സ്വന്തം ലേഖകൻ: ക്യാമറയില്‍ വന്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ച് സാംസങ് ഗ്യാലക്‌സിയുടെ പുതിയ പതിപ്പ് വരുന്നു. 2020-ല്‍ വിപണിയിലെത്തുന്ന ഗ്യാലക്‌സി എസ്-11ല്‍ 108 എംപി സെന്‍സറായിരിക്കുമെന്നാണ് സൂചന. ഫോട്ടോഗ്രാഫിയിലൂടെ ഉപയോക്താക്കളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സാംസങ് പ്രീമിയം ഫ്ലാഗ്ഷിപ് മോഡലില്‍ ഈ കൂടിയ സെന്‍സര്‍ പ്രയോഗിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണ്‍ അടുത്ത ഫെബ്രുവരിയിലാവും വിപണിയിലെത്തുക. …
സ്വന്തം ലേഖകൻ: ഷാരൂഖ്ഖാനും അലിയ ഭട്ടും അഭിനയിച്ച ബോളിവുഡ് ചിത്രം ‘ഡിയര്‍ സിന്തഗി’ എന്ന ചിത്രത്തിനു ശേഷം ഏറെ പ്രശസ്തമായ ഗോവന്‍ ഗ്രാമമാണ് പരാ വില്ലേജ്. അതി മനോഹരമായി മരങ്ങളും മറ്റ് പ്രകൃതി ദൃശ്യങ്ങളുമുള്ള ഈ ഗ്രാമം ആ ചിത്രത്തിനു ശേഷം വിനോദ സഞ്ചാരികളുടെ ഇഷ്ടനഗരമായി ആയി മാറിയിരുന്നു. എന്നാൽ പുതിയ നിബന്ധനകള്‍ വെച്ചിരിക്കുകയാണ് വില്ലേജ് …
സ്വന്തം ലേഖകൻ: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് യാതൊരു സഹായവും ചെയ്തിട്ടില്ലെന്ന് നടന്‍ സിദ്ദിഖ്. പോലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ദിഖ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയുമല്ലാതെ നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി …
സ്വന്തം ലേഖകൻ: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറില്‍ നിലവിലെ അവസ്ഥയില്‍ ഒപ്പുവയ്ക്കില്ലെന്ന് ഇന്നലെയാണ് ഇന്ത്യ വ്യക്തമാക്കിയത്. സുപ്രധാന പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകുന്നതുവരെ ഈ വന്‍ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ചൈനയുമായുള്ള വ്യാപാരത്തിലെ അന്തരം പരിഹരിക്കുന്നതു സംബന്ധിച്ച ചര്‍ച്ച തൃപ്തികരല്ലാത്തതാണ് കരാര്‍ ഒപ്പിടുന്നതില്‍നിന്ന് ഇന്ത്യ മാറിനില്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ …
സ്വന്തം ലേഖകൻ: ദുബായിൽ കാറിനടിയിൽപ്പെട്ട് ഇന്ത്യക്കാരിയായ നാലുവയസുകാരിക്ക് ദാരുണാന്ത്യം. ജബൽ അലി ടൗണിലെ സ്കൂൾ പരിസരത്തുവച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആഫ്രിക്കൻ വംശജയായ യുവതി ഓടിച്ചിരുന്ന വാഹനത്തിനടിയിൽപ്പെട്ടാണ് അപകടം ഉണ്ടായതെന്ന് ജെബൽ അലി പൊലീസ് സ്റ്റേഷൻ ജനറൽ അദൽ അൽ സുവൈദി പറഞ്ഞു. …
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരി തുര്‍ക്കിയുടെ പിടിയില്‍. 65 വയസ്സുകാരിയായ റസ്മിയ അവാദ് ആണ് ആലെപ്പോയിലെ അസാസിലുള്ള ഒരു നഗരത്തില്‍ നിന്നും തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ പിടിയിലായത്. തുര്‍ക്കിയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ ‘സ്വര്‍ണ്ണഖനി’യെന്നാണ് അറസ്റ്റിനെ വിശേഷിപ്പിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ കുര്‍ദിഷ് സേന തുര്‍ക്കിയുമായി സഖ്യം ചേര്‍ന്നിരുന്നു. …
സ്വന്തം ലേഖകൻ: ഡാറ്റാ ചൂഷണത്തെക്കുറിച്ച് ജനങ്ങള്‍ ഇപ്പോഴും തീരെ ബോധവാന്മാരല്ലെന്ന് യു.എസ് സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനും വിസില്‍ബ്ലോവറുമായ എഡ്വേഡ് സ്നോഡന്‍. അതുകൊണ്ടാണ് ഭരണകൂടവും കോര്‍പറേറ്റുകളും ദുരുപയോഗം തുടരുന്നതെന്നും സ്നോഡന്‍ പറഞ്ഞു.പോര്‍ച്ചുഗലില്‍ നടന്ന ലോക വെബ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു സ്നോഡന്‍. ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്ത് …
സ്വന്തം ലേഖകൻ: ഇറ്റാലിയന്‍ സീരി എയിലെ വംശീയാധിക്ഷേപ വിവാദത്തില്‍ ഫുട്‌ബോള്‍ ആരാധകന് 10 വര്‍ഷത്തെ വിലക്ക്. സീരി എയിലെ ബ്രഷ്യ – വെറോണ മത്സരത്തിനിടെ ഇറ്റാലിയന്‍ താരം മരിയോ ബലോട്ടെല്ലിക്കാണ് ദുരനുഭവം നേരിട്ടത്. മുന്‍പ് പലപ്പോഴും വംശീയാധിക്ഷേപത്തിനിരയായ താരമാണ് ബലോട്ടെല്ലി. മത്സരത്തിനിടെ വെറോണ ആരാധകര്‍ ബലോട്ടെല്ലിയെ അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ച്ചയായ അധിക്ഷേപം കാരണം മത്സരത്തിനിടെ പന്ത് ദേഷ്യത്തോടെ …
സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ പോലീസുകാര്‍ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ സമരം 11 മണിക്കൂറിനുശേഷം രാത്രിയോടെ അവസാനിപ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് പോലീസുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നീതിയും സംരക്ഷണവും ആവശ്യപ്പെട്ട് ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് …
സ്വന്തം ലേഖകൻ: കുട്ടികള്‍ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. …