1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2019

സ്വന്തം ലേഖകൻ: ഷാരൂഖ്ഖാനും അലിയ ഭട്ടും അഭിനയിച്ച ബോളിവുഡ് ചിത്രം ‘ഡിയര്‍ സിന്തഗി’ എന്ന ചിത്രത്തിനു ശേഷം ഏറെ പ്രശസ്തമായ ഗോവന്‍ ഗ്രാമമാണ് പരാ വില്ലേജ്. അതി മനോഹരമായി മരങ്ങളും മറ്റ് പ്രകൃതി ദൃശ്യങ്ങളുമുള്ള ഈ ഗ്രാമം ആ ചിത്രത്തിനു ശേഷം വിനോദ സഞ്ചാരികളുടെ ഇഷ്ടനഗരമായി ആയി മാറിയിരുന്നു.

എന്നാൽ പുതിയ നിബന്ധനകള്‍ വെച്ചിരിക്കുകയാണ് വില്ലേജ് അധികൃതര്‍. ഇനി പരാ വില്ലേജില്‍ നിന്ന് സെല്‍ഫി, ഫോട്ടോഷൂട്ട്, സിനിമാ ചിത്രീകരണം തുടങ്ങിയവക്ക് സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള സ്വഛതാ ടാക്‌സ് നല്‍കണമെന്നാണ് പുതിയ നിയമം.ഇതു പ്രകാരം ഇവിടെ നിന്നും ഒരു ഫോട്ടോ എടുക്കണമെങ്കില്‍ 500 രൂപയാണ് നല്‍കേണ്ടത്.

എന്നാല്‍ പുതിയ നിയമത്തിനെതിരെ വലിയ പ്രതിഷേധത്തിലാണ് ഗോവന്‍ ടൂറിസം വകുപ്പ്. സംസ്ഥാന ടൂറിസം രംഗം ഇപ്പോള്‍ തന്നെ ക്ഷീണിച്ച അവസ്ഥയിലാണ്.പുതിയ നിയമം ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിക്കുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. മാത്രവുമല്ല മറ്റൂ ഗോവന്‍ ഗ്രാമങ്ങള്‍ സമാന നീക്കം പിന്തുടരുമോ എന്നും ഇവര്‍ ഭയപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.