1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഒരുത്തീ”യുമായി നവ്യ നായരുടെ രണ്ടാം വരവ്; ഫസ്റ്റ് ലുക്ക് പുറത്ത്
“ഒരുത്തീ”യുമായി നവ്യ നായരുടെ രണ്ടാം വരവ്; ഫസ്റ്റ് ലുക്ക് പുറത്ത്
സ്വന്തം ലേഖകൻ: നീണ്ട ഇടവേളയ്ക്കുശേഷം നവ്യ നായർ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മമ്മൂട്ടിയും മഞ്ജു വാര്യരും ചേർന്ന് പുറത്തിറക്കി. വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ …
മകരവിളക്ക് നാളെ; അപൂർവമായ ഭക്തജനത്തിരക്കിൽ സന്നിധാനവും പമ്പയും
മകരവിളക്ക് നാളെ; അപൂർവമായ ഭക്തജനത്തിരക്കിൽ സന്നിധാനവും പമ്പയും
സ്വന്തം ലേഖകൻ: മകരവിളക്കിന് ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂർത്തിയായി. മകരവിളക്കിനോട് അനുബന്ധിച്ചുള്ള പമ്പവിളക്കും പമ്പ സദ്യയും ഇന്ന് നടന്നു. മകരസംക്രമപൂജ കണക്കിലെടുത്ത് ഇന്ന് രാത്രി നട അടക്കില്ല. മകരവിളക്ക് കാണുവാനായി അഭൂതപൂര്‍വ്വമായ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന് പൂർത്തിയാകും. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന ആചാര്യവരണത്തോട് കൂടിയാണ് ശബരിമല സന്നിധാനത്ത് ശുദ്ധിക്രിയകള്‍ തുടങ്ങിയത്. …
സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമർന്ന് രാജ്യം; അടുത്ത സാമ്പത്തിക വര്‍ഷം 16 ലക്ഷം തൊഴില്‍ നഷ്ടമാകും
സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമർന്ന് രാജ്യം; അടുത്ത സാമ്പത്തിക വര്‍ഷം 16 ലക്ഷം തൊഴില്‍ നഷ്ടമാകും
സ്വന്തം ലേഖകൻ: 2020 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 16 ലക്ഷം തൊഴില്‍ അവസരങ്ങള്‍ കുറയുമെന്ന് എസ്.ബി.ഐയുടെ പഠനം. സമ്പദ് വ്യവസ്ഥ നേരിടുന്ന തകര്‍ച്ച തൊഴില്‍ അവസരങ്ങളെ പ്രകടമായി ബാധിക്കുമെന്നും ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും പഠനം സൂചിപ്പിക്കുന്നു. 2019 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 90 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2020 …
മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി പാക് ഹൈക്കോടതി; ശിക്ഷ വിധിച്ച പ്രത്യേക കോടതി നിയമവിരുദ്ധം
മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി പാക് ഹൈക്കോടതി; ശിക്ഷ വിധിച്ച പ്രത്യേക കോടതി നിയമവിരുദ്ധം
സ്വന്തം ലേഖകൻ: രാജ്യദ്രോഹക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതി രൂപവത്കരിച്ചത് അടക്കം നിയമ വിരുദ്ധമായാണെന്ന് ഹൈക്കോടതി കണ്ടെത്തിയതായി മുഷറഫിന്റെ അഭിഭാഷകര്‍ പറഞ്ഞു. ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇസ്‌ലാമാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ഡിസംബര്‍ 17-നാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. …
ഇറാഖിലെ യുഎസ് സേനാതാവളത്തിൽ വീണ്ടും റോക്കറ്റ് ആക്രമണം; മധ്യസ്ഥ നീക്കവുമായി ഖത്തർ അമീർ
ഇറാഖിലെ യുഎസ് സേനാതാവളത്തിൽ വീണ്ടും റോക്കറ്റ് ആക്രമണം; മധ്യസ്ഥ നീക്കവുമായി ഖത്തർ അമീർ
സ്വന്തം ലേഖകൻ: ഇറാഖിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന മിസൈലാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തെഹ്റാനിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. സൈനിക താവളങ്ങൾക്കു നേരെയുള്ള ആക്രമണം ഇറാഖിന്‍റെ പരമാധികാരം ലംഘിക്കുന്നതും സർക്കാരുമായി ബന്ധമില്ലാത്ത സായുധവിഭാഗങ്ങൾ നടത്തുന്നതാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം. ഇറാഖിൽ ഇറാന്‍റെ പിന്തുണയോടെ …
ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം വ്യാപിക്കുന്നു; കലാപ നിയന്ത്രണസേന ഇറങ്ങി
ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം വ്യാപിക്കുന്നു; കലാപ നിയന്ത്രണസേന ഇറങ്ങി
സ്വന്തം ലേഖകൻ: യുക്രെയ്ന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ് ഏറ്റതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുന്നു. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ ടെഹ്റാനിലെ അമീർ അക്ബർ സർവകലാശാലയിൽ പ്രകടനം നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ബുധനാഴ്ച നടന്ന വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 176 പേരുടെ പേരുകൾ എഴുതിയ …
മൂന്നു ദിവസമായി തുടരുന്ന മഴയിൽ കുതിർന്ന് യുഎഇ; റിപ്പോർട്ട് ചെയ്തത് 1900 വാഹനാപകടങ്ങൾ
മൂന്നു ദിവസമായി തുടരുന്ന മഴയിൽ കുതിർന്ന് യുഎഇ; റിപ്പോർട്ട് ചെയ്തത് 1900 വാഹനാപകടങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നു ദിവസത്തിലേറെയായി തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്ന് വിമാന സര്‍വിസും ഗതാഗത സംവിധാനവും താളം തെറ്റി. റാസല്‍ഖൈമ, ദുബൈ, അല്‍ ഐന്‍, അബുദാബിയുടെ കിഴക്കന്‍ ഭാഗങ്ങള്‍, ഷാര്‍ജ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയാണ് പെയ്തത്. ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. 24 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് …
ദോഹയില്‍ നിന്നും മുംബൈയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
ദോഹയില്‍ നിന്നും മുംബൈയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ ദോഹയില്‍ നിന്നും മുംബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ആഴ്ച്ചയില്‍ മൂന്ന് ദിവസങ്ങളിലായി തുടങ്ങുന്ന പുതിയ സര്‍വീസിനുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആഴ്ച്ചയില്‍ അഞ്ച് ദിവസം എയര്‍ഇന്ത്യ എക്സ്പ്രസ് ദോഹ മുംബൈ സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. വരുന്ന …
ആൻഡ്രോയിഡ് കുഞ്ഞപ്പനായി പൊട്ടിച്ചിരിപ്പിച്ച നടനെ പരിചയപ്പെടുത്തി അണിയറക്കാർ
ആൻഡ്രോയിഡ് കുഞ്ഞപ്പനായി  പൊട്ടിച്ചിരിപ്പിച്ച നടനെ പരിചയപ്പെടുത്തി  അണിയറക്കാർ
സ്വന്തം ലേഖകൻ: നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കഴിഞ്ഞ വർഷം മികച്ച വിജയവും അഭിപ്രായവും നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ആരാണ് ചിത്രത്തിലെ റോബോട്ട് കുഞ്ഞപ്പൻ? എന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ എല്ലാവരുടേയും ചോദ്യം. ഒടുവിൽ ഈ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. മിനിസ്ക്രീലെ കോമഡി പരിപാടികളിലൂടെയും വിരളിലെണ്ണാവുന്ന ചിത്രങ്ങളിലും അഭിനയിച്ച് …
ജാപ്പനീസ് കോടീശ്വരന് ചന്ദ്രനിൽ പോകാൻ ഒരു പെൺസുഹൃത്തിനെ വേണമെന്ന് പരസ്യം!
ജാപ്പനീസ് കോടീശ്വരന് ചന്ദ്രനിൽ പോകാൻ ഒരു പെൺസുഹൃത്തിനെ വേണമെന്ന് പരസ്യം!
സ്വന്തം ലേഖകൻ: ചന്ദ്രനില്‍ തന്റെ കൂടെ കറങ്ങാന്‍ ഒരു പെണ്‍സുഹൃത്തിനെ തിരഞ്ഞ് നടക്കുകയാണ് ജാപ്പനീസ് കോടീശ്വരന്‍. താത്പര്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നവര്‍ 20 വയസിന് മുകളില്‍ പ്രായമുള്ളവരും അവിവാഹിതരും ആയിരിക്കണം എന്നുമാത്രം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 17. യാസാക്കു മാസേവ (44) ആണ് പെണ്‍സുഹൃത്തിനെ തിരഞ്ഞ് അപേക്ഷ ക്ഷണിച്ചത്. ചന്ദ്രനില്‍ വെച്ച് യാസാക്കു …