സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണം വിജയിച്ചത് മൂന്നാം ശ്രമത്തിലെന്ന് അമേരിക്കന്‍ ഭീകരന്‍ ഹെഡ്‌ലിയുടെ മൊഴി. മുമ്പ് രണ്ടുവട്ടം ആക്രമണത്തിന് നീക്കം നടത്തിയിരുന്നതായും രണ്ടുവട്ടവും അവസാനഘട്ടത്തില്‍ ആക്രമണം നടത്താനുള്ള തീരുമാനം മാറ്റിവക്കുകയായിരുന്നെന്നും പാക്, അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി കോടതി മുമ്പാകെ മൊഴി നല്‍കി. മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും …
സ്വന്തം ലേഖകന്‍: തായ്‌വാന്‍ ഭൂകമ്പം, മരണം 100 കവിയുമെന്ന് ആശങ്ക, രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നു. തായ്‌വനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂമികുലുക്കത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ രണ്ടുപേരെ തിങ്കളാഴ്ച ജീവനോടെ പുറത്തെടുത്തു. 48 മണിക്കൂറിനുശേഷമാണ് ഇവരെ ജീവനോടെ കണ്ടെത്തിയത്. എന്നാല്‍, മരണസംഖ്യ 100 കവിയാനാണ് സാധ്യതതെന്ന് തയ്‌നാന്‍ മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം ഭൂചലനത്തില്‍ ഇതുവരെ …
സ്വന്തം ലേഖകന്‍: യുഎഇയിലേക്ക് കൊണ്ടു പോകുന്ന ആഹാര സാധനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, അച്ചാറും മാംസാഹാരങ്ങളും ഇനിയില്ല. പരിസ്ഥിതി ജല മന്ത്രി ഡോ.റാഷിദ് അഹമ്മദ് ബിന്‍ ഫഹദ് ഔദ്യോഗികമായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികളായ പ്രവാസികളുടെ ബാഗേജുകളിലെ സ്ഥിരം സാന്നിധ്യമായ അച്ചാറിനും മാംസാഹാരങ്ങള്‍ക്കുമാണ് വിലക്ക്. നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്നവര്‍ കൊണ്ടുപോകുന്ന ഭക്ഷണ സാധനങ്ങളില്‍ ഏറ്റവും കൂടുതല്‍ …
സ്വന്തം ലേഖകന്‍: വീട് നേരാംവണ്ണം നോക്കിയില്ല, ഇറ്റലിയില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യക്ക് ആറു വര്‍ഷം തടവ്. വീട്ടുജോലി ചെയ്യാത്തതിനാണ് ഇറ്റലിയിലെ കോടതി യുവതിക്ക് ആറു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. കൃത്യ സമയത്ത് ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും വീട് വൃത്തിയാക്കുന്നില്ലെന്നുമുള്ള ഭര്‍ത്താവിന്റെ പോലീസ് പരാതിയാണ് 42 കാരിയായ യുവതിയെ ജയിലിലാക്കിയത്. വീട്ടിലെ ജോലി ചെയ്യുന്നുല്ലെന്ന് മാത്രമല്ല, …
സ്വന്തം ലേഖകന്‍: മെഡിക്കല്‍ പ്രവേശനത്തിന് രാജ്യ വ്യാപകമായി പൊതു പ്രവേശന പരീക്ഷ നടത്താനുള്ള ശുപാര്‍ശക്ക് അംഗീകാരം. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിയമം ഭേദഗതി ചെയ്ത് മെഡിക്കല്‍ പ്രവേശനത്തിന് പൊതുപരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)യുടെ ശുപാര്‍ശ അംഗീകരിച്ച ആരോഗ്യ മന്ത്രാലയം മറ്റ് മന്ത്രാലയങ്ങള്‍ക്ക് കരടുരേഖ കൈമാറി. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും ഉള്‍പ്പെടെ …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണം സംഘടിപ്പിച്ചത് പാക് ചാര സംഘടന ഐഎസ്‌ഐ ആണെന്ന് അമേരിക്കന്‍ ഭീകര്‍ന്‍ ഡേവിഡ് ഹെഡ്‌ലി. അമേരിക്കന്‍ തടവിലുള്ള പാക് അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ചോദ്യം ചെയ്യലിനിടെ മുംബൈ ഭീകരാക്രമണത്തിന് പിന്നിലുള്ള പാകിസ്ഥാന്റെ പങ്ക് സമ്മതിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. ഡല്‍ഹിയില്‍ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതി, …
സ്വന്തം ലേഖകന്‍: കുവൈത്ത് ആശ്രിത, സന്ദര്‍ശക വിസകള്‍ക്കുള്ള നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകും. നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് അല്‍ഖാലിദ് അല്‍സബാഹ് അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ പുതിയ നിരക്കുകള്‍ ഈടാക്കിത്തുടങ്ങും. മാതാപിതാക്കള്‍ക്ക് 300 ദിനാര്‍ വീതം, ഭാര്യക്ക് 200 ദിനാര്‍, മക്കള്‍ക്ക് 150 ദിനാര്‍ …
സ്വന്തം ലേഖകന്‍: അഭിപ്രായ സ്വാതന്ത്ര്യം ഇരന്നു വാങ്ങേണ്ടതില്ല, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ കമല്‍ ഹാസന്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഇന്ത്യ കോണ്‍ഫ്രണ്‍സില്‍ സംസാരിക്കുകയായിരുന്നു കമല്‍. ജര്‍മനിയിലെ ഹിറ്റലറും ഇന്ത്യയിലെ അടിയന്തരാവസ്ഥയുമൊക്കെ കടന്നു വന്നത് സാധാരണ ജനാധിപത്യ ക്രമങ്ങളിലൂടെ ആയതിനാല്‍ സംസാര സ്വാതന്ത്ര്യം തടസപ്പെടുത്താനുള്ള എല്ലാ ശ്രമവും പരാജയപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കണം. …
സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസ് വിമാന അപകടത്തില്‍ മരിച്ചതായി അദ്ദേഹത്തിന്റെ ജാപ്പനീസ് വിവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. നേതാജിയുടെ ജാപ്പനീസ് പരിഭാഷകനായി ദീര്‍ഘകാലം ജോലി ചെയ്ത കസുനോരി കുനിസുകയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 1945 ല്‍ നടന്ന വിമാനാപകടത്തെ തുടര്‍ന്ന് തായ്‌പേയ് സൈനിക ആശുപത്രിയിലായിരുന്നു മരണമെന്ന് കസുനോരി കുനിസുകയുടെ വെളിപ്പെടുത്തുന്നു. 1943 മുതല്‍ 1945 വരെയാണ് കുനിസുക …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മുസ്ലിം സ്ത്രീകള്‍ ജോലി ചെയ്യുന്നത് പുരുഷ തൊഴില്‍ കൗണ്‍സിലര്‍മാര്‍ എതിര്‍ക്കുന്നതായി സ്ത്രീ സംഘടന. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മുസ്ലിം വിമന്‍സ് നെറ്റ് വര്‍ക്ക് യു.കെ (എം.ഡബ്‌ളിയു.എന്‍.യു.കെ) എന്ന സംഘടനയാണ് ആരോപണവുമായി മുന്നോട്ടു വന്നത്. പ്രശ്‌നം ചൂണ്ടിക്കാട്ടി സംഘടന പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന് കത്തയച്ചു. മുസ്ലിംകളായ പുരുഷ കൗണ്‍സിലര്‍മാരാണ് സ്ത്രീ വിരുദ്ധതയുമായി …