1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ്-19: യുക്മ കേരളാപൂരം വള്ളംകളി ഓഗസ്റ്റിലേക്ക് മാറ്റി വച്ചു
കോവിഡ്-19: യുക്മ കേരളാപൂരം വള്ളംകളി ഓഗസ്റ്റിലേക്ക് മാറ്റി വച്ചു
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കേരളാപൂരം വള്ളംകളി കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുന്നതായി ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അറിയിച്ചു. നാലാമത്‌ മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള “യുക്മ-കൊമ്പന്‍ കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്‌ഷെയറിലെ …
കൊറോണ: യുകെയിൽ ഒറ്റ രാത്രിയിൽ മരിച്ചത് 40 രോഗികൾ; സാമ്പത്തിക പ്രതിസന്ധിയ്ക്ക് സാധ്യത
കൊറോണ: യുകെയിൽ ഒറ്റ രാത്രിയിൽ മരിച്ചത് 40 രോഗികൾ; സാമ്പത്തിക പ്രതിസന്ധിയ്ക്ക് സാധ്യത
സ്വന്തം ലേഖകൻ: തുറന്നിട്ട പബ്ബുകള്‍ കാരണം ബ്രിട്ടന്‍റെ ആരോഗ്യനില തകര്‍ന്നെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ബ്രിട്ടനിലെ കൊറോണ വൈറസ് മരണസംഖ്യ ഇതുവരെ 177 ആയി ഉയർന്നു. ഇന്നലെ മാത്രം 40 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. ഇതുവരൊയായി ബ്രിട്ടനില്‍ കൊറോണാ ബാധയേറ്റവരുടെ എണ്ണം 4,000 ആയി. കൊറോണ വൈറസ് വ്യാപനം മന്ദഗതിയിലാക്കാൻ ബോറിസ് ജോൺസൺ …
ഇന്ത്യയിൽ മോദിയുടെ ജനതാ കര്‍ഫ്യൂ നാളെ; രാജ്യം നിശ്ചലമാകും; യുഎഇയിലും ആഫ്രിക്കയിലും ആദ്യ മരണം
ഇന്ത്യയിൽ മോദിയുടെ ജനതാ കര്‍ഫ്യൂ നാളെ; രാജ്യം നിശ്ചലമാകും; യുഎഇയിലും ആഫ്രിക്കയിലും ആദ്യ മരണം
സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാ കർഫ്യൂവിന് പൂർണമായി ഒരുങ്ങി രാജ്യം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെല്ലാം കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനങ്ങൾ പുറത്തിറങ്ങാതെ വീടിനകത്ത് ഇരിക്കണമെന്നാണു പ്രധാനമന്ത്രിയുടെ ആഹ്വാനം. 14 മണിക്കൂർ നീളുന്ന കർഫ്യൂവിന്റെ ഭാഗമായി …
കൊറോണ വ്യാപനം തുടരുന്നു; അമേരിക്കയിൽ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം; ഇറ്റലിയിൽ സൈന്യം
കൊറോണ വ്യാപനം തുടരുന്നു; അമേരിക്കയിൽ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം; ഇറ്റലിയിൽ സൈന്യം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് അമേരിക്കയില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 18,500ലേറെ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 230 പേര്‍ മരിച്ചു. രോഗവ്യാപനം ഇനിയും വന്‍തോതില്‍ കൂടുമെന്നാണ് കണക്കുകൂട്ടല്‍. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. അത്യാവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടാത്ത ആരും വീടിനു പുറത്തിറങ്ങരുത്. മേഖലയിലെ …
കൊറോണ യാത്രാ വിലക്ക്: ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികളടക്കം കുടുങ്ങി
കൊറോണ യാത്രാ വിലക്ക്: ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികളടക്കം കുടുങ്ങി
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികളടക്കം നാനൂറിലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിയണമെന്ന കര്‍ശന നിര്‍ദേശം ഇന്ത്യന്‍ സംഘത്തിന് വിമാനത്താവള അധികൃതര്‍ നല്‍കി. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ട് തങ്ങളെ രക്ഷപ്പെടുത്തണമെന്നാണ് സംഘത്തിലെ മലയാളികള്‍ ആവശ്യപ്പെടുന്നത്. പല തവണ എംബസി അധികൃതരെ ബന്ധപ്പെട്ടെങ്കിലും …
കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് 19; നിര്‍ദേശങ്ങള്‍ ലംഘിച്ചാൽ കർശന നടപടി
കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് 19; നിര്‍ദേശങ്ങള്‍ ലംഘിച്ചാൽ കർശന നടപടി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്നും 12 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍കോടും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ എറണാകുളത്തുമാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 52 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലം ഗള്‍ഫില്‍ നിന്ന് വന്നവരാണെന്ന് …
വിദേശയാത്രക്കാർക്കൊപ്പം ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും പരിശോധന: കൊവിഡ് പ്രോട്ടോക്കോൾ
വിദേശയാത്രക്കാർക്കൊപ്പം ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും പരിശോധന: കൊവിഡ് പ്രോട്ടോക്കോൾ
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ മാർച്ച് ഒന്നിനും മാർച്ച് 15 നും ഇടയിൽ 51 ലാബുകളിൽ ഇതുവരെ പരിശോധിച്ച 500 സാമ്പിളുകളിൽ കോറോണ വൈറസിന് സമൂഹവ്യാപനം നടന്നുവെന്നതിന് തെളിവില്ലെന്നായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഐസിഎംആർ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നത്. എന്നാല്‍ അവിടുന്ന് നാല് ദിവസം പിന്നിട്ടപ്പോഴേക്കും ഇന്ന് അത്തരത്തിലുള്ള രണ്ട് കേസുകളാണ് ഇന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. …
കൊറോണ ചികിത്സയിൽ നിർണായക മുന്നേറ്റം; വൈറസിന്റെ ജനിതകഘടന കണ്ടെത്തിയതായി റഷ്യ
കൊറോണ ചികിത്സയിൽ നിർണായക മുന്നേറ്റം; വൈറസിന്റെ ജനിതകഘടന കണ്ടെത്തിയതായി റഷ്യ
സ്വന്തം ലേഖകൻ: കോവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായി ഡിക്കോഡ് ചെയ്തതായി റഷ്യന്‍ അധികൃതര്‍. വൈറസിന്റെ ചിത്രങ്ങളും റഷ്യന്‍ സ്ഥാപനം പുറത്തുവിട്ടു. സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകരാണ് ജനിതകഘടന കണ്ടെത്തിയതെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് …
കൊവിഡ്: ഇന്ത്യയ്ക്ക് മുന്നിൽ രണ്ട് വഴികൾ; ഒന്നുകിൽ ചൈന അല്ലെങ്കിൽ ഇറ്റലി; വരുന്ന രണ്ടാഴ്ച അതിനിര്‍ണായകം
കൊവിഡ്: ഇന്ത്യയ്ക്ക് മുന്നിൽ രണ്ട് വഴികൾ; ഒന്നുകിൽ ചൈന അല്ലെങ്കിൽ ഇറ്റലി; വരുന്ന രണ്ടാഴ്ച അതിനിര്‍ണായകം
സ്വന്തം ലേഖകൻ: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ച രാജ്യത്തിന് അതിനിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍. അടുത്ത രണ്ടോ മൂന്നോ ആഴ്ചയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 415 നും 1000 ത്തിനുമിടയിലായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൃത്യമായി നിര്‍ദ്ദേശങ്ങള്‍ പാലിച്ചും മുന്‍കരുതലുകള്‍ സ്വീകരിച്ചും മുന്നോട്ടുപോയാല്‍ ചൈനയിലേത് പോലെ രാജ്യത്ത് സമൂഹവ്യാപനം കുറയ്ക്കാന്‍ പറ്റുമെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. …
രൂപയുടെ മൂല്യം വീണ്ടും താഴോട്ട്; കൊറോണ ഭീതിയിൽ ഉപയോഗപ്പെടുത്താനാകാതെ പ്രവാസികൾ
രൂപയുടെ മൂല്യം വീണ്ടും താഴോട്ട്; കൊറോണ ഭീതിയിൽ ഉപയോഗപ്പെടുത്താനാകാതെ പ്രവാസികൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഓരോ ദിവസവും ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമാവുകയാണ്. വിവിധ ഗള്‍ഫ് കറന്‍സികള്‍ക്ക് ഇപ്പോള്‍ റെക്കോര്‍ഡ് മൂല്യമാണ് ഇന്ത്യന്‍ രൂപയ്ക്കെതിരെ. എന്നാല്‍ കറന്‍സിക്ക് വലിയ മൂല്യം ലഭിക്കുമ്പോഴും അവസരം കാര്യമായി ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ക്ക് സാധിക്കുന്നതുമില്ല. നേരത്തെ മാസാദ്യത്തില്‍ രൂപയ്ക്ക് കാര്യമായ വിലയിടിവ് വന്നപ്പോള്‍ തന്നെ പ്രവാസികളില്‍ ഭൂരിഭാഗവും …