സ്വന്തം ലേഖകന്‍: ചൂടന്‍ ബിക്കിനി ചിത്രങ്ങളുമായി ക്രൊയേഷ്യയുടെ വനിതാ പ്രസിഡന്റെന്ന് രാജ്യത്തെ ഞെട്ടിച്ച് വാര്‍ത്ത, ചിത്രങ്ങള്‍ അമേരിക്കന്‍ മോഡലിന്റേത്. ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്‍ഡാ ഗ്രാബര്‍കിറ്റോറോവിക്കിന്റെ ചൂടന്‍ ബിക്കിനി ചിത്രങ്ങള്‍ എന്ന പേരിലാണ് പടങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രസിഡന്റിന്റെ ജനസമ്മിതി പതിന്മടങ്ങ് വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ പ്രസിഡന്റിന്റേത് അല്ലെന്നും അമേരിക്കന്‍ മോഡല്‍ കോക്കോ …
സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ രണ്ടാമന്‍ തന്റെ സഹോദരനാണെന്ന സംശയവുമായി ഇന്ത്യന്‍ വംശജയായ സഹോദരി രംഗത്ത്. സിറിയയില്‍ അമേരിക്ക ന്‍ടത്തിയ വ്യോമാക്രമണത്തില്‍ ജിഹാദി ജോണ്‍ എന്ന ഐസിസിന്റെ ആരാച്ചാര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ജിഹാദി ജോണിനെക്കാള്‍ ഭീകരനായ ഒരു പുതിയ ആരാച്ചാര്‍ ഐസിസ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജിഹാദി ജോണ്‍ രണ്ടാമന്‍ ആരാണെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങിയത്. ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: റൈഡില്‍ കയറിയ കാമുകിയുടെ നഗ്‌നത മറക്കാന്‍ ചക്രശ്വാസം വലിക്കുന്ന കാമുകന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ഒരു റൈഡില്‍ കയറിയപ്പോള്‍ കാമുകിയുടെ വസ്ത്രം ഊരിപ്പോവുകയും ഇത് തടയാന്‍ ശ്രമിക്കുന്ന കാമുകനുമാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളായത്. കോസ്റ്ററിക്കയിലെ അതി പ്രശസ്തമായ സ്‌പോര്‍ട്ട്‌സ് ഫെസ്റ്റിവല്‍ കാണാനെത്തിയ കമിതാക്കളെയാണ് വൃത്താകൃതിയിലുള്ള റൈഡ് കുഴപ്പത്തിലാക്കിയത്. റൈഡില്‍ ആള്‍ക്കാരെ എടുത്ത് എറിയുന്ന പ്രതീതിയാണ് …
സ്വന്തം ലേഖകന്‍: 323 പന്തില്‍ 1009 റണ്‍സ്, ലോക റെക്കോര്‍ഡുമായി പ്രണവ് ധന്‍വാഡെ എന്ന 15 കാരന്‍. ഒപ്പം 59 സിക്‌സറുകളും 129 ബൗണ്ടറികളും അടിച്ചു കൂട്ടുകയും ചെയ്തു സച്ചിനെ പോലും ഞെട്ടിച്ച പ്രണവ്. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ബാറ്റ്‌സ്മാന്‍ ഒറ്റക്ക് 1000 റണ്‍സടിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭണ്ഡാരി കപ്പില്‍ കെ …
സ്വന്തം ലേഖകന്‍: സര്‍ദാര്‍ ഫലിതങ്ങള്‍ സിഖ് സമൂഹത്തെ മുറിവേല്‍പ്പിക്കുന്നെങ്കില്‍ നിരോധിക്കുമെന്ന് സുപ്രീം കോടതി. ഇക്കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍ദാര്‍ ഫലിതങ്ങള്‍ സര്‍ദാര്‍ സമൂഹത്തെ മാനസികമായി തകര്‍ക്കുന്നുവെന്നും വെബ്‌സൈറ്റുകള്‍ സര്‍ദാര്‍ ഫലിതം പ്രചരിപ്പിക്കുന്ന് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സര്‍ദാര്‍ ഫലിതങ്ങള്‍ നിങ്ങളുടെ സമൂഹത്തെ വേദനിപ്പിക്കുന്നുവെന്ന് തോന്നിയാല്‍ വിഷയത്തില്‍ …
