സ്വന്തം ലേഖകന്‍: അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, ഏതുതരം ആക്രമണത്തിനും സൈന്യം സജ്ജമാണെന്ന് പ്രഖ്യാപനം. തുടര്‍ച്ചയായി പ്രകോപനപരമായ പ്രസ്താവനളാല്‍ അമേരിക്കയെ ഇളക്കുക്കത് തുടരുകയാണ് കിം. ഉത്തര കൊറിയയുടെ ഭരണം നിയന്ത്രിക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ കൂറ്റന്‍ സൈനിക പരേഡിലാണ് യുഎസ് സാമ്രാജ്യത്വത്തിന്റെ ഏതു പ്രകോപനത്തിനും …
സ്വന്തം ലേഖകന്‍: 2030 ല്‍ മനുഷ്യനെ ചൊവ്വയിലിറക്കാന്‍ നാസയുടെ പദ്ധതി, രൂപരേഖ പുറത്തുവിട്ടു. അതീവ വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ് മനുഷ്യനെ ചൊവ്വയിലേക്കാനുള്ള പ്രവര്‍ത്തനമെങ്കിലും, ‘പരിഹരിക്കാന്‍ കഴിയുന്നവ’യാണ് അത്തരം പ്രശ്‌നങ്ങളെന്ന് നാസയുടെ രേഖ പറയുന്നു. ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ബജറ്റിന് യു.എസ്.കോണ്‍ഗ്രസ്സുമായി നാസയുടെ ചര്‍ച്ച നടക്കാനിരിക്കുകയാണ് രേഖ പുറത്തുവന്നത്. അടുത്തയാഴ്ച ജറുസലേമില്‍ നടക്കാനിരിക്കുന്ന സ്‌പേസ് ഇന്‍ഡസ്ട്രി നേതാക്കളുടെ അന്താരാഷ്ട്ര …
സ്വന്തം ലേഖകന്‍: യുകെ നഴ്‌സുമാരുടെ റിവാലിഡേഷന് എന്‍എംസി അംഗീകാരം, മൂന്നു വര്‍ഷം കൂടുമ്പോള്‍ നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും കര്‍ശന പരിശോധന. ഈ പരിശോധനകളില്‍ കഴിവു തെളിയാക്കത്തവര്‍ക്ക് പിന്‍ നമ്പര്‍ പുതുക്കി നല്‍കാത്തതുള്‍പ്പടെയുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. അടുത്ത ഏപ്രിലിലാണ് റിവാലിഡേഷന്‍ ആരംഭിക്കുക. എന്നാല്‍ കര്‍ശന നടപടികളുമായി വരുന്ന റിവാലിഡേഷനെ സംബന്ധിച്ച് നേഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കുമിടയില്‍ കനത്ത ആശങ്കയാണുള്ളത്. മിക്കവരും തങ്ങളുടെ …
സ്വന്തം ലേഖകന്‍: ശിവസേനയെ പേടിക്കണ്ട, പാക് ഗായകന്‍ ഗുലാം അലിക്ക് ഡല്‍ഹിയില്‍ പാടാന്‍ അരവിന്ദ് കേജ്‌രിവാളിന്റെ ക്ഷണം. നേരത്തെ ശിവസേനയുടെ എതിര്‍പ്പുമൂലം ഗുലാം അലിയുടെ മുംബൈയിലെ കച്ചേരി റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ക്ഷണം ഗുലാം അലി സ്വീകരിച്ചു. ഡിസംബറില്‍ ഗുലാം അലി ഡല്‍ഹിയില്‍ കച്ചേരി നടത്തുമെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ കെജ്രിവാള്‍ ഫോണില്‍ ഗുലാം …
സ്വന്തം ലേഖകന്‍: കേരള തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ 182 ഭിന്നലിംഗക്കാര്‍, സ്വന്തം വിലാസത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം. ഇതുവരെ ആണെന്നോ പെണ്ണെന്നോ രേഖപ്പെടുത്തിയാണ് ഇവര്‍ വോട്ടു ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ഭിന്നലിംഗക്കാര്‍ക്ക് സ്വന്തം വിലാസത്തില്‍ വോട്ട് ചെയ്യാം. ഭിന്നലിംഗക്കാര്‍ എന്ന തരംതിരിവ് വന്നതിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭിന്നലിംഗക്കാരായി 182 സമ്മതിദായര്‍ വോട്ടര്‍പട്ടികയില്‍ …
