1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മദ്രാസ് ഐഐടിയിലെ ഫാത്തിമ ലത്തീഫിന്റെ മരണം; അധ്യാപകരെ ഇന്ന് ചോദ്യം ചെയ്തേക്കും
മദ്രാസ് ഐഐടിയിലെ ഫാത്തിമ ലത്തീഫിന്റെ മരണം; അധ്യാപകരെ ഇന്ന് ചോദ്യം ചെയ്തേക്കും
സ്വന്തം ലേഖകൻ: ഐ.ഐ.ടി മദ്രാസിലെ മലയാളി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപകരെ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. ഫാത്തിമയുടെ മൊബൈലിലെ നോട്ട്പാഡില്‍ പരാമര്‍ശിക്കപ്പെട്ട അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിന് വിളിച്ചു വരുത്തുക. ഇവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു ഫാത്തിമയുടെ …
കേക്ക് മുറിക്കുന്നതിനിടെ മോശമായി പെരുമാറി, കയർത്തു; ശ്രീകുമാറിനെതിരേ മഞ്ജുവിന്റെ മൊഴി
കേക്ക് മുറിക്കുന്നതിനിടെ മോശമായി പെരുമാറി, കയർത്തു; ശ്രീകുമാറിനെതിരേ മഞ്ജുവിന്റെ മൊഴി
സ്വന്തം ലേഖകൻ: സംവിധായകൻ ശ്രീകുമാർ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് സാക്ഷികളുടെ മൊഴിയെടുക്കല്‍ തുടരുന്നു. ‘ഒടിയന്‍’ സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണു നീക്കം. സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നതാണ് പ്രധാന പരാതി. സെറ്റില്‍ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, …
“മൂത്തോന്‍” ആത്മഹത്യ ചെയ്ത ഒരു ഗേ സുഹൃത്തിന് വേണ്ടി; വികാരാധീനയായി ഗീതു മോഹന്‍ദാസ്
“മൂത്തോന്‍” ആത്മഹത്യ ചെയ്ത ഒരു ഗേ സുഹൃത്തിന് വേണ്ടി; വികാരാധീനയായി ഗീതു മോഹന്‍ദാസ്
സ്വന്തം ലേഖകൻ: മൂത്തോന്‍ സിനിമ ചെയ്തത് ഇരുപത് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത ഗേ സുഹൃത്തായ മൈക്കിളിന് വേണ്ടിയാണെന്ന് സംവിധായിക ഗീതുമോഹന്‍ദാസ്. കൊച്ചിയില്‍ വെച്ച് നടന്ന ക്വിയര്‍ പ്രൈഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗീതു. വിതുമ്പിക്കൊണ്ടായിരുന്നു ഗീതുവിന്റെ വെളിപ്പെടുത്തല്‍. തനിക്ക് അറിയാവുന്ന എറ്റവും പവര്‍ഫുള്‍ ആയ മീഡിയാണ് സിനിമ, അത് കൊണ്ടാണ് ഉപയോഗിച്ചതെന്നും ഗീതു പറഞ്ഞു. കഴിഞ്ഞ …
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറി ഗോതാബായ രാജപക്സെ
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറി ഗോതാബായ രാജപക്സെ
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്സെയെ തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഗോതാബായ. മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസ 45.3 ശതമാനം …
അഞ്ചേക്കര്‍ സ്വീകരിക്കില്ല, പുനഃപരിശോധനാ ഹര്‍ജി നല്‍കും: മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
അഞ്ചേക്കര്‍ സ്വീകരിക്കില്ല, പുനഃപരിശോധനാ ഹര്‍ജി നല്‍കും: മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
സ്വന്തം ലേഖകൻ: അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ വിധിയില്‍ തൃപ്തരല്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. അയോധ്യ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചു. അയോധ്യ വിധിയില്‍ തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പള്ളി നിര്‍മ്മിക്കാന്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ട എന്നും യോഗത്തില്‍ തീരുമാനമെടുത്തു. പുനഃപരിശോധനാ ഹർജി നൽകേണ്ട എന്ന തീരുമാനത്തിലായിരുന്നു …
സൗദി അരാംകോ ഓഹരി വിൽപന ഇന്ന് മുതല്‍; വ്യക്തികള്‍ക്കും സ്ഥാപനങ്ങൾക്കും അവസരം
സൗദി അരാംകോ ഓഹരി വിൽപന ഇന്ന് മുതല്‍; വ്യക്തികള്‍ക്കും സ്ഥാപനങ്ങൾക്കും അവസരം
