സ്വന്തം ലേഖകൻ: ലോകത്ത് 160 രാജ്യങ്ങളിലേറെയായി കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിച്ചിരിക്കുകയാണ്. മികച്ച ആരോഗ്യ പ്രവര്‍ത്തനമേഖലയുള്ളതും ആഗോള സാമ്പത്തിക ശക്തിയുമായ രാജ്യങ്ങളെയെല്ലാം കൊവിഡ്-19 കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാമാരിയില്‍ സ്തംഭിച്ച് നില്‍ക്കവെ ഉത്തരകൊറിയ എന്ന രാജ്യം മാത്രം തങ്ങളെ കൊവിഡ്-19 ബാധിച്ചിട്ടേയില്ല എന്നാണ് പറയുന്നത്. രാജ്യത്ത് ഒരു കൊവിഡ്-19 രോഗി പോലും …
സ്വന്തം ലേഖകൻ: പതിനാലര കോടി ജനസംഖ്യയുണ്ടായിട്ടും ചൈനയുമായി വലിയ തോതില്‍ അതിര്‍ത്തി പങ്കിട്ടിട്ടും കാര്യമായ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യമാണ് റഷ്യ. വെറും 306 പേര്‍ക്ക് മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒരു മരണം പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഈ റഷ്യന്‍ കണക്കുകളില്‍ അവിശ്വാസം രേഖപ്പെടുത്തുകയാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും. യൂറോപിലെ ആറ് …
സ്വന്തം ലേഖകൻ: സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് അസുഖം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 511 ആയി. പരമാവധി പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ മക്കയിലാണ്. റിയാദില്‍ 34 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഖതീഫില്‍ 4, അല്‍ അഹ്സയില്‍ 3, ഖോബാറില്‍ 3, …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഭാഗികമായി കർഫ്യൂ ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് പുലർച്ചെ നാല് മണിക്ക് അവസാനിക്കുന്ന രീതിയിൽ പതിനൊന്ന് മണിക്കൂർ കർഫ്യൂവിനാണ് ആണ് ഇന്നലെ വൈകി ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയത്. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ട് വന്ന നിർദ്ദേശങ്ങൾ ലംഘിക്കുന്ന …
സ്വന്തം ലേഖകൻ: മനുഷ്യവാസം ഉള്ളയിടത്തൊക്കെ കൊറോണയെത്തുമ്പോള്‍ സുരക്ഷിതമായൊരിടം ഈ ലോകത്തുണ്ടെന്ന് വന്നാലോ! മെഡിറ്ററേനിയന്‍ കടലിലെ ഒറ്റപ്പെട്ട ഒരു ദ്വീപാണ് ഈ സ്ഥലം. മുപ്പത് വര്‍ഷമായി മൌറോ മൊറാന്‍ഡി എന്നയാൾ ഏകാന്തവാസം നയിക്കുന്ന ബുഡേലി എന്ന ഈ ദ്വീപ് ഇറ്റലിയിലെ വടക്കന്‍ സാര്‍ഡീനിയ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. കറന്‍റില്ല, ശുദ്ധജലത്തിന്‍റെ ലഭ്യതക്കുറവ്, ആശുപത്രിയില്ല, തണുപ്പ് കാലമായാല്‍ കഷ്ടപ്പാട് കൂടും, …
സ്വന്തം ലേഖകൻ: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 7 ജില്ലകള്‍ അടച്ച് പൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 7 ജില്ലകള്‍ അടച്ചിടണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം നാളെ ചേരുന്ന ഉന്നത തല യോഗത്തില്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുളള അറിയിപ്പ് ഇങ്ങനെ: കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് പതിനഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 59,295 പേര്‍ നിരീക്ഷണത്തിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് …
സ്വന്തം ലേഖകൻ: കൊവിഡിനെ നേരിടാൻ ജനത കർഫ്യൂവിനൊപ്പം നിന്ന് രാജ്യം. ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം ജനങ്ങളും വീടുകളിൽ തങ്ങി. എല്ലാ സംസ്ഥാനങ്ങളിലും റോഡുകളും വിപണികളും വിജനമായി. കൊവിഡിനെതിരായ പോരാട്ടത്തിൽ ഓരോ പൗരനും സൈനികരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു. കേരളത്തിലും ജനതാകർഫ്യൂ പൂർണമായിരുന്നു. തമിഴ്നാട് ജനതാ കർഫ്യൂ നാളെ പുലർച്ചെ …
സ്വന്തം ലേഖകൻ: കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ ഒരു രാജ്യം പൂര്‍ണമായും അടച്ചിട്ടത് കൊണ്ട് കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിദഗ്ധന്‍ മൈക്ക് റയാന്‍. പൊതു ജനാരോഗ്യ നിര്‍ദേശങ്ങളാണ് ഈ സമയത്ത് ഫലപ്രദമാകുക. ഇത് വൈറസ് വീണ്ടും കരുത്താര്‍ജിക്കുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ലോക്ഡൗണ്‍ കൊണ്ട് താല്‍ക്കാലികമായി വൈറസിനെ നിയന്ത്രിച്ചേക്കാം. എന്നാല്‍ അത് വീണ്ടും വരാന്‍ സാധ്യതയുണ്ട്. …
സ്വന്തം ലേഖകൻ: കൊറോണ ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ രംഗത്ത് മാത്രമല്ല സാമ്പത്തിക രംഗത്തും കൊറോണ തകർച്ചയുണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തികമാന്ദ്യം കാരണം ലോക സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്കിടയിലാണ് കൊറോണ സൃഷ്ടിച്ച ആഘാതം. ലോക കോടീശ്വന്‍മാരുടെ സമ്പത്തില്‍ വലിയ നഷ്‌ടമാണ് കൊറോണ പ്രതിസന്ധി കാരണം ഉണ്ടാക്കിയിരിക്കുന്നത്. ബ്ലൂംബർഗ് ശതകോടീശ്വരന്മാരുടെ സൂചിക അനുസരിച്ച്, ലോകത്തിലെ …