗോപാലകൃഷ്ണ, തെലങ്കാന സ്വദേശി സി. ബലറാം കൃഷ്ണന്‍ എന്നിവരെയാണ് വിട്ടയച്ചത്. ഇവരെയും മറ്റു രണ്ട് സഹപ്രവര്‍ത്തകരെയും കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇന്ത്യയിലേക്കു …
സ്വന്തം ലേഖകന്‍: ഇന്തോനീഷ്യന്‍ ദ്വീപായ ബാലിയില്‍ സ്‌ഫോടനം, ഓസ്ട്രിയന്‍ വനിതയടക്കം രണ്ടു മരണം, 17 ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ക്ക് പരുക്ക്. വിനോദസഞ്ചാരികളുടെ ബോട്ടിലുണ്ടായ സ്‌ഫോടനത്തിലാണ് ഓസ്ട്രിയന്‍ വനിതയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടത്. മൊത്തം 19 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബോട്ടിന്റെ ഇന്ധന ടാങ്കിനു സമീപമുണ്ടായ ഷോര്‍ട് സര്‍ക്യുട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ബോട്ടില്‍ 30 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. …
സ്വന്തം ലേഖകന്‍: ചരിത്രം കുറിച്ച് അമേരിക്ക ഇസ്രായേല്‍ സൈനിക കരാര്‍, ഇസ്രയേലിനു ലഭിക്കുക 3,800 കോടി ഡോളറിന്റെ സഹായം. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ കരാറുകളില്‍ ഒന്നാണിത്. കരാര്‍ അനുസരിച്ച് 10 വര്‍ഷത്തേക്ക് 3,800 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക ഇസ്രായേലിന് നല്‍കും. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ വിദേശകാര്യ …
സ്വന്തം ലേഖകന്‍: സൗമ്യ വധക്കേസ്, പ്രതി ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗോവിന്ദച്ചാമി അപ്പീല്‍ നല്‍കിയിട്ടുള്ളത്. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിനു തെളിവുണ്ടോ എന്നു അപ്പീല്‍ പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ആരാഞ്ഞത് വാദിഭാഗത്തെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. സാഹചര്യ തെളിവുകള്‍ പ്രകാരം ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനു തെളിവില്ലെന്നായിരുന്നു സുപ്രീം …
സ്വന്തം ലേഖകന്‍: തീവ്രവാദം പാമ്പിനെപ്പോലെ തിരിഞ്ഞുകൊത്തും, പാകിസ്താന് ശക്തമായ താക്കീതുമായി ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ അഫ്ഗാന്‍ പ്രസിഡന്റ്. ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലസിസ് സംഘടിപ്പിച്ച ഫിഫ്ത് വേവ് ഓഫ് പൊളിറ്റിക്കല്‍ വയലന്‍സ് ആന്‍ഡ് ഗ്ലോബല്‍ ടെററിസം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. തീവ്രവാദികളില്‍ നല്ലവരും …
സ്വന്തം ലേഖകന്‍: റിയോ പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാചാര്യക്ക് ലോക റെക്കോര്‍ഡോടെ സ്വര്‍ണം. ഇന്ത്യയുടെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. ഇതോടെ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം നാലായി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ എഫ്46 ഇനത്തില്‍ സ്വന്തം പേരിലുള്ള 62.15 മീറ്ററിന്റെ ലോക റെക്കോര്‍ഡ് തിരുത്തിയാണ് ദേവേന്ദ്ര സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ ദൂരമാണ് ദേവന്ദ്ര …
സ്വന്തം ലേഖകന്‍: ഈദ് ദിനത്തില്‍ കൊന്നൊടുക്കിയത് ആയിരക്കണക്കിന് മൃഗങ്ങളെ, ധാക്കയിലെ നിരത്തുകളില്‍ ചോരപ്പുഴ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ തെരുവുകളില്‍ ഈദ് ദിനത്തോടനുബന്ധിച്ച് വന്‍തോതില്‍ മൃഗങ്ങളെ കൊന്നതിനെ തുടര്‍ന്നാണ് ചോരച്ചാലുകളായത്. ഈദ് ആഘോഷങ്ങള്‍ക്കിടെ മഴ പെയ്തതതാണ് സ്ഥിതി വഷളാക്കിയത്. മൃഗങ്ങളെ കൊല്ലുന്നതിനായി ധാക്കയിലെ വിവിധ പ്രദേശങ്ങളില്‍ അധികൃതര്‍ കശാപ്പുശാലകള്‍ തുറന്നിരുന്നെങ്കിലും കനത്ത മഴ തുടര്‍ന്നതിനാല്‍ കുറച്ചുപേര്‍ മാത്രമാണ് …
സ്വന്തം ലേഖകന്‍: കാവേരി നദീജല തര്‍ക്കം, ബംഗളുരുവില്‍ ജനജീവിതം സാധാരണ നിലയിലേക്ക്, കര്‍ഫ്യു പിന്‍വലിച്ചു, ഇന്ന് തീവണ്ടികള്‍ തടയും. തമിഴ്‌നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതുമായുണ്ടായ സംഘര്‍ഷം ശാന്തമാകുന്ന സാഹചര്യത്തില്‍ 16 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍ നിരോധനാജ്ഞ തുടരും. ബസുകളും മറ്റ് വാഹനങ്ങളും സര്‍വ്വീസ് പുനരാരംഭിച്ചതോടെ ജനജീവതം സാധാരണ നിലയിലായി. വ്യാപാര …
സ്വന്തം ലേഖകന്‍: മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം, ചരടുവലിച്ചത് ഇംഗ്ലണ്ടിലെ ദമ്പതികളെന്ന് റിപ്പോര്‍ട്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങളില്‍ ആകൃഷ്ടരായി അപ്രത്യക്ഷരായ മലയാളികളില്‍ ചിലര്‍ക്ക് ഇംഗ്ലണ്ടിലെ ദമ്പതികളുമായി ബന്ധമുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നു. അഫ്ഗാനിസ്ഥാനിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ യാസ്മിന്‍ മുഹമ്മദ് സഹിദിനെ (29) ചോദ്യം ചെയ്തപ്പോഴാണ് ഇംഗ്ലണ്ട് ബന്ധം വ്യക്തമായത്. …
സ്വന്തം ലേഖകന്‍: സെപ്റ്റംബര്‍ 11 ആക്രമണം, സൗദിക്കെതിരെയുള്ള യുഎസ് കോണ്‍ഗ്രസ് പ്രമേയം വീറ്റോ ചെയ്യുമെന്ന് ഒബാമ. സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അവസരം നല്‍കുന്ന യു.എസ് കോണ്‍ഗ്രസ് പ്രമേയം പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഒബാമ വീറ്റോ ചെയ്യുമെന്നാണ് സൂചന. യു.എസില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ ബന്ധുക്കള്‍ക്ക്, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് …