സ്വന്തം ലേഖകൻ: ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ ഓഹരി വില്‍പന ഇന്ന് മുതൽ. ഡിസംബര്‍ നാല് വരെ സൗദി ആഭ്യന്തര വിപണിയിൽ (തദാവുൽ) നിന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങൾക്കും ഓഹരികൾ സ്വന്തമാക്കാന്‍ അവസരമുള്ളത്. സൗദിയിൽ നിലവിലുള്ള വിദേശികളായ താമസക്കാര്‍ക്കും നിക്ഷേപകർക്കും ഓഹരി വാങ്ങാന്‍ അനുമതിയുണ്ടാകും. അടുത്ത വര്‍ഷം ആഗോള വിപണിയിലും ഓഹരികൾ വിൽപനക്കെത്തും. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ …
ഒമാനില്‍ ദേശീയ ദിനത്തിന്റെ ഭാഗമായി പൊതു അവധി; ഡിസംബർ 1 പ്രവൃത്തി ദിനം
ഒമാനില്‍ ദേശീയ ദിനത്തിന്റെ ഭാഗമായി പൊതു അവധി; ഡിസംബർ 1 പ്രവൃത്തി ദിനം
സ്വന്തം ലേഖകൻ: ഒമാന്റെ നാൽപ്പത്തിയൊമ്പതാം ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി പ്രഖ്യാപിച്ചു. നവംബർ 27,28 തിയതികളിലാണ് അവധി. വാരാന്ത്യ അവധി കൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ് അടുത്തയാഴ്ച ലഭിക്കുക. ഡിസംബര്‍ ഒന്ന് ഞായര്‍ പ്രവൃത്തി ദിവസമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. സമാധാനത്തിനും സ്ഥിരതയ്ക്കും ഊന്നൽ നൽകി മുന്നേറാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ …
രക്തം കട്ടപിടിക്കുന്നു, പിന്നോട്ടൊഴുകുന്നു; നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് പുതിയ വെല്ലുവിളി
രക്തം കട്ടപിടിക്കുന്നു, പിന്നോട്ടൊഴുകുന്നു; നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് പുതിയ വെല്ലുവിളി
സ്വന്തം ലേഖകൻ: ബഹിരാകാശ സഞ്ചാരികൾക്ക് കനത്ത വെല്ലുവിളിയാവുന്ന കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞര്‍. ദീര്‍ഘനാള്‍ പൂജ്യം ഗുരുത്വാകര്‍ഷണ അവസ്ഥില്‍ കഴിയേണ്ടിവരുന്ന ബഹിരാകാശ സഞ്ചാരികളില്‍ രക്തം കട്ടപിടിക്കുന്നുണ്ടെന്നും രക്തത്തിന്റെ ഒഴുക്ക് വിപരീത ദിശയിലാവുന്നുണ്ടെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ മനുഷ്യൻ ദീർഘനാൾ ചിലവഴിച്ചാൽ‌ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ നിരീക്ഷണങ്ങൾ ഇനിയിമുണ്ടായിട്ടില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിച്ച ആരോഗ്യവാന്മാരായ …
ബോഡി ബില്‍ഡിങ്ങില്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി
ബോഡി ബില്‍ഡിങ്ങില്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി
സ്വന്തം ലേഖകൻ: ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് ആയി മലയാളി. കോച്ചി സ്വദേശിയായ ചിതരേഷ് നടേശനാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. ലോക ബോഡിബില്‍ഡിങ് ആന്റ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ (ഡബ്ല്യുയുബിപിഎഫ്) ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് പട്ടമാണ് നടേശന്‍ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നടേശന്‍. ദക്ഷിണ കൊറിയയിലായിരുന്നു മത്സരം നടന്നത്. …
100 കോടി ഡോളർ നേട്ടം സ്വന്തമാക്കി “ജോക്കർ”; ബാറ്റ്മാന്റെ ഡാർക്ക് നൈറ്റിനെ പിന്നിലാക്കി
100 കോടി ഡോളർ നേട്ടം സ്വന്തമാക്കി “ജോക്കർ”; ബാറ്റ്മാന്റെ ഡാർക്ക് നൈറ്റിനെ പിന്നിലാക്കി
സ്വന്തം ലേഖകൻ: റെക്കോര്‍ഡ് നേട്ടവുമായി ജോക്കര്‍ സിനിമ ബോക്‌സോഫിസില്‍ കുതിക്കുകയാണ്. 100 കോടി ഡോളര്‍ ഇതിനോടകം ചിത്രം സ്വന്തമാക്കി. ജോക്കര്‍ എന്ന കഥാപാത്രം അദ്യമായി പ്രത്യക്ഷപ്പെട്ട ഡാര്‍ക് നൈറ്റ്‌സിന്റെ കളക്ഷന്‍ മറികടന്നാണ് ജോക്കര്‍ സ്വപ്‌നനേട്ടം കൈവരിച്ചിരിക്കുന്നത്. ഫോബ്‌സ് മാഗസിന്റെ കണക്ക് പ്രകാരം നൂറ് കോടി ഡോളര്‍ കളക്ഷന്‍ ലഭിക്കുന്ന ആദ്യ ‘ആര്‍’ റേറ്റിംഗ് ചിത്രമാണ് ജോക്കര്‍. …