സ്വന്തം ലേഖകൻ: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ വാട്ട്സ്ആപ്പിന് അടുത്ത വെല്ലുവിളി. ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളുടെ നിയന്ത്രണം സാധ്യമാകുന്ന പുതിയ മാല്‍വെയര്‍ ഭീഷണിയെക്കുറിച്ചാണ് വാട്ട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. വാട്ട്സ്ആപ്പ് വഴി എത്തുന്ന ഈ മാല്‍വെയര്‍ ഉപയോഗിച്ച് വാട്ട്സ്ആപ്പിലെ പ്രവര്‍ത്തനം മാത്രമല്ല ഫോണിലെ മറ്റ് ഡാറ്റകളും ചോര്‍ത്താന്‍ സാധിക്കും എന്നതാണ് പുതിയ ഭീഷണിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത് …
സ്വന്തം ലേഖകൻ: രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ മലയാളി യുവാവിന് 29 ലക്ഷം രൂപ പിഴ വിധിച്ച് സൗദി അറേബ്യയിലെ കോടതി. വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് സൗദി പൗരന്മാർ മരിച്ച സംഭവത്തില്‍ രണ്ടുവർഷത്തിന് ശേഷമാണ് വിധി. റിയാദിന് സമീപം ദവാദ്മിയിൽ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി വിപിനാണ് വന്‍തുക പിഴ ശിക്ഷ ലഭിച്ചത്. …
സ്വന്തം ലേഖകൻ: ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി. പ്രത്യേക നിയമനിര്‍മ്മാണം നടത്താത്തതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. 50 ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ കരട് ബില്‍ കോടതിയില്‍ സമര്‍പ്പിച്ചു. കരടില്‍ മൂന്നിലൊന്ന് സ്ത്രീസംവരണം നല്‍കിയതില്‍ സംശയമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. …
സ്വന്തം ലേഖകൻ: പോളിടെക്നിക് ക്യാംപസിൽ നിന്ന് ആക്രമണം നടത്തിയ വിദ്യാർഥികളെ പുറത്തുകടക്കാൻ അനുവദിക്കാതെ കണ്ണീർവാതകവും റബർ വെടിയുണ്ടകളും ഉതിർത്ത് പൊലീസ് പുറത്തു നിലയുറപ്പിച്ചതോടെ, 5 മാസമായി തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ചൈന തീരുമാനിച്ചുവെന്ന സൂചന ശക്തമായി. സർവകലാശാല വളപ്പിലേക്ക് പൊലീസ് കയറുമെന്നു ഭയപ്പെട്ട് വിദ്യാർഥികൾ ക്യാംപസിന്റെ പ്രധാന കവാടത്തിനു തീവച്ചു. അഞ്ഞൂറോളം പേർ ക്യാംപസിനുള്ളിൽ കുടുങ്ങിയിരിക്കുകയാണെന്നു …
സ്വന്തം ലേഖകൻ: ഇംപീച്ചുമെന്‍റ് അന്വേഷണത്തിന്റെ തെളിവെടുപ്പിൽ മൊഴി നൽകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിനെതിരേ അന്വേഷണം നടത്തുന്ന ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധിസഭാ കമ്മിറ്റി മുന്‍പാകെ ഹാജരായി സത്യം തുറന്നു പറയണമെന്നു സ്പീക്കർ നാൻസി പെലോസി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റു ചെയ്തത്. മൊഴി എഴുതി നൽകാമെന്നും പെലോസി പറഞ്ഞിട്ടുണ്ട്. താൻ …
സ്വന്തം ലേഖകൻ: അനുരാധപുരയിലെ പുരാതനക്ഷേത്രത്തിൽ വച്ച് ഗോട്ടബയ രാജപക്സെ ശ്രീലങ്കയുടെ പ്രസിഡന്റായി അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിസി 140 ൽ പണികഴിപ്പിച്ചതാണ് ഈ ബുദ്ധക്ഷേത്രം നിഷ്പക്ഷതയിൽ ഊന്നിയ വിദേശനയം പിന്തുടരുമെന്നും വൻശക്തികൾ തമ്മിലുള്ള തർക്കങ്ങളിൽ കക്ഷി ചേരില്ലെന്നും ആദ്യ പ്രസംഗത്തിൽ ഗോട്ടബയ വ്യക്തമാക്കി. പൂർണ പിന്തുണ നൽകിയ സിംഹള ജനതയ്ക്കു …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ശൈത്യകാലത്തിന് തുടക്കമായി. കാലാവസ്ഥ മാറ്റത്തിന്റെ സൂചന നൽകി രാജ്യവ്യാപകമായി മഴ പെയ്യുന്നു. ചൊവ്വാഴ്ചയോടെ മഴ ശക്തിപ്പെട്ടു. ബുധനാഴ്ച തണുപ്പ് ശക്തമായേക്കുന്ന് കലാവസ്ഥ പ്രവചനമുണ്ട്. മഴ മൂലം പല സ്ഥലങ്ങളിലും ചെറിയ രീതിയിൽ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച രാജ്യത്തിന്റെ ഏതാണ്ടെല്ലായിടങ്ങളിലും പരക്കെ മഴ പെയ്തു. വടക്കൻ അതിർത്തിയിലെ തബൂക്ക് പട്ടണത്തിലുൾപ്പെടെ ഞായറാഴ്ച ആരംഭിച്ച …
സ്വന്തം ലേഖകൻ: യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ബുധനാഴ്ച മുതല്‍ രാജ്യത്തെ താപനിലയില്‍ വീണ്ടും കുറവുവരും. റോഡുകളില്‍ ദൂരക്കാഴ്ച ദുഷ്കരമാകുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കും. തിങ്കഴാള്ച പുലര്‍ച്ചെ …
സ്വന്തം ലേഖകൻ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്മാരായി. 61.5 പോയിന്റുമായാണ് മാര്‍ ബേസില്‍ ഒന്നാമതെത്തിയത്. കല്ലടി സ്‌കൂള്‍ രണ്ടാമതെത്തി, 58.5 പോയിന്റ്. എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന നിമിഷവും കാഴ്ചവച്ചത്. സ്‌കൂളുകളില്‍ വിജയിയെ തീരുമാനിച്ചത് ഫോട്ടോ ഫിനിഷിലാണ്. മാര്‍ ബേസില്‍ സ്‌കൂള്‍ കിരീടം നേടിയെങ്കിലും …
സ്വന്തം ലേഖകൻ: ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് വാഹനത്തില്‍ സൗജന്യമായി ഇന്ധനം നിറച്ചു കൊടുക്കുമെന്ന് പെട്രോള്‍ പമ്പിന്റെ പരസ്യം കണ്ട് അവിടേക്ക് ബിക്കിനിധാരികളുടെ ഒഴുക്കായിരുന്നു. കൂടാതെ ട്വിറ്ററില്‍ ബിക്കിനിഡ്രസ് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങിലാവുകയും ചെയ്തു. സൗജന്യമായി ഇന്ധനത്തിനായി പമ്പിലെത്തിയവരില്‍ പുരുഷന്മാരായിരുന്നു അധികമെന്നതാണ് ഇതിലെ കൗതുകം. റഷ്യയിലെ സമാരയില്‍ ഒല്‍വി ഗ്യാസ് സ്‌റ്റേഷനാണ് കൗതുകകരമായ വാഗ്ദാനം നല്‍കിയത്. …