സ്വന്തം ലേഖകൻ: കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959-ലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റ് (കുവൈത്ത് അല്യൂം) പുതിയ പതിപ്പില്‍ 116/22024 പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കി. പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ∙ കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വിദേശിക്ക് ഭാര്യയുടെ പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍, അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുവൈത്ത് സ്വദേശികളായി കണക്കാക്കും. …
സ്വന്തം ലേഖകൻ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് ആദ്യമായി സമ്മതിച്ച് ഇസ്രയേല്‍. ജൂലൈയില്‍ ഇറാനിലെ ടെഹ്‌റാനില്‍ വെച്ചാണ് ഹനിയയെ വധിച്ചതെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചു. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇസ്രയേല്‍ ഭരണകൂടം ഇത് പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. ഹിസ്ബുള്ള നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷര്‍ അല്‍ അസദ് …
സ്വന്തം ലേഖകൻ: ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യു.എസില്‍ ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ …
സ്വന്തം ലേഖകൻ: പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിനിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രണ്ടര മണിക്കൂറിലധികമാണ് അല്ലു അർജുനെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. സ്റ്റേഷന്റെ പരിസരത്തും അല്ലുവിന്റെ ആരാധകർ തമ്പടിച്ചിരുന്നു. …
സ്വന്തം ലേഖകൻ: കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ ജീവിക്കാനും, ജോലി ചെയ്യാനും അവകാശം തെളിയിക്കുന്ന ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ ഡിസംബറിന് അപ്പുറം അസാധു. എന്നാല്‍ പുതിയ ഇ-വീസകള്‍ ലഭിക്കാത്തതായി 1 മില്ല്യണിലേറെ ജനങ്ങള്‍ ഇപ്പോഴുമുണ്ട്. ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കാന്‍ ഇരിക്കവെയാണ് പുതിയ ഡിജിറ്റല്‍ രേഖ ലഭിക്കാന്‍ കുടിയേറ്റക്കാര്‍ പെടാപ്പാട് പെടുന്നത്. യുകെയിലെ പൗരന്‍മാര്‍ …
സ്വന്തം ലേഖകൻ: അതിശക്തമായ കാറ്റില്‍ ബ്രിട്ടന്‍ ആടിയുലയുന്നതിനിടെ ബെല്‍ഫാസ്റ്റ് സിറ്റി വിമാനത്താവളത്തില്‍ ഒരു വിമാനം ക്രാഷ് ലാന്‍ഡിംഗ് നടത്തി. കാറ്റില്‍ ആടിയുലഞ്ഞ വിമാനമാണ് ഇത്തരത്തില്‍ ഇറങ്ങിയത്. എയര്‍ ലിംഗസ് വിമാനം ക്രാഷ് ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് ഇന്നലെ മറ്റു വിമാനങ്ങള്‍ക്ക് ഒന്നും തന്നെ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. വിമാനത്താവളം ഇന്നലെ ഒരു ദിവസത്തേയ്ക്ക് അടച്ചിടുകയായിരുന്നു. …
സ്വന്തം ലേഖകൻ: ബ്രിട്ടനെ സംബന്ധിച്ചടത്തോളം 2025 ഉം മെച്ചമായിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസ്ഥയില്‍. ലോകത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് സമ്പദ് വ്യവസ്ഥ നീങ്ങുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറഞ്ഞു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പൊട്ടിച്ച നികുതി ബോംബിന്റെ ആഘാതത്തിലാണ് ബിസിനസ്സുകള്‍. ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നികുതി വര്‍ധനവുകള്‍ തൊഴിലുകളെയും, …
സ്വന്തം ലേഖകൻ: കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി രംഗത്ത്. നിയമത്തിന്‍റെ പേരിൽ വലിയ പിഴ ചുമത്തിയാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രകൃതി വാതക വിതരണം അവസാനിപ്പിക്കുമെന്ന് ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് ഷെരീദ അൽ കഅബി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫിനാൻഷ്യൽ ടൈംസിന് …
സ്വന്തം ലേഖകൻ: പുതിയ സർക്കാരിന്റെ നിർമിത ബുദ്ധി (എഐ) ഉപദേഷ്ടാവായി അമേരിക്കൻ – ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ എന്ന പദവിയിലേക്കാണു നിയമനം. വെൻച്വർ കാപ്പിറ്റലിസ്റ്റ് ഡേവിഡ് ഒ.സാക്സിനെ വൈറ്റ് ഹൗസിന്റെ എഐ ക്രിപ്റ്റോ കറൻസി ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പമായിരിക്കും …
സ്വന്തം ലേഖകൻ: അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. ഡിസംബർ 13നും 31നും ഇടയിൽ 5.2 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്ന ശൈത്യകാല അവധിക്കാലം …