സ്വന്തം ലേഖകൻ: പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പുരില്‍ ഗുരുനാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇന്ത്യന്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വിശ്വാസികളുടെ വികാരം മാനിച്ചതില്‍ ഇമ്രാന്‍ഖാന് അദ്ദേഹം നന്ദി അറിയിച്ചു. കര്‍ത്താര്‍പുര്‍ ഇടനാഴിയും സംയോജിത ചെക്ക്‌പോസ്റ്റും …
സ്വന്തം ലേഖകൻ: കുറ്റവാളികളെ പിടികൂടാനും കാണാതായ കുട്ടികളെ കണ്ടെത്താനുമുള്ള ശ്രമത്തില്‍ രാജ്യവ്യാപകമായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനങ്ങളില്‍ ഒന്നായിരിക്കാം ഇത്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അടുത്തയാഴ്ച കരാര്‍ വിളിക്കാനിരിക്കെ നിരവധി പേര്‍ മറുവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നല്‍കുന്ന അപകടങ്ങളെക്കുറിച്ചും വര്‍ദ്ധിച്ച നിരീക്ഷണങ്ങള്‍ നല്‍കുന്ന …
സ്വന്തം ലേഖകൻ: സുപ്രീം കോടതി വിധിയിൽ തൃപ്തരല്ല എങ്കിലും അംഗീകരിക്കുന്നുവെന്ന് സുന്നി വഖഫ് ബോർഡ്. രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികളുടെ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്. 40 ദിവസം നീണ്ട അന്തിമവാദത്തിന് ശേഷമാണ് വിധി …
സ്വന്തം ലേഖകൻ: 1992 ല്‍ ബാബറി പള്ളി പൊളിച്ചത് നിയമവിരുദ്ധമെന്ന് സുപ്രിംകോടതി. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച വിധിപ്രസ്താവത്തിനിടെയാണ് ഭരണഘടനാബെഞ്ച് നിര്‍ണായക സ്വഭാവമുള്ള പരാമര്‍ശം നടത്തിയത്. 1949 ലാണ് തര്‍ക്കഭൂമിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് എന്ന ഹൈക്കോടതി വിധി പരമോന്നത കോടതി ശരിവെക്കുകയും ചെയ്തു. ബാബരി പള്ളി നിലനിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന വിശ്വാസം തര്‍ക്കവിഷയമാണെന്ന് കോടതി പറഞ്ഞു. വിശ്വാസവുമായി …
സ്വന്തം ലേഖകൻ: റോള്‍സ് റോയ്‌സ് സൂപ്പര്‍ ലക്ഷ്വറി എസ്.യു.വി മോഡലായ കള്ളിനനിന്റെ പുതിയ ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ അവതരിപ്പിച്ചു. കറുപ്പ് നിറം പൂര്‍ണമായും ആവരണം ചെയ്ത ഡിസൈനിലാണ് ബ്ലാക്ക് ബാഡ്ജ് മോഡല്‍. റോള്‍സ് റോയ്‌സ് നിരയിലെ ഗോസ്റ്റ്, ഡോണ്‍, റെയ്ത്ത് എന്നീ മോഡലുകള്‍ക്കും പ്രത്യേക ബ്ലാക്ക് ബാഡ്ജ് പതിപ്പുകള്‍ നേരത്തെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 1905ല്‍ ദക്ഷിണാഫ്രിക്കയിലെ …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മമ്മൂട്ടി. മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ‘വണ്‍’ എന്ന സിനിമയുടെ ചിത്രീകരണം പുരോമിക്കുകയാണ്. ഇതിനിടെ സമയം കണ്ടെത്തിയായിരുന്നു മമ്മൂട്ടിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി സന്ദര്‍ശിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടത്. നേരത്തേ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥ് ആണ് …
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യ ഒരു വർഷം മുന്‍പേ തുർക്കിയുടെ പിടിയിലായിരുന്നുവെന്നു വെളിപ്പെടുത്തൽ. ബാഗ്ദാദിയുടെ ആദ്യഭാര്യ അസ്മ ഫവ്സിയാണ് ഒരു വർഷമായി തടവിലുള്ളതെന്ന് തുർക്കി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2018 ജൂൺ രണ്ടിന് സിറിയൻ അതിർത്തിയോടു ചേർന്ന ഹതായിയിൽനിന്നാണ് ഇവരെ പിടികൂടിയത്. റാണിയ മഹമൂദ് എന്ന കള്ളപ്പേരാണ് അവർ ആദ്യം …
സ്വന്തം ലേഖകൻ: കുവൈത്തിൽ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കത്തക്ക വിധം സ്വകാര്യ തൊഴിൽ നിയമം പരിഷ്കരിക്കണമെന്ന് നിർദേശം. പാർലിമെന്റ് അംഗം ഫൈസൽ അൽ കന്ദരി ആണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. സ്വകാര്യ കമ്പനികളിലെ സൂപ്പര്‍ വൈസറി തസ്തികകളിൽ സ്വദേശികൾക്ക് അവസരം ലഭിക്കുന്ന വിധം നിബന്ധനകൾ ഏർപ്പെടുത്തണമെന്നും തൊഴിലില്ലാത്ത കുവൈത്തികള്‍ക്ക് സ്വകാര്യ മേഖലകളില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും …
സ്വന്തം ലേഖകൻ: ഗൾഫ് മേഖല കേന്ദ്രീകരിച്ച് ഓൺലൈൻ അടിമ വില്‍പന വ്യാപകമായി നടത്തുന്നതായി റിപ്പോര്‍ട്ട്. ബിബിസി ന്യൂസ് അറബിക് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സ്ത്രീകളാണ് അടിമകളായി വില്‍ക്കപ്പെടുന്നത്. 16 വയസുള്ള പെണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. എന്ത് ജോലിയുമെടുക്കുമെന്നും അവര്‍ പരാതിയൊന്നും പറയില്ലെന്നുമുള്ള വാഗ്ദാനങ്ങളാണ് അടിമ വില്‍പ്പനക്കാര്‍ നല്‍കുന്നത്. ഭാര്യാഭര്‍ത്താക്കന്മാരാണെന്ന വ്യാജേനയാണ് ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ അടിമ …
സ്വന്തം ലേഖകൻ: ചൈനീസ് കമ്പനിയായ വാവേയുടെ 5ജി നെറ്റ് വര്‍ക്കുമായി മറ്റ് രാജ്യങ്ങള്‍ കൈകോര്‍ക്കുന്നത് അപകടമാണെന്ന് യു.എസ് ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക്കല്‍ ക്രാറ്റിയോസ്. ലിസ്ബണില്‍ നടന്ന ടെക് കോണ്‍ഫറന്‍സിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. യു.എസ് വാവേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു സമാനമായ നിലപാട് യൂറോപ്പും സ്വീകരിക്കണമെന്നും വാവേയുടെ ഉപകരണങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപയോഗിക്കരുതെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ചൈനയുടെ …