സ്വന്തം ലേഖകന്‍: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ നിരഞ്ജന്റെ മൃതദേഹം നാട്ടിലെത്തിച്ചു, ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. ഇന്നലെ വൈകിട്ട് 4.20 ന് സൈനിക ഹെലികോപ്റ്ററില്‍ ഗവ. വിക്‌ടോറിയ കോളജ് മൈതാനിയില്‍ കൊണ്ടുവന്ന മൃതദേഹം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഏറ്റുവാങ്ങി. നിരഞ്ജന്റെ പിതാവ് ശിവരാജനും ഭാര്യ രാധികയും സഹോദരങ്ങളും അനുഗമിച്ചു. പ്രത്യേക …
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, ആറാമത്തെ ഭീകരനും കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന രംഗത്ത്. നേരത്തെ പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് ആണെന്നായിരുന്നു നിഗമനം. എന്നാല്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വാഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് രംഗത്തെത്തി. ആക്രമണം നടത്തിയ ആറാമത്തെ ഭീകരനെയും സൈന്യം …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ മകളെ ഇനി റോബോട്ട് നോക്കി വളര്‍ത്തും, ബേബി സിറ്റര്‍ റോബോട്ടിനെ നിര്‍മ്മിക്കാനുള്ള തീരുമാനവുമായി സുക്കര്‍ബര്‍ഗ് ദമ്പതികള്‍. പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗ് എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അടുത്തിടെ പിറന്ന മകളെ നോക്കാനായി ഒരു റോബോട്ടിനെ നിര്‍മ്മിക്കുക എന്നത്. മകളെ നോക്കാന്‍ മാത്രമല്ല വീട്ടു കാര്യങ്ങള്‍ കൂടി നോക്കാനാണ് സുക്കര്‍ബര്‍ഗ് …
സ്വന്തം ലേഖകന്‍: ഈജിയന്‍ കടലില്‍ മുങ്ങിമരിച്ച രണ്ടു വയസുകാരന്‍ 2016 ലെ ആദ്യ അഭയാര്‍ഥി രക്തസാക്ഷിയായി. യൂറോപ്പിലേക്ക് കടക്കാനായി ഗ്രീസിലേക്ക് കടല്‍മാര്‍ഗം യാത്ര ചെയ്യുകയായിരുന്ന രണ്ടു വയസുകാരനാണ് മുങ്ങി മരിച്ചത്. അഭയാര്‍ഥികളുടെ മരുപ്പറമ്പായ ഈജിയന്‍ കടലിലായിരുന്നു ദുരന്തം. ഈ വര്‍ഷത്തെ ആദ്യ അഭയാര്‍ഥി മരണമാണിത്.അമ്മക്കൊപ്പമായിരുന്നു യാത്ര. അവര്‍ സഞ്ചരിച്ച ബോട്ടില്‍നിന്ന് കടലിലേക്ക് വീഴാന്‍ ശ്രമിച്ച സ്ത്രീയുള്‍പ്പെടെ …
സ്വന്തം ലേഖകന്‍: മൊബൈലില്‍ സംസാരിക്കുമ്പോള്‍ കാള്‍ മുറിഞ്ഞാല്‍ നഷ്ടപരിഹാരം പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് കമ്പനികളോട് ട്രായ്. അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഉത്തരവ് വരുന്നതുവരെ ട്രായിയുടെ നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് ഓപറേറ്റര്‍മാര്‍. സാങ്കേതിക തകരാര്‍മൂലം സംസാരം മുറിഞ്ഞുപോകുന്ന സംഭവത്തില്‍ ഉപഭോക്താക്കള്‍ക്ക് ഒരു രൂപ മുതല്‍ മൂന്നു രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 16ന് …