സ്വന്തം ലേഖകൻ: ഒമാനില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന. ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും വിശദപരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മസ്കത്ത് അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു …
സ്വന്തം ലേഖകൻ: ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന കിലയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടാമതും ഖനനം നടത്താനൊരുങ്ങി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). പുരാന കിലയും മഹാഭാരതവും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ചിലത് മുന്‍പു നടത്തിയ ഖനനത്തില്‍ കണ്ടെത്തിയിരുന്നെന്നും അതിനു തുടര്‍ച്ചയാണ് ഇനി നടത്താന്‍ പോകുന്നതെന്നും ഒരു എ.എസ്.ഐ ഉദ്യോഗസ്ഥന്‍ ‘ദ പ്രിന്റി’നോടു പറഞ്ഞു. എന്നാല്‍ രണ്ടാം ഖനനം …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനു ധാരണ. കേന്ദ്ര മന്ത്രിസഭയിലാണ് ധാരണയായത്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് നടപ്പാക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ശുപാര്‍ശ ചെയ്തിരുന്നു. 20 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം നടക്കാത്തതിനാലായിരുന്നു ഗവര്‍ണറുടെ ശുപാര്‍ശ. സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമോ എന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയോട് ഗവര്‍ണര്‍ ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനു …
സ്വന്തം ലേഖകൻ: രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോഴുണ്ടായ ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്ന അനുഭവമാണ് പിണറായി വിജയന്‍ പങ്കുവച്ചത്. പ്രണവിന്റെ കാല്‍പിടിച്ച് മുഖ്യമന്ത്രി കുശലാന്വേഷണം നടത്തുന്നതും കാലുപയോഗിച്ച് പ്രണവ് സെല്‍ഫിയെടുക്കുന്ന ചിത്രവും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് …
സ്വന്തം ലേഖകൻ: ചെറിയ പ്രായത്തിൽ തന്നെ ഡിജിറ്റൽ യുഗത്തിന്റെയും യൂ ട്യൂബിന്റെയും അനന്ത സാധ്യതകൾ മനസിലാക്കി അത് ഉപയോഗിക്കുന്നയാളാണ് കൊച്ചി സ്വദേശിയായ ഒമ്പതുകാരൻ നിഹാൽ രാജ്. കിച്ച ട്യൂബ് എന്നാണ് കിച്ച എന്ന നിഹാൽ നടത്തുന്ന യൂട്യൂബ് ചാനലിന്റെ പേരും. ഭക്ഷണ കുറിപ്പുകളും അതിന്റെ അവതരണവുമായി യൂ ട്യൂബിൽ നിറഞ്ഞ നിൽക്കുന്ന ഈ കുട്ടിതാരം ഇതിനോടകം …
സ്വന്തം ലേഖകൻ: പുതുക്കിയ ഹോസ്റ്റല്‍ മാന്വലിനെതിരെ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎന്‍യു) വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥിയായിരുന്ന കോണ്‍വേക്കഷന്‍ വേദിയിലേക്ക് എത്തിയ വിദ്യാര്‍ഥിറാലി പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു. വെെസ് ചാൻസിലറുമായി കൂടിക്കാഴ്ച നടത്താതെ പിരിഞ്ഞുപോകില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഗേറ്റിന് മുന്നില്‍ പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. ഒക്ടോബര്‍ 28 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പബ്ബുകൾ സ്ഥാപിക്കാൻ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ക്ക് അനുമതി നൽകിയേക്കുമെന്ന സൂചനയുണ്ടായത്. ഐടി ഉദ്യോഗസ്ഥരെ ഉദേശിച്ചാണ് പബ്ബുകൾക്കായി ആലോചിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ …
സ്വന്തം ലേഖകൻ: പാരീസില്‍ ആയിരക്കണക്കിന് ആളുകള്‍ ഇസ്‌ലാമോഫോബിയക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടാഴ്ച മുന്നേ തെക്കുപടിഞ്ഞാറന്‍ നഗരമായ ബയോണില്‍ പള്ളിക്കെതിരെ വെടിവെപ്പ് നടന്നിരുന്നു. മുസ്‌ലീങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കളക്ടീവ് എഗെനസ്റ്റ് ഇസ്ലാമോഫോബിയ ഇന്‍ ഫ്രാന്‍സ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാറ്റിരുന്നു പ്രതിഷേധം. ശിരോവസ്ത്രം ധരിച്ചവര്‍ക്കെതിരേ പൊതുജനം പുലര്‍ത്തുന്ന മുന്‍വിധികളെ വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് …
സ്വന്തം ലേഖകൻ: വിസിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന് ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. ബാരിക്കേഡുമായി വന്ന വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. സംഘര്‍ഷം ഒഴിവാക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണനയെന്ന് പൊലീസ് അറിയിച്ചു. സമര സ്ഥലത്ത് ദില്ലി പൊലീസ് ജോയിന്‍റ് കമ്മീഷണർ ആനന്ദ് മോഹന്‍ എത്തിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: വിവിധ മേഖലകളില്‍ പ്രവാസികളുടെ തൊഴില്‍ വിസയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഒമാൻ മാന്‍പവര്‍ മന്ത്രാലയം ഉത്തരവിറക്കി. നിര്‍മ്മാണം, ശുചീകരണം എന്നീ മേഖലകളിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശി ജീവനക്കാരെ നിയമിക്കാന്‍ അടുത്ത ആറുമാസത്തേക്ക് വിസ അനുവദിക്കില്ല. എന്നാല്‍ നൂറ് ജീവനക്കാരിലധികം ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് ഇത് ബാധകമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം …