1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡില്‍ രാജ്യത്ത് മൂന്ന് മരണം കൂടി; ആകെ മരണം 15; രോഗം ആൻഡമാനിലുമെത്തി
കൊവിഡില്‍ രാജ്യത്ത് മൂന്ന് മരണം കൂടി; ആകെ മരണം 15; രോഗം ആൻഡമാനിലുമെത്തി
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് പേർ കൂടി മരിച്ചു. കർണ്ണാടകത്തിലും ഗുജറാത്തിലും രാജസ്ഥാനിലുമാണ് രോഗബാധിതർ മരിച്ചത്. അതേസമയം കർണ്ണാടകത്തിലും തെലങ്കാനയിലുമടക്കം പുതിയ രോഗ ബാധിതരെ കണ്ടെത്തി. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കർണാടകത്തിലെ ചിക്കബെല്ലാപുരയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ഇവർക്ക് 75 വയസായിരുന്നു. ഇവർക്ക് …
കൊറോണ പ്രതിരോധം: ലോകാരോഗ്യ സംഘടന പ്രതിക്കൂട്ടിൽ; ചൈനയോട് മൃദുസമീപനമെന്ന് ആരോപണം
കൊറോണ പ്രതിരോധം: ലോകാരോഗ്യ സംഘടന പ്രതിക്കൂട്ടിൽ; ചൈനയോട് മൃദുസമീപനമെന്ന് ആരോപണം
സ്വന്തം ലേഖകൻ: ലോകം മുഴുവന്‍ കൊറോണ അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ അനാസ്ഥ കാരണമായോയെന്ന ചര്‍ച്ചകള്‍ മുറുകുന്നു. ചൈനയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കൃത്യമായും ശക്തവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. കൊറോണയുടെ പേരില്‍ ചൈനയെ അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയത്തേ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ സംഘടന വൈകിയെന്നാണ് വിമര്‍ശനം. മാത്രമല്ല കോവിഡ്-19 …
ബന്ധുക്കളെ ഓര്‍ത്ത് ആശങ്കപ്പെടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്: പ്രവാസികളോട് പിണറായി
ബന്ധുക്കളെ ഓര്‍ത്ത് ആശങ്കപ്പെടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്: പ്രവാസികളോട് പിണറായി
സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് കേരളത്തിൽ കഴിയുന്ന ബന്ധുക്കലെ ഓര്‍ത്ത് പ്രവാസികൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യത്തിന് പുറത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികൾ ആശങ്കാകുലരാണ്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളെ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്ക് വേണ്ടതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പിണറായി വിജയൻ ഉറപ്പ് നൽകി. അതത് രാജ്യങ്ങളും സംസ്ഥാനങ്ങളും നൽകുന്ന നിർദ്ദേശം അനുസരിച്ച് …
കേരളത്തിൽ 19 പേർക്കുകൂടി കോവിഡ്; പ്രതിരോധത്തിന് പ്രത്യേക സന്നദ്ധ സേന; വയനാട്ടിൽ ആദ്യ കേസ്
കേരളത്തിൽ 19 പേർക്കുകൂടി കോവിഡ്; പ്രതിരോധത്തിന് പ്രത്യേക സന്നദ്ധ സേന; വയനാട്ടിൽ ആദ്യ കേസ്
സ്വന്തം ലേഖകൻ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാനത്ത് പ്രത്യേക സന്നദ്ധ സേന രംഗത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22-40 വയസുള്ളവരെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക. 236000 പേര്‍ അംഗങ്ങളാകും. 941 പഞ്ചായത്തുകളില്‍ 200 പേര്‍ വീതവും 87 മുന്‍സിപ്പാലിറ്റികളില്‍ 500 പേര്‍ വീതവും ആറ് കോര്‍പറേഷനുകളില്‍ 7580 പേര്‍ വീതവും സന്നദ്ധ സേനയിലുണ്ടാകും. ഓണ്‍ലൈന്‍ …
“ചൈനീസ് വൈറസ്” എന്ന് വിളിക്കരുത്; ഉണ്ടാക്കിയതും പടർത്തിയതും ഞങ്ങളല്ലെന്ന് ചൈന
“ചൈനീസ് വൈറസ്” എന്ന് വിളിക്കരുത്; ഉണ്ടാക്കിയതും പടർത്തിയതും ഞങ്ങളല്ലെന്ന് ചൈന
സ്വന്തം ലേഖകൻ: തങ്ങളല്ല കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും തങ്ങള്‍ ബോധപൂര്‍വ്വം അത് അന്താരാഷ്ട്ര തലത്തിലേക്ക് പടര്‍ത്തിയിട്ടില്ലെന്നും ചൈന. ചൈനീസ് വൈറസ് വുഹാന്‍ വൈറസ് എന്ന വിളിപ്പേരിട്ട് കൊറോണ വൈറസിനെ വിളിക്കുന്നതിലുള്ള അതൃപ്തി അറിയിച്ചു കൊണ്ടാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ബുധനാഴ്ച ഇത്തരമൊരു പ്രസ്താവന നടത്തിയത്. ചൈനീസ് ജനതയെ വൈറസ് വാഹകരായും സൃഷ്ടാക്കളായും മുദ്രകുത്തുന്നതിന് പകരം …
അര്‍ധരാത്രിയില്‍ മുഖ്യമന്ത്രിയെ വിളിച്ചുണർത്തി സഹായം തേടി പെരുവഴിയിലായ പെൺകുട്ടികൾ
അര്‍ധരാത്രിയില്‍ മുഖ്യമന്ത്രിയെ വിളിച്ചുണർത്തി സഹായം തേടി പെരുവഴിയിലായ  പെൺകുട്ടികൾ
സ്വന്തം ലേഖകൻ: പാതിരാത്രിയിൽ പെരുവഴിയിലായ പെൺകുട്ടികൾക്ക് ആശ്വാസമായി എത്തിയ മുഖ്യമന്ത്രിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് ടെമ്പോയിൽ യാത്ര തിരിച്ച ടാറ്റാ കൺസൾട്ടൻസിയിലെ ജീവനക്കാർക്കാണ് മുഖ്യമന്ത്രി സഹായത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിൽ നിന്നുമാണ് 13 പെൺകുട്ടികളും ഡ്രൈവറുമടങ്ങുന്ന സംഘം കേരളത്തിലേക്ക് തിരിച്ചത്. രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തിയിലേ ഇറക്കൂവെന്നായി …
കൊവിഡ്-19 പ്രത്യാഘാതം: ജി-20 രാജ്യങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം
കൊവിഡ്-19 പ്രത്യാഘാതം: ജി-20 രാജ്യങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം
സ്വന്തം ലേഖകൻ: കൊവിഡ്-19 ന്റെ പ്രത്യാഘാതം മൂലം ജി-20 രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രീകരിച്ചുള്ള സാമ്പത്തിക വിശകലന ഏജന്‍സിയായ മൂഡിസ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജി-20യുടെ ആഭ്യന്തര ഉല്‍പാദനം 0.5 ശതമാനം കുറയുമെന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ 2 ശതമാനവും യൂറോസോണ്‍ 2.2 ശതമാനവും കുറയുമെന്നും മൂഡീസ് …
1.7 ലക്ഷം കോടിയുടെ കൊറോണ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
1.7 ലക്ഷം കോടിയുടെ കൊറോണ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമനാണ് പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തെ പാവപ്പെട്ടവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന അഞ്ച് കിലോയ്‌ക്ക് പുറമേയാണിത്. രാജ്യത്തെ 80 കോടി പാവപ്പെട്ടവർക്ക് ഇത് പ്രയോജനപ്പെടും. രാജ്യത്ത് …
ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വിസ നീട്ടി നൽകും; ചാൾസ് രാജകുമാരനും കൊവിഡ്
ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വിസ നീട്ടി നൽകും; ചാൾസ് രാജകുമാരനും കൊവിഡ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി പുതിയ പ്രഖ്യാപനവുമായി ഹോം സെക്രട്ടറി. കൊറോണ വൈറസ് വ്യാപനം മുലം രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ വിസ രണ്ട് മാസത്തേക്ക് കൂടി നീട്ടിനൽകുമെന്നാണ് ബ്രിട്ടൻ അറിയിച്ചിട്ടുള്ളത്. ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങൾ രോഗവ്യാപനം തടയുന്നതിനായി യാത്രാ വിലക്കും സമ്പൂർണ്ണ ലോക്ക് ഡൌണും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടന്റെ ഭാഗത്തുനിന്നുള്ള അനുകൂല നീക്കം. …
കൊറോണ മരണം: സ്പെയിൻ ചൈനയെ മറികടന്നു; ഇറ്റലിയിലും ഇറാനിലും യുഎസിലും
കൊറോണ മരണം: സ്പെയിൻ ചൈനയെ മറികടന്നു; ഇറ്റലിയിലും ഇറാനിലും യുഎസിലും
സ്വന്തം ലേഖകൻ: കോവിഡ് 19 മരണസംഖ്യയില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 738 പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനിലെ മരണസംഖ്യ 3434 ആയതായി സര്‍ക്കാര്‍ വെളിപ്പെടുത്തി. കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ ചൈനയില്‍ 3280 പേരാണ് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് – 19 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിട്ടുള്ളത് ആറായിരത്തിലേറെപ്പേര്‍ മരിച്ച …