സ്വന്തം ലേഖകൻ: ഒമാനിലെ മസ്ക്കറ്റില്‍ ഞായറാഴ്ച്ച പെയ്ത കനത്ത മഴയെ തുടർന്ന് ആറു നിർമ്മാണ തൊഴിലാളികൾ മണ്ണിനടിയില്‍ പെട്ട് മരിച്ചു. എല്ലാവരും ഇന്ത്യൻ പൌരന്മാരാണെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന. മസ്ക്കറ്റിലെ സീബ് പ്രദേശത്തെ നിർമ്മാണ സൈറ്റിലാണ് ദുരന്തം നടന്നിരിക്കുന്നത്. ആറു പേരും പൈപ്പ് നിർമ്മാണ തൊഴിലാളികളാണ്. രണ്ട് കമ്പനികളുടെ കീഴിലുള്ള മൂന്ന് വീതം തൊഴിലാളികളാണ് …
സ്വന്തം ലേഖകൻ: തെറ്റായ ജീവിത രീതിയും ഭക്ഷണക്രമവും പ്രവാസ ലോകത്ത് നിരവധി പേരെയാണ് പ്രമേഹ രോഗികളാക്കുന്നത്. ജീവിതശൈലിയിൽ ശരിയായ മാറ്റം വരുത്തുകയും ഭക്ഷണ ശീലങ്ങൾ ക്രമപ്പെടുത്തുകയും ചെയ്താൽ പ്രമേഹ സാധ്യതയെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ വിലയിരുത്തൽ. ലക്ഷണങ്ങൾ അവഗണിക്കരുതെന്നും രോഗിയായി ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജോലിത്തിരക്കുകൾക്കിടയിൽ ഫാസ്റ്റ് …
സ്വന്തം ലേഖകൻ: മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം റിലാസിനൊരുങ്ങുകയാണ്. എന്നാല്‍ ഇതിന് മുന്നോടിയായി ചിത്രത്തിന്റെ നിര്‍മ്മാതാവായ വേണു കുന്നപ്പള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വനിതാ മാഗസീനിന്റെ മുഖ ചിത്രത്തില്‍ സ്ത്രീ വേഷത്തിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് വേണു കുന്നപ്പള്ളി പങ്കുവെച്ചത്. മാമാങ്കത്തിലെ വ്യത്യസ്ത വേഷങ്ങളിലൂടെ എന്നാണ് വനിതാ മാഗസീന്‍ ചിത്രം …
സ്വന്തം ലേഖകൻ: “ചാന്തുപൊട്ട്“ എന്നത് സിനിമ ട്രാന്‍സ് സമൂഹത്തിന് നേരെയുള്ള അധിക്ഷേപമായിരുന്നുവെന്ന വിമര്‍ശനത്തോട് പ്രതികരണവുമായി സംവിധായകൻ ലാൽ ജോസ്. ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച രാധാകൃഷ്ണന്‍ ട്രാന്‍സ് വ്യക്തിയല്ലെന്നും അയാൾ പുരുഷനാണെന്നും പറഞ്ഞ ലാൽ ജോസ്, സിനിമയുടെ പേരിൽ പാര്‍വതി ഒരാളോട് മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ലെന്നും കൂട്ടിച്ചേർത്തു. പാര്‍വതിയുടെ നടപടി ശുദ്ധ ഭോഷ്‌ക്കാണെന്നും ദ ക്യൂവിന് …
സ്വന്തം ലേഖകൻ: ജീവിതത്തിൽ തനിക്ക് മുന്നോട്ടുപോകാനുള്ള ഊർജം നൽകുന്നത് തന്റെ രണ്ട് പെൺമക്കളാണെന്ന് നടൻ ദിലീപ്. ഭൂരിപക്ഷം ആളുകളും സത്യം അറിയാൻ ശ്രമിക്കാതെയാണ് തനിക്കെതിരെ വിമർശനമുന്നയിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീപ് വ്യക്തമാക്കി. “എനിക്കും ഒരു കുടുംബമുണ്ട്, ഞാൻ ഒരു ക്രൂരനല്ല. എന്റെ കുടുംബവുമായി അങ്ങേയറ്റം അടുപ്പമുള്ള ഒരാളാണ് ഞാൻ. അതിനാൽ മറ്റേതു …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഏറ്റവും സെക്സിയായ പുരുഷന്‍ എന്ന തലക്കെട്ട് സ്വന്തമാക്കി അമേരിക്കന്‍ ഗായകനും നടനുമായ ജോൺ ലെജൻഡ്. പീപ്പിള്‍സ് മാഗസീനാണ് 40 വയസുകാരനായ ജോൺ ലെജൻഡിനെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്സിയായ പുരുഷനായി തെരഞ്ഞെടുത്തത്. ജോണ്‍ ലെജൻഡ് എമി, ഗ്രാമി, ഓസ്കാര്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.മോഡലായ ക്രിസി ടെയ്ഗിന്‍ ആണ് ജോണിന്‍റെ …
സ്വന്തം ലേഖകൻ: പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് തിരിച്ചു. നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച എന്നതാണ് നവംബര്‍ 13, 14 തിയതികളിലായി നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം. ഇത് ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പുറമേ …
സ്വന്തം ലേഖകൻ: ഒമാനിലേക്ക് മരുന്നുകൾ കൊണ്ട് വരുന്നവർ മതിയായ രേഖകൾ കൈവശം വെക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സ തേടിയ ആശുപത്രിയിൽ നിന്നുള്ള ആറ് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത മെഡിക്കൽ റിപ്പോർട്ടുകൾ കൂടെ കരുതണം. മെഡിക്കൽ റിപ്പോർട്ടിൽ രോഗിയെയും മരുന്നിനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. മെഡിക്കൽ റിപ്പോർട്ടിന്റെ ഭാഗമായി രോഗിയുടെ ആറ് മാസത്തിൽ …
സ്വന്തം ലേഖകൻ: വികാരനിർഭരമായ രംഗങ്ങൾക്കാണ് കാനഡയിലെ ഒരു വിമാനത്താവളം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഒരമ്മയുടെയും മകന്റെയും ഊഷ്മള കൂടിക്കാഴ്ചയായിരുന്നു സന്ദര്‍ഭം. മൂന്നു വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കാണുകയായിരുന്നു. എന്നെന്നേക്കുമായി അകന്നുപോയെന്ന് കരുതിയിടത്താണ് അതിര്‍ത്തികള്‍ അപ്രസക്തമാക്കി അവർ വീണ്ടും കണ്ടുമുട്ടിയത്. മകൻ അടുത്തെത്തിയപ്പോളേക്കും അവർ ചാടിയെഴുന്നേറ്റു. അവനെ കെട്ടിപ്പുണരുന്നു. ഇരുവരും നിർത്താതെ കരയുകയാണ്. അതേസമയം …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിർബന്ധിത ആരോഗ്യ പരിശോധന നടത്തണമെന്ന് പാർലമെൻ്റിൽ ശിപാർശ. ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനാണ് നിർദേശമെന്ന് ഈ ആവശ്യം ഉന്നയിച്ച അഞ്ചോളം എം.പിമാർ വ്യക്തമാക്കി. വീട്ടു ജോലിക്കാരും മറ്റ് ഗാർഹിക തൊഴിലാളികളും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിമാനത്താവളത്തിൽ നിർബന്ധിത ആരോഗ്യപരിശോധനകള്‍ക്ക് വിധേയമാകണമെന്നാണ് പാർലമെന്റില്‍ എം.പിമാരുടെ ശിപാർശ. …