സ്വന്തം ലേഖകൻ: നിര്‍ഭയകേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ ജനുവരി 22 ന് നടക്കുന്നത് സ്റ്റേ ചെയതു. പ്രതികളിലൊരാള്‍ ദയാഹരജി നല്‍കിയതിനെ തുടര്‍ന്നാണ് വധശിക്ഷ സ്റ്റേ ചെയ്തത്. ദല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. വധശിക്ഷക്ക് വിധിച്ച നാല് പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹരജി നല്‍കിയത്. നേരത്തെ കേസില്‍ വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനിടയില്‍ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ കഥയുമായി പന്ത്രണ്ടുകാരി. പതിനെട്ട് മണിക്കൂറുകളോളം മഞ്ഞിനടിയില്‍ കുടുങ്ങിയ ശേഷമാണ് പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പാക് അധിനിവേശ കശ്മീരിലാണ് സംഭവം. സമീന ബിബി എന്ന പന്ത്രണ്ടുകാരിയാണ് വീടിന് സമീപമുണ്ടായ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയത്. വീടിന്‍റെ ഷെഡിന് മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞ് വീണതോടെ സമീന ഇതിനുള്ളില്‍ പെടുകയായിരുന്നു. മഞ്ഞ് …
സ്വന്തം ലേഖകൻ: യുക്രൈന്‍ യാത്രാ വിമാനം തകര്‍ത്തതിന് അറസ്റ്റിലായ ഇറാന്‍ സൈനികരുടെ വിചാരണ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. വിമാനത്തിന് നേരെ മിസൈൽ അയക്കുന്നതിന്റെ ദൃശ്യം പകർത്തിയ ഒരു സൈനികനെയും അറസ്റ്റ് ചെയ്‌തു. ദേശ സുരക്ഷാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. എന്നാൽ തനിക്ക് വീഡിയോ കൈമാറിയ ആളല്ല അറസ്റ്റിലായതെന്ന് ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാനിയൻ മാധ്യമ പ്രവർത്തകൻ …
സ്വന്തം ലേഖകൻ: തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതായി റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് അറിയിച്ചു. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിന്‍ വാര്‍ഷിക പ്രസംഗത്തില്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു രാജി. പ്രസിഡന്റ് പുതിന്‍ രാജി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതുവരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മന്ത്രിമാരോട് നിര്‍ദേശിച്ചു. റഷ്യയിലെ നിലവില്‍ നിയമ പ്രകാരം …
സ്വന്തം ലേഖകൻ: സൗദിയില്‍ ഭിന്നശേഷിക്കാരായ വിമാന യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കമ്പനികള്‍ക്ക് നല്‍കിയത്. ഇവര്‍ക്കാവശ്യമായ സേവനങ്ങള്‍ സൗജന്യമായി ഒരുക്കുവാനും കമ്പനികളോട് ഏവിയേഷന്‍ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഭിന്ന ശേഷിക്കാര്‍ക്കും വികലാംഗര്‍ക്കും ആവശ്യമായ പ്രത്യേക സേവനങ്ങളും പരിചരണങ്ങളും നല്‍കുന്നതിനാണ് …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ചെറുകിട-ഇടത്തരം മേഖല ഡിജിറ്റല്‍ വത്കരിക്കുന്നതിന് തന്റെ കമ്പനി ഒരു ബില്യന്‍ ഡോളര്‍ (7082 രൂപ) നിക്ഷേപിക്കുമെന്ന് ആമസോണ്‍ മേധാവി ജെഫ് ബിസോസ്. ആമസോണിന്റെ സംഭവ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ 10 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ആമസോണിനാവുമെന്നും അദ്ദേഹം പറഞ്ഞു. ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് …
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്ന് രാത്രി ക്ലോസ്ഡ് ഡോര്‍ യോഗം ചേരും. ന്യൂയോര്‍ക്കിലാണ് യോഗം. ചൈനയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം ചേരുന്നത്. കശ്മീര്‍ ഇന്ത്യയുടേയും പാകിസ്താന്റെയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു ഓഗസ്റ്റില്‍ നടന്ന …
സ്വന്തം ലേഖകൻ: മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. വിദേശ ശക്തികള്‍ എത്രയും പെട്ടെന്ന് അവരുടെ സൈന്യത്തെ തിരിച്ച് വിളിച്ചില്ലെങ്കില്‍ അത് അപകടമായേക്കാമെന്നാണ് റൂഹാനി പറഞ്ഞിരിക്കുന്നത്. “ഇന്ന് അമേരിക്കന്‍ പട്ടാളക്കാര്‍ അപകടത്തില്‍, നാളെ യൂറോപ്യന്‍ പട്ടാളക്കാരായേക്കാം അപകടത്തില്‍,” റൂഹാനി പറഞ്ഞു. യു.എസുമായി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയത്തില്‍ റൂഹാനി ആദ്യമായാണ് യൂറോപ്യന്‍ …
സ്വന്തം ലേഖകൻ: ശരണ മന്ത്രങ്ങൾക്കിടയിൽ പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. പന്തളത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര 6.50ഓടുകൂടി സന്നിധാനത്തെത്തി. ദേവസ്വം ബോര്‍ഡ് ഭാരവാഹികളാണ് ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിച്ചത്. ക്ഷേത്രസന്നിധിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങി. വൻ ഭക്തജനത്തിരക്കാണ് …
സ്വന്തം ലേഖകൻ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഇപ്പോഴും സുരക്ഷിതനായി പാകിസ്താനിലുണ്ടെന്നതിന് സ്ഥിരീകരണം. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണം ദാവൂദിനുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇജാസ് ലക്ടാവാലയെ ചോദ്യം ചെയ്തതിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ വിഭാഗത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനില്‍ സുരക്ഷിതനായുള്ള ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് മേല്‍വിലാസവും ഇജാസില്‍നിന്ന് …