സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ നാലു മലയാളികള്‍ ചേര്‍ന്ന വാര്‍ത്തക്കു പുറകെ അല്‍ നുസ്രയിലും രണ്ട് മലയാളികളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അല്‍ ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്രയില്‍ രണ്ട് മലയാളികള്‍ ചേര്‍ന്നു എന്ന് ഇന്ത്യന്‍ ഇന്റലിജന്റ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം. സിറിയയിലെ അല്‍ ഖ്വായ്ദയുടെ പോഷക സംഘടനയാണ് ജബാത് അല്‍ നുസ്ര. ഇക്കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫക്കു സമീപത്തെ തീ പിടുത്തം, പുതുവര്‍ഷത്തില്‍ കണ്മുന്നില്‍ കണ്ട മരണം വിവരിച്ച് നടന്‍ ബാബുരാജ്, രക്ഷപ്പെട്ടത് തലനാരിഴക്ക്. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്ത് തീപിടിച്ച ഹോട്ടലില്‍ ബാബുരാജും ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ പുതുവത്സരം തനിക്കൊരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് ബാബുരാജ് പറയുന്നു. ദൈവ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബാബുരാജ് വ്യക്തമാക്കി. പതിനഞ്ചാം നിലയില്‍ താമസിച്ചിരുന്ന …
സ്വന്തം ലേഖകന്‍: വിഖ്യാത അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി ലൈംഗികാരോപണത്തില്‍ കുടുങ്ങി, ആരോപണം സംഭവം നടന്ന് 12 വര്‍ഷത്തിനു ശേഷം. സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് കോസ്ബിക്കെതിരെ യുവതി പരാതിയുമായി രംഗത്തത്തെിയിരിക്കുന്നത്. തുടര്‍ന്ന് 78 കാരനായ കോസ്ബിക്ക് വ്യാഴാഴ്ച മോണ്ടഗോമറി കൗണ്ടി കോടതിയില്‍ ഹാജരായി പത്തുലക്ഷം ഡോളര്‍ കെട്ടിവെച്ച് ജാമ്യം എടുക്കേണ്ടി വന്നു. കൂടാതെ …
സ്വന്തം ലേഖകന്‍: ഭീകരപ്പേടിയില്‍ ലോകമെങ്ങും വര്‍ണാഭമായ ചടങ്ങുകളോടെ പുതുവര്‍ഷത്തെ വരവേറ്റു, പ്രധാന നഗരങ്ങളില്‍ ആഘോഷ രാവ്. ലണ്ടന്‍, പാരിസ്, മോസ്‌കോ, ബ്രസല്‍സ്, അങ്കാറ, മാഡ്രിഡ്, ന്യൂയോര്‍ക് തുടങ്ങി ലോകരാജ്യങ്ങളിലെ സുപ്രധാന നഗരങ്ങളുടെ പുതുവത്സരാഘോഷം ആക്രമണഭീതിയുടെ നിഴലിലായിരുന്നു. ഭീകരപ്പേടി കാരണം ബ്രസല്‍സ് എല്ലാ ആഘോഷങ്ങളും നിര്‍ത്തിവെച്ചു. ലണ്ടനിലെയും പാരിസിലെയും തെരുവുകളില്‍ സുരക്ഷാസൈനികരുടെ എണ്ണം വര്‍ധിപ്പിച്ചു. എല്ലാ പുതുവത്സരദിനത്തിലും …
സ്വന്തം ലേഖകന്‍: കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. സംസ്ഥാനത്ത് വളരെയധികം എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് എന്‍ട്രന്‍സ് വേണ്ടെന്ന അഭിപ്രായം. എന്നാല്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് പ്രവേശ പരീക്ഷ വേണമെന്ന കേന്ദ്രമാനദണ്ഡമുള്ളതിനാല്‍ എന്‍ട്രന്‍സ് ഒഴിവാക്കാനാവില്ല. പ്രവേശ പരീക്ഷയുടെ പ്രോസ്‌പെക്ടസ് പ്രകാശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ …
സ്വന്തം ലേഖകന്‍: പുതുവര്‍ഷ രാവില്‍ ദുബായ് ബുര്‍ജ് ഖലീഫക്കു സമീപം വന്‍ തീപിടുത്തം, 63 നിലകളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തിനശിച്ചു. രാത്രി ഒമ്പതരയോടെയായിരുന്നു ബുര്‍ജ് ഖലീഫയില്‍ നിന്ന് ഏറെ അകലെയല്ലാതെ ഡൗണ്‍ടൗണില്‍ ഒറ്റപ്പെട്ട നില്‍ക്കുന്ന ദ അഡ്രസ് ഹോട്ടലിന്റെ ഒരുവശത്ത് തീ കണ്ടത്. 63 നിലകളിലേക്ക് തീ പടരാന്‍ അധികം നേരം വേണ്ടിവന്നില്ല. 20 മത്തെ …
സ്വന്തം ലേഖകന്‍: മൃഗങ്ങളുടെ വിലപോലുമില്ലാത്ത ക്യാമ്പുകളില്‍ ക്രൂര പീഡനത്തിനു മുമ്പ് പ്രാര്‍ഥന, ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിമ അടിമയായിരുന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍. മനുഷ്യന് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ക്രൂരതയാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ലൈംഗിക അടിമയായി കഴിഞ്ഞ യസീദി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഐഎസിന്റെ തടവറയില്‍ നിന്ന് രക്ഷപെട്ട 21 കാരിയായ യസീദി പെണ്‍കുട്ടി നാദിയ മുരാദിന് ക്രൂരമായ ദിനങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ നടത്തിയ സല്‍ക്കാരത്തിനിടെ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി, സംഭവത്തില്‍ ഇസ്രയേലിന്റെ മാപ്പപേക്ഷ. ഇസ്രയേല്‍ നയതന്ത്രജ്ഞന്‍ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി ഉപയോഗിച്ച സംഭവം രാജ്യാന്തര പ്രശ്‌നമായി വളര്‍ന്നതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ മാപ്പു പറഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം ഇസ്രയേല്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നടുക്കം രേഖപ്പെടുത്തിയ ഇസ്രയേല്‍ സ്ഥാനപതി സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: മനുഷ്യനെ ചൊവ്വയില്‍ ഇറക്കാന്‍ രണ്ടും കല്‍പ്പിച്ച് നാസ, ചെലവിനായി 363 കോടി രൂപ. മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ സര്‍ക്കാര്‍ നാസക്ക് 363 കോടി രൂപ അനുവദിച്ചത്. ചൊവ്വയിലേക്ക് ആളുകളെ അയയ്ക്കുന്ന പേടകത്തിന്റെ നിര്‍മാണത്തിനാണ് ഈ തുകയുടെ ഭൂരിഭാഗവും ചെലവിടുക. 2018 നു മുമ്പ് പേടകത്തിനു രൂപം നല്‍കാനാകുമെന്നാണു …
സ്വന്തം ലേഖകന്‍: ഇന്ത്യാ ഇസ്രയേല്‍ സംയുക്ത സംരംഭമായ ബരാക്ക് 8 മിസൈല്‍ പരീക്ഷണം വന്‍ വിജയം. നാവിക സേനാ കപ്പലായ ഐ.എന്‍.എസ്. കൊല്‍ക്കത്തയില്‍ നിന്നായിരുന്നു വിക്ഷേപണം. ദീര്‍ഘദൂര ഭൂതല വ്യോമവേധ മിസൈലായ ബരാക്കിന് 70 കിലോമീറ്ററാണ് ദൂരപരിധി. വ്യോമപ്രതിരോധ രംഗത്ത് ബരാക്ക് 8 ന്റെ വിജയം നിര്‍ണായക വഴിത്തിരിവാണെന്ന് നാവിക സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിവേഗം …