സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ നേരിടാൻ യൂറോപ്പും യുഎസും ശക്തമായി പോരാടുമ്പോൾ, ലോകമൊന്നാകെ മുൻകരുതൽ എടുത്തില്ലെങ്കിൽ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ലക്ഷക്കണക്കിനുപേർ കൊല്ലപ്പെടുമെന്ന് സന്നദ്ധ സംഘടനകൾ. ആഫ്രിക്കയിലേതുപോലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലും സിറിയ, യെമൻ പോലെ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിലും വൈറസ് എത്തിയാൽ മരിച്ചുവീഴുക ലക്ഷക്കണക്കിനു പേരായിരിക്കും. അവിടങ്ങളിലെ വൃത്തിയും ശുചിത്വവും ഇപ്പോഴും …
സ്വന്തം ലേഖകൻ: ജനസാന്ദ്രതയേറിയ രാജ്യമാണ് ജപ്പാന്‍. ജനുവരിയില്‍ മാത്രം ചൈനയില്‍നിന്ന് ജപ്പാനിലെത്തിയത് 9,25,000 പേരാണ്. ഫെബ്രുവരിയില്‍ 89,000 പേരും. എന്നിട്ടും വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ജപ്പാനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്ന എന്ന വിമര്‍ശനം തന്നെയാണ് ആദ്യമുയര്‍ന്നതും. ഇത്തവണത്തെ ഒളിമ്പിക്‌സിന് ആതിഥേയം വഹിക്കേണ്ട രാജ്യമായിരുന്നതുകൊണ്ടും ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിരുന്നതിനാലും ഒളിമ്പിക്‌സ് നടത്തുന്നതിന് ജപ്പാന്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. കേരളത്തിന് പുറമേ ഗുജറാത്തിലാണ് കോവിഡ് സ്ഥിരീകരിച്ച രോഗി മരിച്ചത്. 46 വയസ്സുള്ള രോഗിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 21 ആയി. രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 900 മായി. കോവിഡ് 19 മൂലം ഗുജറാത്തില്‍ നാലാമത്തെ മരണമാണ് …
സ്വന്തം ലേഖകൻ: കേരളത്തിൽ പുതിയതായി ആറു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്കും, കൊല്ലം, മലപ്പുറം, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് നാല് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആകുകയും ചെയ്തു. കേരളത്തിൽ …
സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രീ ആകാമെന്ന് റിപ്പോര്‍ട്ട്. വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ചെമ്മീന്‍ കച്ചവടം നടത്തിയിരുന്ന അമ്പത്തേഴുകാരിയായ വെയ് ഗ്വക്‌സിയന്‍ എന്ന സ്ത്രീയിലാണ് ആദ്യമായി കോവിഡ് 19 പരിശോധനയിലൂടെ സ്ഥിരീകരിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് മാധ്യമമായ ‘ദി പേപ്പറി’നെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഹുവാന്‍ സമുദ്രോത്പന്ന …
സ്വന്തം ലേഖകൻ: ലോകത്താകമാനം 5 ലക്ഷത്തിലേറെ പേര്‍ക്ക് പടര്‍ന്നു പിടിക്കുകയും 27000 ലേറെ പേരുടെ മരണത്തിനും വഴിവെച്ച കൊവിഡ്-19 ന് കാരണമായ കൊറോണ വൈറസിന്റെ മൈക്രോസ്‌കോപിക് ചിത്രം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ജനുവരി 30 ന് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച കേരളത്തിലെ രോഗിയുടെ വായയില്‍ നിന്നും എടുത്ത സാമ്പിളിലൂടെയാണ് മൈക്രോ സ്‌കോപിക് ചിത്രം എടുക്കാനായത്. …
സ്വന്തം ലേഖകൻ: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ലോക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസം നീണ്ടി നില്‍ക്കുന്ന ഈ ലോക്ഡൗണിനെ അതിജീവിക്കാന്‍ ഗ്രാമീണ ഇന്ത്യക്ക് കഴിയില്ല എന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സിന്റെ സര്‍വ്വേ പറയുന്നത്. ലോക്ഡൗണ്‍ കാലത്തെ തൊഴിലില്ലായ്മയെ മറികടന്ന് ജീവിക്കാന്‍ 70% ഗ്രാമീണരുടെ കയ്യിലും സമ്പാദ്യമൊന്നുമില്ലെന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സ് നടത്തിയ സര്‍വ്വേ …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിടസ് ജോണ്‍സന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ബോറിസ് നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചാള്‍സ് രാജകുമാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. “കഴിഞ്ഞ കുറച്ച് മണിക്കൂറുകളില്‍ എനിക്ക് രോഗലക്ഷണം നേരിട്ടിരുന്നു. തുടര്‍ന്ന് പരിശോധന നടത്തി. റിസള്‍ട്ട് പോസിറ്റീവാണ്. …
സ്വന്തം ലേഖകൻ: കൊറോണ ബാധിതരുടെ എണ്ണത്തിൽ ചൈനയെയും ഇറ്റലിയെയും മറികടന്ന് അമേരിക്ക. 85749 പേർക്കാണ് യു.എസിൽ രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ ഇത് 81340ഉം ഇറ്റലിയിൽ 80589ഉമാണ്. കാര്യങ്ങൾ പിടിവിട്ടതോടെ, തുടക്കം മുതൽ ചൈനക്കെതിരെ സംസാരിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒടുവിൽ നിലപാട് മാറ്റി. കോവിഡ് നിയന്ത്രണം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലുള്ളവരും ബാക്കിയുള്ളവര്‍ക്ക് സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയുമാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1104 ആയി. ഇന്ന് രണ്ട് പേര്‍ കൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം മുപ്പത്തിയഞ്ചായി. …