സ്വന്തം ലേഖകൻ: ഗായികയും റേഡിയോ ജോക്കിയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. സുചി ലീക്ക്സ് എന്ന ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളിൽ തീപടർത്തുകയും ചെയ്തു. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് രംഗത്ത് വന്നുവെങ്കിലും ദുരൂഹതകള്‍ …
സ്വന്തം ലേഖകൻ: ആലിയ ഭട്ട് ചിത്രം ഗംഗുബായ് കത്തൈവാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 1960 കളില്‍ മുംബൈയിലെ കാമാത്തി പുരയില്‍ മാഫിയാംഗമായിരുന്ന ഗംഗുബായ് എന്ന സ്ത്രീയുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ ഗംഗുബായിയെ അവതരിപ്പിക്കുന്ന ആലിയ ഇതുവരെ കാണാത്ത മേക്ക് ഓവറിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ സജ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ചിത്രത്തിന്റെ പുറത്തു വന്ന രണ്ടു …
സ്വന്തം ലേഖകൻ: ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ജമ്മു കശ്മീർ പൊലീസ്. ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധങ്ങൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ദേവീന്ദർ സിംഗിന് ലഭിച്ച മെഡലുകൾ തിരിച്ചെടുക്കാനും ശുപാർശയുണ്ട്. അതേസമയം ദേവീന്ദർ സിംഗിന് രാഷ്ട്രപതിയുടെ …
സ്വന്തം ലേഖകൻ: ഇറാന്റെ സൈനിക മേധാവികളിൽ ഒരാളായിരുന്ന കാസിം സുലൈമാനിയെ വധിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തെറ്റുപറ്റിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ നാലു എംബസികൾ ഇറാൻ സൈന്യം ആക്രമിക്കുമെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുലൈമാനിയെ വധിക്കാൻ ട്രംപ് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ ഇസ്രയേൽ അമേരിക്കൻ സൈനികർക്ക് വേണ്ട സഹായവും നൽകിയിരുന്നു. അമേരിക്കയുടെ ദേശീയ …
സ്വന്തം ലേഖകൻ: ബക്കിങ്ഹാം കൊട്ടാരവും രാജകീയ പദവികളും ഉപേഷിക്കാനുള്ള ഹാരി, മേഗന്‍ ദമ്പതികളുടെ തീരുമാനം പിന്‍വലിപ്പിക്കാന്‍ അനുനയശ്രമങ്ങളുമായി എലിസബത്ത രാഞ്ജി ചര്‍ച്ചക്ക് തയ്യാറാവുന്നു. ചര്‍ച്ചയില്‍ പ്രശനം രമ്യമായി പരിഹരിക്കാനാവുമെന്നാണ് കൊട്ടാരത്തിന്റെ പ്രതീക്ഷ. രാജകുടുംബം വിട്ട് സാമ്പത്തികമായ സ്വാതന്ത്ര്യം നേടാന്‍ തീരുമാനിച്ച ഇരുവരെയും താന്‍ പിന്തുണയ്ക്കുന്നെന്ന് എലിസബത്ത് രാജ്ഞി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. “ഞാനും എന്റെ കുടുംബവും …
സ്വന്തം ലേഖകൻ: ഇറാനും ബ്രിട്ടനും തമ്മിലെ ബന്ധം കൂടുതൽ വഷളായി. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പെങ്കടുത്ത ബ്രിട്ടീഷ് അംബാസഡറെ അറസ്റ്റ് ചെയ്ത് വിട്ടയച്ച നടപടിയാണ് ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. ആണവ കരാറിൽ ഇറാനെ ഉറപ്പിച്ചു നിർത്താൻ ഫ്രാൻസിന്റെ മേൽനോട്ടത്തിലുള്ള യൂറോപ്യൻ യൂണിയൻ നീക്കത്തിനും പുതിയ സംഭവവികാസം തിരിച്ചടിയായി. അബദ്ധം ആവർത്തിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് …
സ്വന്തം ലേഖകൻ: 176 പേരുടെ മരണത്തിനിടയാക്കിയ ഉക്രൈന്‍ വിമാനാക്രമണത്തില്‍ ആദ്യ അറസ്റ്റ് നടത്തിയതായി ഇറാന്‍. സംഭവം അന്വേഷിക്കാന്‍ ഇറാന്‍ പ്രസിഡന്റ് പ്രത്യേക കോടതി സജ്ജീകരിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് നടന്നതായുള്ള വെളിപ്പെടുത്തല്‍. വിമാനം തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് നടന്നതായി ഇറാന്‍ നീതിന്യായവകുപ്പ് വക്താവ് ഗാലാംഹോസെന്‍ ഇസ്മായിലി അറിയിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. “സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. …
സ്വന്തം ലേഖകൻ: അമേരിക്ക, ബ്രിട്ടന്‍, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് പ്രത്യേക മുന്‍കൂര്‍ വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാം. എന്നാല്‍ സൗദി അറേബ്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം. ഇവര്‍ക്ക് സൗദിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് ഓണ്‍ അറൈവല്‍ സന്ദര്‍ശക വിസ അനുവദിക്കും. അമേരിക്ക, ബ്രിട്ടന്‍, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് ഓൺ അറൈവല്‍ വിസ അനുവദിക്കുമെന്ന് ഡിസംബര്‍ 31നാണ് …
സ്വന്തം ലേഖകൻ: നിർഭയ കേസിൽ വധശിക്ഷയ്ക്ക് എതിരെ പ്രതികളായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തളളിയതിന് പിന്നാലെയാണ് നീക്കം. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദയാ ഹര്‍ജി. തിഹാര്‍ ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് പ്രതികകളിലൊരാൾ നൽകിയ തിരുത്തൽ ഹർജി ജസ്റ്റിസ് …
സ്വന്തം ലേഖകൻ: കശ്മീരില്‍ അറസ്റ്റിലായ ഡി.എസ്.പി ദവീന്ദര്‍ സിങ് കശ്മിരില്‍ നിന്നും തീവ്രവാദികളെ ദല്‍ഹിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ ആക്രമണം നടത്താനായിരുന്നു തീവ്രവാദികളുടെ പദ്ധതി എന്നാണ് ഇന്റലിജന്‍സ്‌റിപ്പോര്‍ട്ട്. ജമ്മു-കശ്മീര്‍ ഹൈവേയിലൂടെ ദല്‍ഹിയിലേക്ക് കാറില്‍ പോകുന്നതിനിടയിലാണ് ദവീന്ദര്‍ സിങ് തീവ്രവാദികളോടൊപ്പം പിടിയിലായത്. ശനിയാഴ്ച …