സ്വന്തം ലേഖകന്‍: മിനായില്‍ ഹജ് കര്‍മ്മത്തിനിടെ കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ 1,453 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം, 101 പേര്‍ ഇന്ത്യക്കാര്‍. മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണമാണ് 1,453 ആയതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹജ് കര്‍മത്തിനിടെയുണ്ടായ ഏറ്റവും വലിയ അപകടമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 1990 ലുണ്ടായ അപകടത്തില്‍ 1,426 ആളുകള്‍ മരിച്ചതായിരുന്നു …
സ്വന്തം ലേഖകന്‍: ഒടുവില്‍ സോഷ്യല്‍ മീഡിയ ജയിച്ചു, ബീഫ് ഫെസ്റ്റ് വിവാദത്തില്‍പ്പെട്ട അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയില്ല. തൃശ്ശൂര്‍ കേരള വര്‍മ കൊളേജിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവാദത്തിലായ അധ്യാപിക ദീപ നിശാന്തിനെതിരെ നിയമ നടപടി വേണ്ടെന്ന് കോളേജിന്റെ ഭരണ ചുമതലയുള്ള കൊച്ചി ദേവസ്വം ബോര്‍ഡ് തീരുമാനം. ബീഫ് മേളയോട് അനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍ ആവേശ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ദല്‍ഹി ഡൈനാമോസിന് ജയം. ഹോം ഗ്രൗണ്ടായ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ദല്‍ഹിയുടെ ജയം. എട്ടാം മിനിറ്റില്‍ ആന്‍ഡേഴ്‌സന്‍ ചിക്കാവോ ആണ് ദല്‍ഗിയുടെ വിജയ ഗോള്‍ നേടിയത്. മികച്ച കളിയാണ് ചെന്നയിന്‍ എഫ്.സി പുറത്തെടുത്തെങ്കിലും ആദ്യ പകുതിയില്‍ ദല്‍ഹി …
സ്വന്തം ലേഖകന്‍: യുപിയില്‍ ദളിത് യുവതികളെ പോലീസ് പൊതുസ്ഥലത്ത് നഗ്‌നരാക്കി മര്‍ദ്ദിച്ചു, ദൃശ്യങ്ങള്‍ പുറത്ത്. ഗ്രേറ്റര്‍ നോയിഡയിലെ ദന്‍കോര്‍ പോലീസ് സ്റ്റേഷനിനു മുന്നിലാണ് സംഭവം. സമരം ചെയ്യുകയായിരുന്ന ദലിത് യുവതികളെ പോലീസ് നഗ്‌നരാക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസറായ പ്രവീണ്‍ യാദവാണ് യുവതിയെ മര്‍ദിച്ചത്. നോയിഡയിലെ അട്ട ഗ്രാമത്തിലാണ് സംഭവം നടന്ന പോലീസ് സ്റ്റേഷന്‍. …
സ്വന്തം ലേഖകന്‍: ഇന്ത്യ ഹിന്ദു സൗദി അറേബ്യയായി മാറുകയാണെന്ന് എഴുത്തുകാരി തസ്ലീമ നസ്രീന്‍. പാകിസ്താനിയായ ഗസല്‍ ഗായകന്‍ ഗുലാം അലി മുംബയില്‍ പരിപാടി നടത്തുന്നത് തടഞ്ഞ ശിവസേന നടപടിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ അതിവേഗം ഒരു ‘ഹിന്ദു സൗദി അറേബ്യ’യായി മാറുകയാണെന്ന തസ്ലീമ നസ്രിന്റെ പരാമര്‍ശം. ഗുലാം അലിയെ വിലക്കിയ സംഭവത്തില്‍ തസ്ലീമ നടുക്കം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് …